2021, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

രാജ്യത്താകെ 4135 ഒഴിവ് :പൊതുമേഖലാ ബാങ്കുകളില്‍

                              


പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പുറപ്പെടുവിച്ചു .

രാജ്യത്താകെ 11 ബാങ്കുകളിലായി 4135 ഒഴിവാണുള്ളത്. 2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ നടക്കുന്നത് . അതോടൊപ്പം അഭിമുഖവും ഉണ്ടാവും. നവംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി .

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബര്‍ ഒന്നിനോ അതിനുമുന്‍പോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കിലെടുക്കു .

അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.ibps.in എന്ന വെബ് സൈറ്റ് പരിശോധിക്കുക .

0 comments: