2021, ഒക്‌ടോബർ 13, ബുധനാഴ്‌ച

( October 14) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ ,

 
എൻജിനീയറിങ്, ഫാർമസി: ആദ്യ അലോട്മെന്റായി - രണ്ടാം അലോട്മെന്റ് 19ന്; ഓപ്ഷൻ തുടങ്ങി

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു.മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ആദ്യ അലോട്മെന്റിന് ഒപ്പം രണ്ടാം അലോട്മെന്റിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ  തുടങ്ങി. 17ന് ഉച്ചയ്ക്കു 2 വരെയാണു സമയം. രണ്ടാം അലോട്മെന്റ് 19നു പ്രസിദ്ധീകരിക്കും. 25നു വൈകിട്ട് 4നു മുൻപായി കോളജുകളിൽ പ്രവേശനം നേടണം.

ഒക്ടോബർ 14, 15 ദിവസങ്ങളിൽ വിക്‌ടേഴ്സ് ക്ലാസുകൾക്ക് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് ഒക്ടോബർ 14, 15 ദിവസങ്ങളിൽ അവധി. മഹാനവമി, വിജയദശമി എന്നിവയോട് അനുബന്ധിച്ചാണ് അവധി.

ഇൻഡ്യൻ മിലിട്ടറി കോളേജ്: പ്രവേശന പരീക്ഷ ഡിസംബർ 18

ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ  18ന് നടത്തും. പരീക്ഷയ്ക്ക്  ഈ വർഷം മുതൽ പെൺകുട്ടികൾക്കും   അപേക്ഷിക്കാം.കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് നവംബർ 5നു മുൻപ് ലഭിക്കുന്ന തരത്തിൽ ‘സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തിൽ  നൽകണം. പെൺകുട്ടികളുടെ അപേക്ഷകൾ മാത്രമാണ് 15 വരെ സ്വീകരിക്കുന്നത്. ആൺകുട്ടികളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30.

ബിരുദ ഒന്നാം വർഷം ഓൺലൈൻ ക്ലാസ് മതിയെന്ന് പ്രിൻസിപ്പൽമാർ

ഒന്നാം വർഷ ബിരുദ വിദ്യാർഥികളിൽ പലർക്കും 18 വയസ്സ് പൂർത്തിയാകാത്തതിനാൽ വാക്സീൻ ലഭിച്ചിട്ടില്ലെന്നും അവർക്കു ക്ലാസ് ഓൺലൈനിലാക്കുന്നതാകും ഉചിതമെന്നും പ്രിൻസിപ്പൽമാർ നിർദേശിച്ചു. ആലോചിച്ചു തീരുമാനിക്കാമെമെന്നു മന്ത്രി അറിയിച്ചു. ക്ലാസ് സമയക്രമവും മറ്റു ക്രമീകരണങ്ങളും മുൻ ഉത്തരവു പ്രകാരം തന്നെ നടക്കും. 

സൗജന്യ ബ്ലോക്ക്‌ചെയിന്‍ കോഴ്‌സ്: ഉന്നതവിജയം നേടുന്നവര്‍ക്ക് തുടര്‍ന്നുള്ള കോഴ്‌സിലേക്ക് ഫീസിളവ്..

ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഭാഗമായ കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി നടത്തുന്ന സൗജന്യ ബ്ലോക്ക്‌ചെയിന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒരു മാസത്തെ ബ്ലോക്ക്‌ചെയിന്‍ ഫൗണ്ടേഷന്‍ പ്രോഗ്രാം, എത്തേറിയം ബ്ലോക്ക്‌ചെയിന്‍ ഫണ്ടമെന്റല്‍ പ്രോഗ്രാം എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നവംബര്‍ 1ന് ആരംഭിക്കും. ഉന്നതവിജയം നേടുന്നവര്‍ക്ക് തുടര്‍ന്നുള്ള കോഴ്‌സിലേക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. 30ന് മുന്‍പ് അപേക്ഷിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം  https://elearning.kba.ai.

സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ

ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും നെടുമങ്ങാട് ഗവൺമെന്റ് കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്‌പോർട്‌സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷൻ 20ന് രാവിലെ 10.30ന് നടക്കും. യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി വിദ്യാർഥികൾ കോളേജിൽ എത്തണം.

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് & സയൻസ് കോളേജിലെ ജില്ലാ സ്‌പോർട്സ് കൗൺസിൽ മുഖേന നടത്തുന്ന ഡിഗ്രി സ്‌പോർട്സ് ക്വാട്ട അഡ്മിഷൻ 20ന് രാവിലെ 10 മണിക്ക് നടക്കും. കോളേജ് സ്‌പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ മതിയായ രേഖകൾ സഹിതം കോളേജിൽ എത്തണം. വിശദവിവരങ്ങൾക്ക്: 8075799406.

വിദ്യാഭ്യാസ ഗ്രാന്റ്

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-2022 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20നകം www.labourwelfarefund.in മുഖേന അപേക്ഷിക്കണം.

എം.ടെക് ഈവനിംഗ് കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് നടത്തുന്ന എം.ടെക് ഈവനിംഗ് കോഴ്‌സ് പ്രവേശനത്തിന് 28 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.  അപേക്ഷയുടെ പ്രിന്റ്ഔട്ട് പ്രൊഫസർ & ഹെഡ്, ഈവനിംഗ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം.   വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും www.dtekerala.gov.in പരിശോധിക്കുക.

ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ്

സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളേജിലെ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി നാല് വർഷ ഡിപ്ലോമ കോഴ്‌സ് പ്രവേശന നടപടികൾ ഇന്ന് (13) മുതൽ ആരംഭിക്കും. SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ബി.എഫ്.എ പ്രവേശന പരീക്ഷ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷ 21ന് രാവിലെ 9 മണിക്ക് നടക്കും. പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 16 മുതൽ www.admissions.dtekerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എൻജിനിയറിങ് കോളേജുകളിലെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക് ബിരുദ കോഴ്‌സിനുള്ള (ലാറ്ററൽ എൻട്രി ബി.ടെക്) പ്രവേശന പരീക്ഷ 28ലേക്ക് മാറ്റി.

എന്‍ജിനിയറിങ്‌ ആദ്യ അലോട്ട്‌മെന്റ്‌ : 16 വരെ പണമടയ്ക്കാം

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലെ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും പ്രവേശന കമീഷണര്‍ക്ക് അടയ്ക്കേണ്ടതുമായ ഫീസ് 16ന് വൈകിട്ട് അഞ്ചിനകം ഒടുക്കണം.വിദ്യാര്‍ഥികള്‍ കോളേജിലെത്തി പ്രവേശനം നേടേണ്ടതില്ല.

സ്‌കൂള്‍ കുട്ടികള്‍ക്കായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്താനൊരുങ്ങി എന്‍ടിഎ; ഒക്ടോബര്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം

13 നും 25 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനും ശരിയായ തൊഴില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് അവരെ നയിക്കുന്നതിനുമായി നാഷണല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NAT) നടത്താനൊരുങ്ങുകയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA - National Testing Agency). വിദ്യാര്‍ത്ഥികളുടെ അഭിരുചികളെയും ശേഷികളെയും പുറത്തുകൊണ്ടുവരാനും അതേക്കുറിച്ച്‌ അവരെത്തന്നെ ബോധ്യപ്പെടുത്താനും ലക്‌ഷ്യം വെച്ചാണ് ഈ 'എബിലിറ്റി പ്രൊഫൈലര്‍ എക്‌സാം' സംഘടിപ്പിക്കുന്നത്.

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ഡിസംബര്‍ 18ന് തിരുവനന്തപുരത്ത്

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈ മാസത്തില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ 2021 ഡിസംബര്‍ മാസം 18ാം തീയതിയില്‍ നടത്തുന്നതാണ്. പ്രസ്തുത പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തിയതി 14 വരെനീട്ടി

സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തിയതി 14 വരെനീട്ടി. : സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാന്‍ എസ്.എന്‍.ഡി.പി യോഗം മുന്‍കൈയെടുത്ത് നടത്തുന്ന പദ്ധതിയാണിത് .സിവില്‍ സര്‍വീസ് കോച്ചിംഗ് രംഗത്തെ മുന്‍നിര സ്ഥാപനത്തിലാണ് പരിശീലനം.അപേക്ഷകള്‍ ഉടന്‍ താഴെ കാണുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/YnpQFGtYCbH5hik48

ആറുമാസ പ്ലസ്​ ടുവിന്​ അപേക്ഷിക്കാം

എം.ജി യൂനിവേഴ്​സിറ്റി മൂന്നുവര്‍ഷ ബി.എ, ബി.കോം, നാഷനല്‍ സ്​കൂള്‍ അംഗീകൃത പ്ലസ് ​ടു, എസ്​.എസ്​.എല്‍.സി (ആറുമാസം) എന്നീ കോഴ്​സുകള്‍ക്ക്​ ചേരുന്നതിന്​ അവസരം. കുറഞ്ഞ ഫീസില്‍ ഈ കോഴ്​സുകള്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പബ്ലിക്​ കോളജി​ന്‍െറ കോട്ടയം, ചെങ്ങന്നൂര്‍, ഹരിപ്പാട്​, ആലപ്പുഴ സന്‍െററുകളില്‍ ബന്ധപ്പെടുക. പ്രായപരിധി ഇല്ല. പ്രിന്‍റഡ്​ നോട്ടുകളും ​െറഗുലര്‍, റെക്കോഡഡ്​ ഓണ്‍ലൈന്‍ വിഡിയോ ക്ലാസുകളും ലഭിക്കുന്നു. വിശദവിവരത്തിന്​ 9446097203, 9447112303.

എല്‍.എല്‍.ബി എന്‍.സി.സി ക്വോട്ട പ്രവേശനം

പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സില്‍ എന്‍.സി.സി ക്വോട്ട പ്രവേശനത്തിന് 16ന് വൈകിട്ട് 5വരെ ഓപ്ഷന്‍ നല്‍കാം. ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും അവസരമുണ്ട്. സീറ്റുകളുടെ വിവരങ്ങളടക്കം www.cee.kerala.gov.in വെബ്സൈറ്റില്‍. ഹെല്‍പ്പ് ലൈന്‍- 0471 2525300

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷന്‍ ; അപേക്ഷകള്‍ ക്ഷണിക്കുന്നു

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള (Scole Kerala) മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഡി.സി.എ (Diploma in computer application) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധി ഇല്ലാതെ അപേക്ഷിക്കാം. അപേക്ഷകള്‍ www.scolekerala.org ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് (2021 – 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 25. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമല്ലാത്ത വിധം പ്രവേശനം ലഭിക്കുന്നത് തടയണം; ഹര്‍ജി ഹൈക്കോടതി തള്ളി

കേരളാ സ്റ്റേറ്റ് ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആനുപാതികമല്ലാത്ത വിധത്തില്‍ പ്രവേശനം അനുവദിച്ചു എന്ന് ആരോപിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ കട്ട്-ഓഫ് മാര്‍ക്കുകള്‍ കണക്കാക്കുന്നത് സര്‍വ്വകലാശാലയുടെ പ്രവേശന നയത്തിന് അനുസൃതമായിട്ടാണ് എന്ന് കോടതി വ്യക്തമാക്കി.

ബേക്കറി ആന്‍ഡ്​​ കണ്‍ഫെക്​ഷനറി നിര്‍മാണത്തില്‍ മാനേജ്മെന്‍റ്​ പരിശീലനം

ബേക്കറി ആന്‍ഡ്​​ കണ്‍ഫെക്​ഷനറി നിര്‍മാണത്തില്‍ മാനേജ്മന്‍െറ്​ പരിശീലനം പത്തനംതിട്ട: ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേര്‍ന്ന് ബേക്കറി ആന്‍ഡ്​​ കണ്‍ഫെക്​ഷനറി ഭക്ഷ്യോല്‍പന്ന മേഖലയില്‍ പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 20 ദിവസത്തെ ടെക്‌നോളജി മാനേജ്മന്‍െറ്​ ഡെവലപ്മന്‍െറ്​ പ്രോഗ്രാം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 30 പേര്‍ക്കായിരിക്കും പരിശീലനം. യോഗ്യത പത്താം ക്ലാസ് പഠിച്ചിരിക്കണം. കൂടാതെ ഭക്ഷ്യോല്‍പന്ന മേഖലയില്‍ താല്‍പര്യവും പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രായം 18നും 45നും മധ്യേ.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ


കേരള സര്‍വകലാശാല

കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസം നടന്ന മൂന്നാം സെമസ്റ്റര്‍ ബി. എഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ID)ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി സുവോളജി, ബോട്ടണി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു സൂക്ഷ്മപരിശോധന അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 23.വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ് (2018 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി, 2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അവസാന തീയതി ഒക്ടോബര്‍ 23.

സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്‌സി, എം.കോം സ്‌പെഷ്യല്‍ എക്‌സാമിനേഷന്‍ ഒക്ടോബര്‍ 26,28 നവംബര്‍ 1, 3 എന്നീ തീയതികളില്‍ നടത്തുന്നതാണ് വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍

മഹാത്മാഗാന്ധി സർവ്വകലാശാല

സ്‌പോട് അഡ്മിഷൻ 18ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 18ന് രാവിലെ 11ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യതാ രേഖകളുമായി ഹാജരാകണം.

പ്രവേശനം 22ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2021-22 അക്കാദമിക വർഷത്തിലെ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം ഒക്‌ടോബർ 22ന് നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് വിദ്യാർഥികൾക്ക് അയച്ചിട്ടുണ്ട്. അഡ്മിഷൻ സംബന്ധിച്ച വിശദവിവരം www. sobs.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731034.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് നടത്തുന്ന എം.എസ് സി – ഫുഡ് സയൻസ് ആന്റ് ടെക്നോളജിയുടെ 2021 ബാച്ചിൽ പ്രവേശനത്തിന് എസ്.റ്റി വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഒരു ഒഴിവുണ്ട്. സർവ്വകലാശാല നടത്തിയ സി.എ.റ്റി – 2021 പരീക്ഷയിൽ യോഗ്യത നേടിയ അ ർഹരായ വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 21ന് വൈകിട്ട് 3.30ന് മുമ്പ് എ ഡി എ എക്സ് ഐ സെക്ഷനിൽ നേരിട്ട് ഹാജരാകണം. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ. ഫോൺ – 9497664697

കാലിക്കറ്റ് സർവകലാശാല

പി.ജി. പ്രവേശനത്തിന് 22 വരെ അപേക്ഷിക്കാം

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് (https:// admission.uoc.ac.in) 

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, ഗ്രേഡ് കാര്‍ഡ് വിതരണം

അഫിലിയേറ്റഡ് കോളേജുകളിലേയും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2021 ബിരുദ പരീക്ഷ ഫലം വന്നവര്‍ക്കുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഗ്രേഡ് കാര്‍ഡ് എന്നിവ അതത് കോളേജ് കേന്ദ്രങ്ങളില്‍ നിന്നും അദീബി ഫാസില്‍ പ്രിലിമിനറി രണ്ടാം വര്‍ഷം ഏപ്രില്‍ 2020 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

കണ്ണൂർ സർവകലാശാല

എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രവേശനം 2021-22

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോം കണ്ണൂർ സർവ്വകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ (https://admission. kannuruniversity.ac.in/) DEPT PG മെനുവിൽ ലഭ്യമാണ്. 

0 comments: