2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

സ്​പെഷ്യാലിറ്റി നഴ്​സിങ്​ പോസ്​റ്റ്​ ബേസിക്: അപേക്ഷകൾ ക്ഷണിക്കുന്നു.​

                                    



2021-22 വര്‍ഷത്തെ സ്​പെഷ്യാലിറ്റി നഴ്​സിങ്​ പോസ്​റ്റ്​ ബേസിക്​ ഡിപ്ലോമ പ്രവേശനത്തിന്​ അപേക്ഷിക്കാം തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്‍റ്​ ന​ഴ്​സിങ്​ കോളജുകളില്‍. 

പഠനാവസരം ക്രിട്ടിക്കല്‍ കെയര്‍ നഴ്​സിങ്​, എമര്‍ജന്‍സി ആന്‍ഡ്​​ ഡിസാസ്​റ്റര്‍ നഴ്​സിങ്​, ഓ​ങ്കോളജി നഴ്​സിങ്​, ന്യൂറോ സയന്‍സ്​ നഴ്​സിങ്​, കാര്‍ഡിയോ തൊറാസിക്​ നഴ്​സിങ്​, നിയോനേറ്റല്‍ നഴ്​സിങ്​, നഴ്​സിങ്​ മിഡ്​വൈഫറി പ്രാക്​ടീഷനര്‍ എന്നീ സ്പെഷ്യാലിറ്റികളിലാണ്​ ​. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും (www.lbscentre.kerala.gov.in)ല്‍ ലഭ്യമാണ്​.

അപേക്ഷഫീസ്​ പൊതുവിഭാഗത്തിന്​ 800 രൂപ. പട്ടികജാതി/വര്‍ഗ വിഭാഗത്തിന്​ 400 രൂപ. കേരളത്തിലെ ഏതെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ശാഖയിലൂടെയോ അപേക്ഷഫീസ്​ ഓണ്‍​ലൈനായോ വെബ്​സൈറ്റിലൂടെ ലഭിക്കുന്ന ചലാന്‍ ഫോറം ഉപയോഗിച്ച്‌​ അടക്കാം. പ്രവേശനം കേരളീയര്‍ക്കാണ്​.യോഗ്യത: ഫിസിക്​സ്​, ബയോളജി ഐശ്ചിക വിഷയമായി പ്ലസ്​ ടു പരീക്ഷ പാസായിരിക്കണം. കൂടാതെ നഴ്​സിങ്​ കൗണ്‍സില്‍ അംഗീകരിച്ച ജനറല്‍ നഴ്​സിങ്​ ആന്‍ഡ്​​ മിഡ്​വൈഫറി (GNM) 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം അല്ലെങ്കില്‍ പോസ്​റ്റ്​ ബേസിക്​ ബി.എസ്​സി നഴ്​സിങ്​/ബി.എസ്​സി നഴ്​സിങ്​ വിജയിച്ചിരിക്കണം. നഴ്​സിങ്​ കൗണ്‍സില്‍ രജിസ്​ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്​ ഹാജരാക്കണം. പ്രായപരിധി: 45 വയസ്സ്​. സര്‍വിസ്​ ക്വാട്ടയിലേക്ക്​ 49 വയസ്സുവരെയാകാം.

ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ 6വരെ അപേക്ഷ സ്വീകരിക്കും. വിവിധ ഘട്ടങ്ങളായാണ്​ അപേക്ഷ പൂര്‍ത്തീകരിക്കേണ്ടത്​. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്​.റാങ്ക്​ ലിസ്​റ്റ്​ സെലക്​ഷന്‍: എല്‍.ബി.എസ്​ ഡയറക്​ടര്‍ തിരുവനന്തപുരത്ത്​​ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെയും അനുബന്ധമായി നടത്തുന്ന നഴ്​സിങ്​ സ്​കില്‍ ടെസ്​റ്റി​ന്‍റെയും അടിസ്ഥാനത്തില്‍ തയാറാക്കും. റാങ്ക്​ ലിസ്​റ്റിലുള്ളവര്‍ക്ക്​ കോളജ്​ ഓപ്​ഷന്‍ രജിസ്​റ്റര്‍ ചെയ്യാം. പ്രവേശനം നിശ്ചിത തീയതിയില്‍ തിരുവനന്തപുരത്ത്​ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്​ടറുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്​മെന്‍റ്​ വഴിയാണ്​ .


ആകെ 84 സീറ്റുകളാണുള്ളത് ഉള്ളത് ​ നഴ്സിങ്​ കോളജുകളിലായി വിവിധ സ്പെഷ്യാലിറ്റികളില്‍ ​. അതത്​ കോളജില്‍ ലഭ്യമായ സ്​പെഷ്യാലിറ്റികളും സീറ്റുകളും ​പ്രാസ്​പെക്​ടസിലുണ്ട്​.

12 മാസമാണ്​ കോഴ്​സി​ന്‍റെ ദൈര്‍ഘ്യം. വാര്‍ഷിക ട്യൂഷന്‍ 11,030 രൂപയാണ്​ ഫീസ്​. പ്രതിമാസം 7000 രൂപ വീതം സ്​റ്റൈപ്പന്‍റ്​ പഠിതാക്കള്‍ക്ക്​ ലഭിക്കും.

0 comments: