മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിലേക്ക് 2021-22 പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പാസായിരിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.dme.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2528575
KITTS കിറ്റ്സില്‍ ട്രാവല്‍ ആന്റ് ടൂറിസം എം.ബി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ. പുതുക്കിയ മാനദണ്ഡം അനുസരിച്ച് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അന്‍പത് ശതമാനം മാര്‍ക്കുളള (സംവരണ വിഭാഗത്തിന് സര്‍വകലാശാല മാനദണ്ഡം അനുസരിച്ച് മാര്‍ക്ക് ഇളവ്) ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.kittsedu.org വഴി 10 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895299870/ 8111823377, 0471-2329539, 2329468.
കഴക്കൂട്ടം സൈനിക സ്കൂള്‍ പ്രവേശനം: 26 വരെ അപേക്ഷിക്കാം
കഴക്കൂട്ടം സൈനിക സ്കൂളിലെ 2022–-23ലെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഒമ്പതാം ക്ലാസിലേക്ക് ആൺകുട്ടികൾ മാത്രം.ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 26. പ്രവേശന പരീക്ഷ ജനുവരി മൂന്നിന് നടത്തും. വിവരങ്ങൾക്ക് : www.sainikschooltvm.nic.in
അനാഥരായ വിദ്യാര്‍ത്ഥികള്‍ക്കും ഇനി ഉന്നതപഠനം: തണലായി ഫെയ്സ് മര്‍ക്കസ്
അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് തണലായി ഫെയ്സ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍. പിതാവ് ജീവിച്ചിരിപ്പില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെ ഹയര്‍സെക്കണ്ടറി പഠനത്തിനുള്ള അവസരമാണ് ഫെയ്സ് മര്‍ക്കസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ഒരുക്കിയിരിക്കുന്നത്. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലേക്കായാണ് പ്രവേശനം. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.സ്ക്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്:91 8589011666,91 8589011632,918589011611
ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ പരീക്ഷാ : ഒക്ടോബര്‍ 11 മുതല്‍ അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ (റിവിഷന്‍ 2010 സ്‌കീം നവംബര്‍ 2020) പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ 11 മുതല്‍ ആരംഭിക്കും. രജിസ്ട്രേഷന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ (2013, 2014 പ്രവേശനം നേടിയവര്‍) www.sbte.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പ്രൊഫൈല്‍ പൂര്‍ത്തീകരിച്ച് പരീക്ഷാ രജിസ്ട്രേഷന്‍ നടത്തണം. പരീക്ഷാഫീസ് ഓണ്‍ലൈനായാണ് അടക്കേണ്ടത്.
എം.ടെക് കോഴ്സിന് അപേക്ഷിക്കാം
എ.പി.ജെ.അബ്ദുല്‍കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയുടെ കീഴില്‍ തിരുവനന്തപുരം ഗവ.എന്‍ജിനിയറിങ് കോളേജ് ബര്‍ട്ടന്‍ഹില്‍ നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി ട്രാന്‍സ്ലേഷണല്‍ എന്‍ജിനിയറിങ് എം.ടെക്. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവര്‍ക്കും അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്സിന്റെ സവിശേഷതകള്‍. വിശദവിവരങ്ങള്‍ക്ക് www.tplc.gecbh.ac.in / www.gecbh.ac.in, 7736136161/ 9995527866. ഒക്ടോബര്‍ 16നകം അപേക്ഷിക്കണം.
അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടോട്ടല്‍ സ്റ്റേഷന്‍, ആട്ടോകാഡ്‌ലെവല്‍ 1, റ്റാലി(3 മാസം) എന്നീ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04712360611, 8075289889.
ഐ ടി ഐ പ്രവേശനം: സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ചാക്ക ഐ ടി ഐയില്‍ പ്രവേശനത്തിനായി 2021ലെ സെലക്ഷന്‍ ലിസ്റ്റ് www.itichackai.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്‍പ്പെട്ടവര്‍ നിശ്ചിത തീയതിയില്‍ ഓണ്‍ലൈന്‍ / ഓഫ്ലൈനായി ഫീസ് അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം.
കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍
കേരളാ ഗവണ്‍മെന്റ് ടെക്നിക്കല്‍ എക്സാമിനേഷന്‍ (കൊമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടര്‍ (വേര്‍ഡ് പ്രോസസിംഗ്) പരീക്ഷ നവംബര്‍ 15 മുതല്‍ എല്‍.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളില്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള പരീക്ഷാര്‍ഥികള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലെ KGTE2021 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവും തിയതിയും തെരഞ്ഞെടുക്കാം.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം
റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക്ക് ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 30 വൈകിട്ട് അഞ്ച് വരെ ഓൺലൈനിലും നാല് മണിക്ക് മുമ്പ് അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലിലും അക്കാഡമിക്ക് അഡിഷണൽ ഡയറക്ടർക്ക് സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www .rcctvm.gov.in.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സർവകലാശാല
ഒഴിവുള്ള സീറ്റുകളില്‍ ബിരുദ പ്രവേശനം 11 മുതല്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് അതത് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്കു പട്ടിക ഒക്ടോബര്‍ 11-ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ് ലോഗിന്‍ വഴി വിവിധ പ്രോഗ്രാമുകളുടെ റാങ്ക് നില പരിശോധിക്കാം. മെറിറ്റടിസ്ഥാനത്തില്‍ 11 മുതല്‍ കോളേജുകളില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം പ്രവേശനം നേടാവുന്നതാണ്.
ബിരുദപ്രവേശനം: ലേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം
കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഒക്ടോബര്‍ 12 മുതല്‍ ലേറ്റ് ഫീസോടു കൂടി രജിസ്റ്റര്‍ ചെയ്യാം. 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രോസ്‌പെക്ടസില്‍ പറഞ്ഞതുപോലെ മുമ്പ് അപേക്ഷിച്ചവരുടെ അഭാവത്തില്‍ മാത്രമേ ലേറ്റ് രജിസ്‌ട്രേഷന്‍ അപേക്ഷകരെ മെറിറ്റ് സീറ്റിലേക്ക് പരിഗണിക്കൂ. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. admission.uoc.ac.in
കണ്ണൂർ സർവകലാശാല
ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര ക്ലാസുകൾ
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ബിരുദാനന്തര ക്ലാസുകൾ ഓൺലൈൻ രീതിയിൽ 2021 ഒക്ടോബർ 11 ന് ആരംഭിക്കുന്നതായിരിക്കും .
എം.എ ആന്ത്രോപോളജി സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല എം.എ ആന്ത്രോപോളജി കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് മൂന്നും പട്ടിക വർഗ്ഗ വിഭാഗത്തിന് ഒന്നും സംവരണ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 11 -10-2021 ന് തലശ്ശേരി പാലയാട് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന ആന്ത്രോപോളജി വകുപ്പിൽ എത്തേണ്ടതാണ്.
0 comments: