2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

സൗജന്യ പരിശീലനം: സൈബർശ്രീ സി-ഡിറ്റിൽ

                                 


ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ സൈബർശ്രീ സിഡിറ്റ് പരിശീലനം കൊടുക്കും .

പ്രതിമാസം 1,000 രൂപ സ്റ്റൈപെന്റോട് കൂടി മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാം . ഏതെങ്കിലും വിഷയത്തിൽ ബിരുദം മൂന്നു വർഷ ഡിപ്ലോമ/ എൻജിനിയറിങ് പാസായവർക്കും കോഴ്‌സ് പൂർത്തീകരിച്ചവർക്കും അവസരം ഉണ്ടായിരിക്കും . 18നും 26നും ഇടയിൽ പ്രായമുള്ളവരായിരിക്കണം..

അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സൈബർശ്രീ സെന്റർ, സി-ഡിറ്റ്, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം – 695 015 എന്ന വിലാസത്തിലോ cybersricdit@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ഒക്‌ടോബർ 30 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cybersri.org എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയോ അല്ലെങ്കിൽ 0471-2933944, 9947692219, 9447401523 എന്നീ നമ്പറുകളിൽ ബന്ധപെടുക .

0 comments: