2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

ഇന്ത്യന്‍ നേവിയില്‍ 25,000 സെയ്‌ലര്‍ ഒഴിവുകള്‍; ശമ്പളം 21,700 രൂപ മുതല്‍ 69,100 രൂപ വരെഇന്ത്യന്‍ നേവിയിലെ വിവിധ തസ്തികകളിലേക്ക് 2500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് ( Artificer Apprentice, Senior Secondary Recruitment) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 2022 ബാച്ചിലേക്കാണു പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം . പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

സ്ഥാപനം 

ഇന്ത്യന്‍ നേവി

തസ്തിക

ആര്‍ട്ടിഫിസര്‍ അപ്രന്റീസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ്

അവസാന തീയതി

ഒക്ടോബര്‍ 25

വെബ്‌സൈറ്റ്‌

https://www.joinindiannavy.gov.in


തസ്തിക, ഒഴിവ്, യോഗ്യത

 1.സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് (Senior Secondary Recruitment)

ഒഴിവുകൾ -2,000

യോഗ്യത -മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം.

ശാരീരിക യോഗ്യത-ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് 5 സെ.മീ. വികാസം.

പ്രായം-2002 ഫെബ്രുവരി ഒന്നിനും 2005 ജനുവരി 31നും മധ്യേ ജനിച്ചവര്‍.

പരിശീലനവും നിയമനവും-2022 ഫെബ്രുവരിയില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും. എസ്എസ്ആര്‍ വിഭാഗത്തില്‍ 22 ആഴ്ചയാണ് പരിശീലനം .ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍  15 വര്‍ഷം പ്രാഥമിക നിയമനം .

2.ആര്‍ട്ടിഫിസര്‍ അപ്രന്റീസ്,  ( Artificer Apprentice) 

ഒഴിവുകൾ-500 

യോഗ്യത-മാത്തമാറ്റിക്സും ഫിസിക്സും പഠിച്ച് 60% മാര്‍ക്കോടെ പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒരു വിഷയം പഠിച്ചിരിക്കണം.

ശാരീരിക യോഗ്യത-ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ്: കുറഞ്ഞത് 5 സെ.മീ. വികാസം.

പ്രായം-2002 ഫെബ്രുവരി ഒന്നിനും 2005 ജനുവരി 31നും മധ്യേ ജനിച്ചവര്‍.
പരിശീലനവും നിയമനവും

പരിശീലനവും നിയമനവും-2022 ഫെബ്രുവരിയില്‍ ഐഎന്‍എസ് ചില്‍കയില്‍ പരിശീലനം തുടങ്ങും. എഎ വിഭാഗത്തില്‍ 9 ആഴ്ചയാണ് പരിശീലനം .ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍  20 വര്‍ഷം പ്രാഥമിക നിയമനം .

സ്‌റ്റൈപ്പെന്‍ഡ്

പരിശീലന സമയത്തു 14,600 രൂപ. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 21,700-69,100 രൂപ സ്‌കെയിലില്‍ നിയമനം (പ്രമോഷന്‍ ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും).

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റില്‍ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാറ്റ്‌സ്, 10 പുഷ് അപ്‌സ് എന്നിവയുണ്ടാകും.

0 comments: