2021 ഒക്‌ടോബർ 16, ശനിയാഴ്‌ച

(October 16) ഇന്നത്തെ പ്രധാന സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ-Today's Important School/University Announcement

                                    


നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍ പ്രവേശനം| ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 വെബിനാര്‍

നീറ്റ് അടിസ്ഥാനമാക്കി കേരളത്തിലെ മെഡിക്കല്‍  പ്രവേശന നടപടികളെ കുറിച്ച്‌  മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് 2021 വെബിനാര്‍ വഴി അറിയാം.പ്രവേശനപരീക്ഷ മുന്‍ കമ്മിഷണര്‍ ഡോ. എസ്. സന്തോഷ് വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് ഫെയ്‌സ്ബുക്ക് കമന്റ് വഴി ചോദ്യങ്ങള്‍ ചോദിക്കാം. പ്രസക്തമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. 

നീറ്റ്: താത്കാലിക ഉത്തരസൂചികയില്‍ പരാതിയുള്ളവര്‍ക്ക് അറിയിക്കാന്‍ സൗകര്യം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 12ന് നടത്തിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.യുടെ താത്കാലിക ഉത്തരസൂചികയും വിദ്യാര്‍ഥികള്‍ ഉപയോഗിച്ച ഒ.എം.ആര്‍. ഉത്തരഷീറ്റിന്റെ സ്‌കാന്‍ ഇമേജും ഒ.എം.ആര്‍.ഷീറ്റില്‍ നല്‍കിയ പ്രതികരണങ്ങളും neet.nta.nic.inല്‍ പ്രസിദ്ധപ്പെടുത്തി.ഒ.എം.ആര്‍. ഉത്തരഷീറ്റിന്റെ സ്‌കാന്‍ ഇമേജ്, പരീക്ഷാര്‍ഥി നല്‍കിയിരുന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാക്കിയിട്ടുണ്ട്.

എന്‍.ടി.ഇ.സി. ഒന്നാംവര്‍ഷ പരീക്ഷ

നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്‌സ് (എന്‍.ടി.ഇ.സി.) ഒന്നാം വര്‍ഷ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍

ഡി.എല്‍.എഡ്. പരീക്ഷ 

നവംബറില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019- 2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ എട്ടുമുതല്‍ 15 വരെ നടത്തും. പരീക്ഷാ സമയവിവര പട്ടിക keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍

ടി.ടി.സി. പരീക്ഷാ വിജ്ഞാപനം 

ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ടി.ടി.സി. പ്രൈവറ്റ് അഞ്ചാമത്തെയും അവസാനത്തെയും അവസരം) പരീക്ഷയുടെ വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍

ഐഐടി, എൻഐടി പ്രവേശനം: ‘ജോസ’ റജിസ്ട്രേഷന് തുടക്കം

ഐഐടി, എൻഐടി, ഐഐഐടി തുടങ്ങിയ 114 മുൻനിര സ്‌ഥാപനങ്ങളിലെ ബിടെക്, ബിഇ ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലേക്കുള്ള റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഇന്നുമുതൽ. ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിക്കാണ് (ജോസ) നടപടികളുടെ ചുമതല: josaa.nic.in.   സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.ഐഐടികളിലെ ബിആർക് ചോയ്സ് ഫില്ലിങ് ആർക്കിടെക്ചർ അഭിരുചിനിർണയ പരീക്ഷാഫലം വരുന്ന 22 മുതലാണ്. 27നാണ് ആദ്യ റൗണ്ട് അലൊക്കേഷൻ. ജെഇഇ മെയിനിൽ യോഗ്യത നേടിയവർക്ക് ഐഐടികളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും (എൻഐടി+) ഒരുമിച്ചു റജിസ്റ്റർ ചെയ്യാം

എഫ്.എം.ജി.ഇ പരീക്ഷയുടെ രജിസ്ട്രേഷൻ പുരോ​ഗമിക്കുന്നു; അപേക്ഷാ ഫീസ് 7080 രൂപ

(എഫ്.എം.ജി.ഇ) പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) ആരംഭിച്ചു. ഡിസംബർ 2021 സെഷൻ പരീക്ഷയ്ക്കായുള്ള രജിസ്ട്രേഷനാണ് ഇപ്പോൾ പുരോഗമിക്കുന്നത്.അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എൻ.ബി.ഇ.എം.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ nbe.edu.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. നവംബർ 3 ആണ് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി. ഡിസംബർ 6 മുതൽ അഡ്മിറ്റ് കാർ‍ഡ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 12നാണ് പരീക്ഷ.

0 comments: