2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

( October-17 ) ഇന്നത്തെ പ്രധാന സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ

                                    


ജനറൽ നഴ്‌സിങ് ഡിപ്ലോമ

മെഡിക്കൽ വിദ്യാഭാസ വകപ്പിന്റെ കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നവംബർ അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷകർ 2021 ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. കൂടുതൽ വിവരങ്ങൾ www.dme.kerala.gov.in ലും GNM-2021 പ്രോസ്‌പെക്ടസിലും ലഭിക്കും. ഫോൺ: 0471 2528575.

എം.സി.എ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റിൽ 21ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർഥികൾ രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.

കുഫോസില്‍ സ്‌പോട്ട് അഡ്മിഷന്‍: പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവര്‍ക്കും അവസരം

കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) വിവിധ പി.ജി. കോഴ്‌സുകളില്‍ 21, 22, 23 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. കുഫോസ് പ്രവേശന പരീക്ഷ എഴുതിയിട്ടില്ലാത്തവരെയും പരിഗണിക്കുമെങ്കിലും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി സര്‍വകലാശാല സെമിനാര്‍ ഹാളില്‍ 11.30നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 04842701085. www.kufos.ac.in

കാലിക്കറ്റ് സര്‍വകലാശാല റേഡിയോ തുടങ്ങുന്നു

വിജ്ഞാന വിനോദ വിതരണം ലക്ഷ്യമിട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വന്തമായി കാമ്പസ് റേഡിയോ തുടങ്ങുന്നു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ അറിയിപ്പുകള്‍, പഠനവകുപ്പുകളിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, വിജ്ഞാന പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം റേഡിയോ വഴി സംപ്രേഷണം ചെയ്യും. അക്കാദമികവും അല്ലാത്തതുമായ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍ക്കും പരിഗണന നല്‍കും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സഹായത്തോടെയാകും ഉള്ളടക്കം തയ്യാറാക്കുക. 

പത്താം ക്ലാസ് കഴിഞ്ഞ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ: അപേക്ഷ 19 വരെ 

എഐസിടിഇ മാനദണ്ഡപ്രകാരമുള്ള 4–വർഷ ‘ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് & കേറ്ററിങ് ടെക്നോളജി’ പ്രോഗ്രാമിലേക്ക് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്:  polyadmission.org/dhm.  സംവരണമുണ്ട്. പകുതി സീറ്റുകൾ മാനേജ്മെന്റ് ക്വോട്ടയാണ്. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.

യൂണിവേഴ്സിറ്റി വാർത്തകൾ 

കേരള സര്‍വ്വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021 സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്

2021 ല്‍ പ്ലസ്ടു സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും, ഇതുവരെ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഒന്നാം വര്‍ഷ യു.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 16.10.2021 മുതല്‍ 23.10.2021 വരെ പുതിയ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കമ്മ്യൂണിറ്റി ക്വാട്ട  പ്രവേശനം

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ (SAY candidates, Fresh registration candidates) അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി 23.10.2021 മുന്‍പായി ആപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 

സ്‌പോര്‍ട്‌സ് ക്വാട്ട (Supplementary list) പ്രവേശനം

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ (SAY candidates, Fresh registration candidates) അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള സ്‌പോര്‍ട്‌സ് ക്വാട്ട  ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശന താല്പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്ന തീയതിക്കു (23.10.2021) മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 23.10.2021.

ബി.എഡ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ എച്ച്. എച്ച്. മാര്‍ത്തോമ മാത്യൂസ് കക ട്രെയിനിംഗ് കോളേജ്, അടൂര്‍ ഉള്‍പ്പെടുത്തി

കേരള സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എച്ച്. എച്ച്. മാര്‍ത്തോമ മാത്യൂസ് കക ട്രെയിനിംഗ് കോളേജ്, അടൂര്‍ ബി.എഡ് കോളേജിനെ ബി.എഡ് ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.സ്.സി മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്‍ഡ് കംപ്യുട്ടേഷന്‍, എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷനു SC,ST സീറ്റ് ഒഴിവുണ്ട് .

സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ്

സൗത്ത് സോണ്‍/ ഓള്‍ ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരള സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുള്ള 2017-18, 2018-19 & 201920 അധ്യയന വര്ഷങ്ങളിലെ കേരള യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം 2021 ഒക്ടോബര്‍ എട്ടാം തീയതി (08.10.2021) കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ വെച്ച് നടത്തി. 

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 കാരണം മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സര) എല്‍.എല്‍.ബി ഡിഗ്രി പരീക്ഷ ഫെബ്രുവരി 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. 

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 18 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി കെമിസ്ട്രി, 2021 നവംബര്‍ 10ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എ മ്യൂസിക് (എഫ്.ഡി.പി) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി -2015, 2016,2017 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ്- 2013 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സര) ആന്‍ഡ് ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സര) എല്‍.എല്‍.ബി, ഒന്നാം സെമസ്റ്റര്‍ (ത്രിവത്സര) ആന്‍ഡ് അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സര) ( 2011-2012 അഡ്മിഷന് മുന്‍പുള്ളത്) (ഫൈനല്‍ മേഴ്സി ചാന്‍സ് & സപ്ലിമെന്ററി) എല്‍.എല്‍.ബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 

ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 25 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബി.കോം (എഫ്.ഡി.പി) (മേഴ്‌സിചാന്‍സ് -2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയ്ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എംജി സർവകലാശാല

സപ്ലിമെന്ററി അലോട്‌മെന്റ്‌ രജിസ്ട്രേഷൻ നാളെ ( ഒക്ടോബർ 18) കൂടി

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള രജിസ്ട്രേഷൻ നാളെ (ഒക്ടോബർ 18 ) വൈകിട്ട് നാല് മണി വരെ മാത്രം. കൂടുതൽ വിവരങ്ങൾ cap.mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റഗുലർ/2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 12ന് ആരംഭിക്കും. 

ഒന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ ഒക്‌ടോബർ 27 ന് ആരംഭിക്കും.

മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ/2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. 

മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ – റഗുലർ/2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് – സി.ബി.സി.എസ്. – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 18 ന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.പി.എഡ്. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. 

നാലാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) ബിരുദ പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019 അഡ്മിഷൻ – റഗുലർ/ 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

രണ്ടാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ – റഗുലർ/ 2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ ഒക്‌ടോബർ 27 ന് ആരംഭിക്കും. 

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗിലുള്ള എം.എസ് സി. പ്രാഗ്രാമിന്റെ 2021 ബാച്ചിൽ എസ്.സി. വിഭാഗത്തിലും എസ്.ടി. വിഭാഗത്തിലും ഓരോ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി ഒക്‌ടോബർ 21ന് വൈകീട്ട് 3.30ന് മുമ്പായി എഡി. എ11 സെക്ഷനിൽ നേരിട്ട് ഹാജരാകണം.. വിശദവിവരത്തിന് ഫോൺ: 9446459644.

പരീക്ഷഫലം

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആന്റ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ക്രിമിനൽ ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (സി.എസ്.എസ്. 2020-21 ബാച്ച്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ നാലാം സെമസ്റ്റർ, ഒന്നാം സെമസ്റ്റർ റീഅപ്പിയറൻസ് എം.എസ് സി. ബയോസയൻസസ് (2019-21 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സൈക്കോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2021 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (മോഡൽ 1, 2, 3 – 2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ആനിമേഷൻ, സിനിമ ആന്റ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

സ്‌പോട് അഡ്മിഷൻ 18ന്

മഹാത്മാഗാന്ധി സർവകലാശാല ഡോ. കെ.എൻ.രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. ഇതിലേയ്ക്കുള്ള ഇന്റർവ്യൂ ഒക്‌ടോബർ 18ന് രാവിലെ 10ന് നടക്കും. 

കമ്യൂണിറ്റി ക്വാട്ടാ – റാങ്ക് ലിസ്റ്റ്

മഹാത്മാ ഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കും ട്രെയിനിംഗ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് റാങ്ക്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.

കാലിക്കറ്റ് സർവകലാശാല

ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ട്രയല്‍ അലോട്ട്‌മെന്റ് 23-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. 

സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്‌ലിസ്റ്റ് 30-ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 1 മുതല്‍ 3 വരെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ പ്രവേശനം നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

2019 പ്രവേശനം സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

2019 സ്‌കീം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം.

പരീക്ഷ

മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് നടക്കും.

കണ്ണൂർ സർവകലാശാല

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ്- സംവരണ സീറ്റുകൾ ഒഴിവുണ്ട്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (3 ഒഴിവുകൾ), എസ്.ടി. (1 ഒഴിവ്) വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. 

എം.എസ്.സി. മാത്തമാറ്റിക്സ് – സംവരണ സീറ്റുകൾ ഒഴിവുണ്ട്

ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ് കോഴ്സിന് എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റുകൾ വീതം ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ഒക്ടോബർ 20 ന് രാവിലെ 11 മണിക്ക് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. PH:04975 783415.

ബി.എഡ്. ഹാൾടിക്കറ്റ്

21/10 /2021 നു ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (റഗുലർ/ സപ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ്) ഏപ്രിൽ-2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

0 comments: