2021, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

Mother Teresa Scholarship 2021-22- Nursing Diploma And Para Medical Course -കേരളത്തിലെ നഴ്സിംഗ് / പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് 15000/-രൂപ ലഭിക്കുന്ന സ്കോളർഷിപ് -

                   




  ആമുഖം

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിംഗ് ഡിപ്ലോമ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന സ്കോളർഷിപ്പ് ആണ് മദർ തെരേസ സ്കോളർഷിപ്പ്. 2021 22 അധ്യയനവർഷത്തെ മദർ തെരേസ സ്കോളർഷിപ്പിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. എങ്ങനെ അപേക്ഷ സമർപ്പിക്കാം എന്തൊക്കെ രേഖകളാണ് ആവശ്യം ഉള്ളത് പ്രധാനമായും ആവശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ നൽകിയിട്ടുണ്ട്.

യോഗ്യതകൾ
  • കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾ ആയിരിക്കണം.
  • മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,പാഴ്സി,ജൈന മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം .
  • സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിംഗ് നേഴ്സിങ് കോളേജുകളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കും സ്കോളർഷിപ്പ് അപേക്ഷിക്കാവുന്നതാണ്.
  • സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്ന് തെളിയിക്കുന്നതിന് അലോട്ട്മെന്റ് മെമ്മോയോ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.
  • പ്ലസ് ടു പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം.
  • ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എപിഎൽ വിഭാഗത്തെയും പരിഗണിക്കും.
  • കോഴ്സ് ആരംഭിച്ചവർക്കും രണ്ടാംവർഷം പഠിക്കുന്നവർക്കും സ്കോളർഷിപ്പ് അപേക്ഷിക്കാവുന്നതാണ്.
  • അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മറ്റു വിവരങ്ങൾ
  • ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.
  •  കഴിഞ്ഞ വർഷം സ്കോളർഷിപ്പ് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല.
  • 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
  • നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്കോളർഷിപ്പ് നൽകുന്നതാണ്.
  • വിദ്യാർഥികൾ ഓൺലൈൻ അപേക്ഷിക്കേണ്ട അവസാന തീയതി :20/11/2021
  • ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റ് ഔട്ട് മറ്റ് അനുബന്ധ രേഖകളും സ്ഥാപനമേധാവി സമർപ്പിക്കേണ്ട അവസാന തീയതി :24/11/2021
  • സ്ഥാപനമേധാവികൾ അപേക്ഷ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈൻ അപ്രൂവൽ നൽകേണ്ട അവസാന തീയതി :29/11/2021
  • സ്ഥാപനമേധാവികൾ നൽകിയ അപേക്ഷകൾ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറിലേക്ക് എത്തിക്കേണ്ട അവസാന തീയതി :03/12/2021
സ്കോളർഷിപ്പ് തുക
  • കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം,ക്രിസ്ത്യൻ,സിഖ് ബുദ്ധ,പാഴ്സി,ജൈന മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് 15,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ
  • അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റ് ഡൗട്ട്
  • എസ്എസ്എൽസി, പ്ലസ് ടു വിഎച്ച്എസ്ഇ, തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്
  • അലോട്ട്മെന്റ് മെമ്മോ-യുടെ പകർപ്പ്
  • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ് ( പേജ്, അക്കൗണ്ട് നമ്പർ,ബ്രാഞ്ച് കോഡ്,ബ്രാഞ്ച് അഡ്രസ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം)
  •  ആധാർ കാർഡിന് പകർപ്പ് അല്ലെങ്കിൽ എൻപിആർ കാർഡിന്റെ പകർപ്പ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് പകർപ്പ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
  • വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ ) വില്ലേജ് ഓഫീസിൽ നിന്ന്
  •  റേഷൻകാർഡ് പകർപ്പ്
സ്ഥാപന മേധാവിയുടെ ശ്രദ്ധയ്ക്ക്
  • അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ സ്ഥാപനമേധാവിയോ അദ്ദേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഓൺലൈനായി പരിശോധിക്കണം.
  • സൂക്ഷ്മപരിശോധന പൂർത്തീകരിച്ച അപേക്ഷകൾ സ്ഥാപന മേധാവി ഓൺലൈൻവഴി അംഗീകരിക്കണം.
  • വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ )അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കണം.
  • എല്ലാ രേഖകളുടെയും നിജസ്ഥിതി സ്ഥാപനമേധാവി ഉറപ്പുവരുത്തണം.
  • ബാങ്ക് അക്കൗണ്ട് സംബന്ധമായ രേഖകൾ ശരിയാണോ എന്ന് പ്രത്യേകം സ്ഥാപനമേധാവി പരിശോധിച്ച് ഉറപ്പു വരുത്തണം.
  • വിജ്ഞാപനത്തിലെ നിശ്ചിത തീയതിക്കകം സ്ഥാപനമേധാവി അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപനമേധാവി ഉത്തരവാദി ആയിരിക്കും.
  •  ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനങ്ങൾ, അതതു സ്ഥാപനങ്ങൾ തന്നെ സൂക്ഷിക്കേണ്ടതാണ്. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പരിശോധനയ്ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാക്കേണ്ടതാണ്.
  • സ്വാശ്രയ സ്ഥാപനങ്ങൾ പഠിക്കുന്നവരുടെ അപേക്ഷകൾ സ്ഥാപന മേധാവി നേരിട്ട് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ലേക്ക് എത്തിക്കേണ്ടതാണ്. വിലാസം :ഡയറക്ടർ, ന്യൂനപക്ഷക്ഷേമ വകുപ്പ് നാലാംനില,വികാസ് ഭവൻ, തിരുവനന്തപുരം-33.

അപേക്ഷിക്കേണ്ട രീതി 
  • http://dcescholarship.kerala.gov.in/dmw/എന്ന വെബ്സൈറ്റിൽ Mother Theresa scholarship (MTS )  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



  • Apply online-ൽ ക്ലിക്ക് ചെയ്യുക.
  • മറ്റ് സ്കോളർഷിപ്പിനായി മുൻപ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ വച്ച് candidate login ചെയ്യുക.


  • Online- ലൂടെ  അപേക്ഷ നൽകിയതിനുശേഷം  ലഭിക്കുന്ന user ഐഡി &password വച്ചു login ചെയ്തു photos , signature , SSLC certificate, allotment memo, ration card copy, income certificate തുടങ്ങിയവ upload ചെയ്യുക.


  • സ്കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം View/Print application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് എടുക്കുക.
  • രജിസ്ട്രേഷൻ ഫോമില് പ്രിന്റ് ഔട്ട് ചുവടെപ്പറയുന്ന രേഖകൾ സഹിതം വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
Mother Teresa Scholarship Government Official Notification Link 



October Scholarship List

Link

District Merit Scholarship 2021 

Click Here

List Of Scholarship You Can Apply Before
October 30


Click Here

SBI Suraksha Scholarship 9 class to-degree

Click Here

kotak shiksha scholarship 1 to Degree class

Click Here

Suvarna Jubilee Scholarship 2021 

Click Here


0 comments: