2021, നവംബർ 30, ചൊവ്വാഴ്ച

ക്രെഡിറ്റ്‌ കാര്‍ഡ്‌, EPFO, സേവിംഗ്സ് അക്കൗണ്ട് , പെന്‍ഷന്‍. എന്നിവയിൽ ഡിസംബർ 1 മുതലുള്ള മാറ്റങ്ങൾ

   
നിങ്ങളുടെ  ദിനം ദിന ജീവിതത്തെ  ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് ഡിസംബര്‍ 1 മുതല്‍ ഉണ്ടാകാന്‍ പോകുന്നത്.അതായത്, ഈ  പുതിയ നിയമങ്ങൾ ബാങ്കിംഗ്, സാമ്പത്തികമടക്കം  മറ്റ് മേഖലകളുമായി ബന്ധപ്പെട്ടതാണ്.  ഈ  പുതിയ നിയമങ്ങൾ ഒരു സാധാരണക്കാരന്‍റെ  നിത്യജീവിതത്തെ സ്വാധീനിക്കുന്നതിനാൽ ഈ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയേണ്ടത്  ആവശ്യമാണ്. 2021 ഡിസംബർ 1 മുതൽ മാറുന്നതും  സാധാരണക്കാരെ ബാധിക്കുന്നതുമായ  5 പ്രധാന നിയമങ്ങൾ ചുവടെ :- 

1.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) Credit Card 

ഇന്ത്യയിലെ ഏറ്റവും വലിയ  ബാങ്കായ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2021 ഡിസംബർ 1 മുതൽ  EMI ഇടപാടുകൾക്ക് പ്രോസസ്സിംഗ് ഫീസ്   ഈടാക്കും.  അതായത്  SBI ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് നികുതിയോടൊപ്പം 99 രൂപ പ്രോസസിംഗ് ഫീസും നൽകേണ്ടി വരുമെന്ന്  ബാങ്ക്  വരുമെന്ന് അറിയിച്ചു. 

2  PNB സേവിംഗ്സ് അക്കൗണ്ട്  പലിശ നിരക്ക് കുറച്ചു

പഞ്ചാബ് നാഷണൽ ബാങ്ക്  സേവിംഗ്സ് ഡെപ്പോസിറ്റ് പലിശ നിരക്ക് കുറച്ചു.   10 ലക്ഷം രൂപയിൽ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.80% pa ആയും   10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അക്കൗണ്ടിന്‍റെ പലിശ നിരക്ക്   2.85% pa ആയുമാണ് കുറച്ചിരിയ്ക്കുന്നത്.  പുതുക്കിയ നിരക്ക് ഡിസംബര്‍  1 മുതല്‍ നിലവില്‍  വരും. 

3. പെന്‍ഷന്‍ കാരുടെ ലൈഫ്  സർട്ടിഫിക്കറ്റ്

80 വയസിന് മുകളിൽ പ്രായമുള്ള  സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് തങ്ങളുടെ   ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് രാജ്യത്തെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസുകളുടെ ജീവൻ പ്രമാണ്‍   കേന്ദ്രങ്ങളിൽ സമർപ്പിക്കാനാകും.  ലൈഫ്  സർട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന  തിയതി  2021 നവംബർ 30 ആണ്.  പെൻഷൻകാരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നതിന്‍റെ  തെളിവാണ്  ലൈഫ് സർട്ടിഫിക്കറ്റ്. നിങ്ങള്‍ ഈ പ്രമാണപത്രം  നവംബര്‍ 30 നകം നല്‍കിയില്ല എങ്കില്‍  നിങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസം നേരിടാം.   അതിനാല്‍ ശ്രദ്ധിക്കുക. 

4. 14 വർഷത്തിന് ശേഷം തീപ്പെട്ടി വില ഉയരുന്നു

14 വർഷത്തിന് ശേഷം രാജ്യത്ത്  തീപ്പെട്ടി വില വര്‍ദ്ധിക്കുകയാണ്.  അടുത്ത സാമ്പത്തിക   പരിഷ്‌ക്കരണത്തോടെ, തീപ്പെട്ടികളുടെ ചില്ലറ വിൽപന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും   അതായത്  2021 ഡിസംബർ 1 മുതൽ നിലവിലെതീപ്പെട്ടി വിലയായ  1 രൂപയിൽ നിന്ന് 2 രൂപയായി വര്‍ദ്ധിക്കും. 

5. LPG സിലിണ്ടർ വില 

LPG സിലിണ്ടറുകളുടെ നിരക്ക് 2021 ഡിസംബർ 1  മുതൽ നിലവിലെ നിരക്കിൽ നിന്ന് മാറുമെന്നാണ് വിലയിരുത്തല്‍. കാരണം , എല്ലാ മാസവും ഒന്നാം തിയതിയാണ് പുതുക്കിയ നിരക്ക് നിലവില്‍ വരുന്നത്.  എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് സന്ദർഭങ്ങളിൽ, മാസത്തില്‍  രണ്ടു തവണ വീതവും LPG സിലിണ്ടറിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. 

0 comments: