മാറ്റിവയ്ച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒക്ടോബര്‍ 26ന്
കനത്ത മഴയെതുടര്‍ന്ന് മാറ്റിവയ്ച്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഒക്ടോബര്‍ 26ന് നടത്തും. ഒക്ടോബര്‍ 18ാം തീയതിയായിരുന്നു പരീക്ഷകള്‍ നടത്തേണ്ടിയിരുന്നത്. വിദ്ധ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപക പരിശീലന കോഴ്‌സ്
കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഐ.എം.സിയില്‍ റീ ഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരെ പഠിപ്പിക്കുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഇന്റലക്ച്വല്‍ ആന്റ് ഡെവലപ്‌മെന്റല്‍ ഡിസബിലിറ്റീസ്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിക്കണംവിശദവിവരങ്ങള്‍ക്ക്: www.rehabcouncil.nic.in, ഫോണ്‍: 0471 2418524, 9383400208
ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു (Drone pilot Training Course) എറണാകുളം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈര്‍ഘ്യം 96 മണിക്കൂര്‍. 18 വയസ്സിന് മുകളിലുള്ള എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. https://asapkerala.gov.in/?q=node/1365 എന്ന ലിങ്ക് സന്ദര്‍ശിക്കുക.
വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴില്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ് വകുപ്പിനുകീഴിലെ എക്കോഫാമില്‍ മള്‍ട്ടിസ്‌കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം ഇന്‍ ഇന്റഗ്രേറ്റഡ് റിസോഴ്സ് മാനേജ്മെന്റ് സെന്റേര്‍ഡ് ഓണ്‍ ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി കോഴ്സിന് പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.അപേക്ഷാ ഫോം www.kvasu.ac.in എന്ന വെബ്സൈറ്റില്‍നിന്നോ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്മെന്റ് വകുപ്പില്‍നിന്നോ നവംബര്‍ 10 വരെ ലഭിക്കും.
0 comments: