2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ എസ്.സി.ഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.38 ഒഴിക്കുകൾ

                                            


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ എസ്.സി.ഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 ഒഴിവിലേക്ക് റെഗുലര്‍ വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാര്‍ വ്യവസ്ഥയിലുമാണ് നിയമനം. മൂന്ന് വിജ്ഞാപനങ്ങളിലായാണ് ഒഴിവുകള്‍.അപേക്ഷിക്കാനായി എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക. ഒക്ടോബർ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍

1.മാനേജര്‍ (മാര്‍ക്കറ്റിങ്)---12   

യോഗ്യത

എം.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ മാര്‍ക്കറ്റിങ്/ഫിനാന്‍സ് സ്‌പെഷ്യലൈസ് അല്ലെങ്കിൽ തത്തുല്യയോഗ്യത.മാനേജര്‍ തസ്തികയിലേക്ക് അഞ്ചുവര്‍ഷവും പ്രവൃത്തിപരിചയം വേണം

2.ഡെപ്യൂട്ടി മാനേജര്‍ (മാര്‍ക്കറ്റിങ്) --- 26

യോഗ്യത

എം.ബി.എ./പി.ജി.ഡി.ബി.എം. അല്ലെങ്കില്‍ മാര്‍ക്കറ്റിങ്/ഫിനാന്‍സ് സ്‌പെഷ്യലൈസ് അല്ലെങ്കിൽ തത്തുല്യയോഗ്യത. ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് രണ്ടുവര്‍ഷവും പ്രവൃത്തിപരിചയം വേണം

3.റിലേഷന്‍ഷിപ്പ് മാനേജര്‍ - --314 

യോഗ്യത

ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

 4.റിലേഷന്‍ഷിപ്പ് മാനേജര്‍ (ടീം ലീഡര്‍)----20 

യോഗ്യത

ബിരുദവും എട്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 

5.കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യുട്ടീവ്---217

യോഗ്യത

 ബിരുദവും പ്രവൃത്തിപരിചയവും.

6.ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ---12 

യോഗ്യത

ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. എന്‍.ഐ.എസ്.എം./സി.ഡബ്ല്യു.എം. സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.

7.സെന്‍ട്രല്‍ റിസര്‍ച്ച് ടീം (പ്രോഡക്ട് ലീഡ്)- --2 

യോഗ്യത

എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./സി.എഫ്.എ. അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

8.സെന്‍ട്രല്‍ റിസര്‍ച്ച് ടീം (സപ്പോര്‍ട്ട്)--- 2 

യോഗ്യത

കൊമേഴ്‌സ്/ഫിനാന്‍സ്/ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം

9.എക്‌സിക്യുട്ടീവ് (ഡോക്യുമെന്റ് പ്രിസര്‍വേഷന്‍ആര്‍ക്കൈവ്‌സ്) --- 1 

യോഗ്യത

മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററി ഓപ്ഷണല്‍ പേപ്പറായി പഠിച്ച ഹിസ്റ്ററി ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ആന്ത്രപ്പോളജി/പൊളിറ്റിക്കല്‍ സയന്‍സ്/സോഷ്യോളജി/ലിംഗ്വിസ്റ്റിക്‌സ് എം.എ. അല്ലെങ്കില്‍ അപ്ലൈഡ്/ഫിസിക്കല്‍ സയന്‍സസ് എം.എസ്‌സി. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.sbi.co.in കാണുക. അവസാന തീയതി: ഒക്ടോബര്‍18.

0 comments: