2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ യംഗ് പ്രൊഫഷണലിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

                                        


കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സ്, ലൈഫ് സയന്‍സ് ബിരുദമാണ് വിദ്യഭ്യാസ യോഗ്യത.  പ്രതിമാസ വേതനം 25000 രൂപ.മാരികള്‍ച്ചര്‍ ഫീല്‍ഡ് അല്ലെങ്കില്‍ ലാബ് പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാൻ ചെയ്ത സർട്ടിഫിക്കറ്റകളുടെ കോപ്പിയും mariculturedivision@gmail.com ലേക്ക് ഒക്ടോബര്‍ 25ന്  മുൻപ് അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓൺലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

0 comments: