2021, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

( October 14) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ ,

 


ഡി.എല്‍.എഡ് പരീക്ഷ

നവംബറില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 8 മുതല്‍ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക keralapareekshabhavan.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. 2021 ജൂലൈയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ)/ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി.സി.എഫ്.എ) കോഴ്‌സുകളുടെ റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിലും www.ihrd.ac.in  ലും ലഭിക്കും.

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യി​​​​​​ല്‍ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സ്

ക​​​​​​​ര​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ല്‍ ഗ്രാ​​​​​​​ജ്വേ​​​​​​​റ്റ് കോ​​​​​​​ഴ്സി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം. എ​​​​​​​ന്‍​​​​​​​ജി​​​​​​​നി​​​​​​​യ​​​​​​​റിം​​​​​​​ഗ് ബി​​​​​​​രു​​​​​​​ദ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ പു​​​​​​​രു​​​​​​​ഷ​​​​​​​ന്‍​​​​​​​മാ​​​​​​​ര്‍​​​ക്കും സ്ത്രീ​​​ക​​​ള്‍​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. www.joinindianarmy.nic.in എ​​​​​​​ന്ന വെ​​​​​​​ബ്സൈ​​​​​​​റ്റ് മു​​​​​​​ഖേ​​​​​​​ന ഓ​​​​​​​ണ്‍​ലൈ​​​​​​​ന്‍ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ര്‍​​​​​​​പ്പി​​​​​​​ക്ക​​​​​​​ണം. ഓ​​​​​​​ണ്‍​ലൈ​​​​​​​നി​​​​​​​ല്‍ അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​ള്ള വി​​​​​​​ശ​​​​​​​ദ​​​​​​​മാ​​​​​​​യ നി​​​​​​​ര്‍​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ള്‍ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ല്‍ ല​​​​​​​ഭി​​​​​​​ക്കും. 

യു.ജി.സി നെറ്റ് പരീക്ഷ മാറ്റി

യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു. ഒക്ടോബര്‍ 17 മുതല്‍ 25 വരെ നടത്താനിരുന്ന പരീക്ഷകളാണ് യു.ജി.സി മാറ്റിവെച്ചിരിക്കുന്നത്.അതെ സമയം ഇതേ തിയതികളില്‍ മറ്റ് പ്രധാന പരീക്ഷകള്‍ നടക്കുന്നതിലാണ് മാറ്റം. നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റി വെയ്ക്കാനായി അഭ്യര്‍ത്ഥന നടത്തിയിരുന്നു.പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം:https://ugcnet.nta.nic.in/

കുഫോസില്‍ സ്‌പോട്ട് അഡ്മിഷന്‍: പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവര്‍ക്കും അവസരം

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ പി.ജി. കോഴ്‌സുകളില്‍ 21, 22, 23 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കുഫോസ് പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവരെയും പരിഗണിക്കുമെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.വിവരങ്ങള്‍ക്ക് ഫോണ്‍: 04842701085. www.kufos.ac.in

മീഡിയ അക്കാദമി ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ പരീക്ഷാഫലം

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ നാലാം ബാച്ച്‌ ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. 

കണ്ണൂര്‍ സര്‍വകലാശാല; പുതിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയന വര്‍ഷം തുടങ്ങുന്നതിന് അനുമതി ലഭിച്ച B.A. English with Journalism, M. Com. Finance എന്നീ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ബന്ധപ്പെട്ട കോളേജിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.വിശദ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടാവുന്നതാണ്. Ph:04998-215615e-mail id : casmanjeswaram.ihrd@gmail.com.

ഇന്‍ഡ്യന്‍ മിലിട്ടറി കോളേജ്: പ്രവേശന പരീക്ഷ ഡിസംബര്‍ 18ന്

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയില്‍ നടക്കുന്ന പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 18ന് നടത്തും. പരീക്ഷയ്ക്ക് ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.ഓണ്‍ലൈനായി പണമടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in ല്‍ ലഭ്യമാണ്.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

 കണ്ണൂർ സർവകലാശാല

എം ലിബ്. ഐ.എസ്.സി. സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പിൽ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ട് സീറ്റുകളും പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 18ന് രാവിലെ 10.30 ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാക്കേണ്ടതാണ്. (ഫോൺ : 9895649188)

ഒന്നാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര-ബിരുദ ക്ലാസുകൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പുകൾ / സെന്ററുകളിലെ 2021-22 അധ്യയന വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ/ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഓൺലൈൻ രീതിയിൽ 2021 ഒക്ടോബർ 18 ന് ആരംഭിക്കുന്നതായിരിക്കും

0 comments: