2021, നവംബർ 30, ചൊവ്വാഴ്ച

(November 30) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


വനിത പോളിടെക്‌നിക് കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നേരിട്ടോ 0471-2490670 ഫോൺ നമ്പരിലോ ബന്ധപ്പെടുക.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്താത്കാലിക റാങ്ക് ലിസ്റ്റ് 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2020-21 ലേക്ക് അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും, ഡി.എം.ഇ യുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു.വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

എം.ടെക് സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ 2021-22 വർഷത്തെ എം.ടെക് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 30 ന് നടത്തും.താത്പര്യമുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ ഒമ്പതിനു മുൻപായി അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി കോളേജിൽ ഹാജരാകണം. 

ആട്ടം പാട്ട്: റജിസ്ട്രേഷൻ ഡിസംബർ 15 വരെ

മലയാള മനോരമ, ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിൽ  സ്കൂളുകളുടെ റജിസ്ട്രേഷന് ഇനിയും അവസരം. റജിസ്ട്രേഷനും വിദ്യാർഥികൾ മത്സര ഇനം അപ്‍ലോഡ് ചെയ്യാനുമുള്ള അവസാന തീയതി ഡിസംബർ 15 ആണ്.റജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്: www.manoramakalolsavam.com ..

കോ​ഴ്‌സ് ​ അംഗീകാരത്തിന്​ ഓപണ്‍ സർവകലാശാല അപേക്ഷിച്ചിട്ടില്ല –കേന്ദ്രം 

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ​ണ്‍ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ കോ​ഴ്സു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന്​ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​പേ​ക്ഷ​കളൊ​ന്നും യു.​ജി.​സി​ക്ക് കി​ട്ടി​യി​ട്ടി​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പാ​ർ​ല​മെൻറി​ൽ അ​റി​യി​ച്ചു.

പഠനത്തിനൊപ്പം പാർട്ട്‌ ടൈം ജോലി :ആദ്യ ബാച്ച് ഉദ്ഘാടനം നാളെ

പഠനത്തിനൊപ്പം പാർട്ട്‌ ടൈം ജോലി ചെയ്ത് കൊണ്ട് എൻ സി ഡി സിയുടെ മോണ്ടി‌സ്സറി കോഴ്സ് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് സംഘടന.അർഹിക്കുന്നവർക്ക് പഠനത്തിനൊപ്പം ജോലി എന്ന പദ്ധതിയുടെ അഞ്ചാം ബാച്ചിന്റെ ഉദ്ഘാടനമാണ്  പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഹിഷാം അബ്ദുൽ വഹാബ് ഡിസംബർ 1ന് രാവിലെ 11 മണിക്ക് നിർവഹിക്കുന്നത്.

ഡിസിഎ കോഴ്‌സുകളുടെ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള വഴി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഏഴാം ബാച്ചില്‍ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.സ്‌കോള്‍ കേരള ഡി.സി.എ അഞ്ചാം ബാച്ച്‌ മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡി.സി.എ ഏഴാം ബാച്ചില്‍ പുനഃപ്രവേശനത്തിനായി ഇന്നു മുതല്‍ ഡിസംബര്‍ 8 വരെ www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ ബി.ബി.എ എല്‍.എല്‍.ബി സ്‌പെഷ്യല്‍ പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 10 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്. 

അസൈമെന്റ് തീയതി നീട്ടി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നും നാലും സെമസ്റ്റര്‍ പി.ജി, യു.ജി പ്രോഗ്രാമുകളുടെ (2019 അഡ്മിഷന്‍) അസൈമെന്റ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടിയിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍, (ത്രിത്സരം), പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി (2011 12 അഡ്മിഷന് മുന്‍പുള്ളത്) ഫൈനല്‍ മേഴ്‌സി/ സപ്ലിമെന്ററി പരീക്ഷ 2021 ഡിസംബര്‍ 17ന് ആരംഭിക്കുന്നതാണ്. 

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 6 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് Research Proposal Preparation And Presentation, Interface With External Board (IEB) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിഗ്രി (2019 അഡ്മിഷന്‍ റെഗുലര്‍ & 2017-18 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 പശ്ചാത്തലത്തില്‍ ഒന്നാം സെമസ്റ്റര്‍, എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി സെപ്റ്റംബര്‍ 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. 

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു 

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ (2014 അഡ്മിഷന്‍ സപ്ലിമെന്ററി , ഒന്നാം സെമസ്റ്റര്‍ (2011, 2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ (2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) എം.സി.എ ( 2011 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം സപ്ലിമെന്ററി )ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

പി.ജി ഡിപ്ലോമ ഇന്‍ മോളിക്യൂലാര്‍ ഡയഗോനോസ്റ്റിക്‌സ്

കേരളസര്‍വകലാശാല ബയോടെക്‌നോളജി പഠനവിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ്റര്‍ യൂണിവേഴ്‌സിറ്റി സെന്റ്റര്‍ ഫോര്‍ ജനറ്റിക്‌സ് ആന്‍ഡ് ജീന്‍ ടെക്‌നോളജി , പി.ജി ഡിപ്ലോമ ഇന്‍ മോളിക്യൂലാര്‍ ഡയഗോനോസ്റ്റിക്‌സ് എന്ന പി.ജി ഡിപ്ലോമ കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

എംജി സർവകലാശാല

യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രവേശന തീയതി നീട്ടി

2021-22 അധ്യയന വർഷത്തെ യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രവേശന തീയതി നീട്ടി.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ഡിസംബർ 21 മുതൽ നടക്കും. 

ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റഗുലർ/ 2019-2013 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും. 

പിഎച്ച്. ഡി. പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ പിഎച്ച്.ഡി. രജിസ്‌ട്രേഷനുള്ള പ്രവേശന പരീക്ഷ ഡിസംബർ 11, 12 തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ നടക്കും.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (2017-22 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. നഴ്‌സിംഗ് (പഴയ സ്‌കീം) മേഴ്‌സി ചാൻസ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ തിയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ്) (2019-2020) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

 കണ്ണൂർ സർവകലാശാല

പ്രൊജക്റ്റ് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് 24.12.2021 നകം കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 10.12.2021 വരെ സ്വീകരിക്കും.

സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾ

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ റെഗുലർ (മെയ് 2021) പരീക്ഷകൾ ഡിസംബർ മൂന്നാം വാരം നടക്കും.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി. ടി. ടി. എം. ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി ) ഏപ്രിൽ 2021 പ്രായോഗിക/വാചാ പരീക്ഷകൾ 06.12.2021, 07.12.2021 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വെച്ച് നടക്കും.

നാലാം സെമസ്റ്റർ ബി കോം റെഗുലർ / സപ്ലിമെന്ററി ഏപ്രിൽ 2021 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ02.12.2021 മുതൽ അതാത് കോളേജുകളിൽ നടക്കും വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

0 comments: