ഈ ഡിജിറ്റല്‍ യുഗത്തില്‍ ഭൂരിപക്ഷം പേരും പാസ്‌വേര്‍ഡുകളെ (Passwords)ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഇ-മെയില്‍ തുറക്കുന്നതിനോ, പണം പിൻവലിക്കാൻ എ.ടി.എം ഉപയോഗിക്കുന്നതിനോ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ എല്ലാം പാസ്‌വേര്‍ഡുകൾ ആവശ്യമാണ്. നമ്മുടെ ഡിജിറ്റല്‍ സാന്നിധ്യത്തിന് സുരക്ഷ നല്‍കുക എന്നതാണ് പാസ്‌വേഡിന്റെ ഉപയോഗം .മിക്ക ആളുകളും '12345' പോലെയുള്ള എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന പാസ്‌വേർഡുകളാണ് സൃഷ്ടിക്കുന്നതെന്നാണ് മിക്കവരുടെയും ധാരണ .എന്നാൽ തെറ്റി,ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡാണ് 'PASSWORD'. പാസ്വേഡിന് പുറമെ ഐലവ്യു, കൃഷ്ണ, സായ്റാം, ഓംസായ്റാം എന്നിവയാണ് മറ്റു ജനപ്രിയ പാസ്വേഡുകൾ.നോർഡ്പാസ് എന്ന ആഗോള പാസ്വേഡ് മാനേജർ സേവനത്തിൻറതാണ് ഗവേഷണ കണ്ടത്തെൽ . 50 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ്വേഡുകളെക്കുറിച്ചും നടത്തിയ പഠനത്തിലാണ് ഈ കണ്ടത്തെൽ .
PASSWORDന് പുറമെ 12345, 123456, 123456789, 12345678, india123, 1234567890, 1234567, qwerty, abc123 എന്നിവയും ഇന്ത്യയിൽ സാധാരണയായി ഉപയോഗിച്ചുവരുന്നു. ഇതിൽ 'india123' എന്നത് ഒഴികെ ബാക്കിയെല്ലാം ഒരു സെക്കൻറിൽ താഴെ സമയംകൊണ്ട് തകർക്കാനാകും. india123 പാസ്വേഡിന് 17 മിനിറ്റോളം സമയമെടുക്കുമെന്നും നോർഡ്പാസ് പറയുന്നു.
ആഗോളതലത്തിൽ സാധാരണ ഉപയോഗിക്കുന്ന പാസ്വേഡുകളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തിയത് 123456, 123456789, 12345 എന്നിവയായിരുന്നു.എളുപ്പം പ്രവചിക്കാൻ സാധിക്കുന്നതും കീബോർഡിലെ ശ്രേണിയായി വരുന്നവയുമാണ്ഏറ്റവും ജനപ്രിയമായവ. ഇന്ത്യയിൽ പേരുകളും ഇഷ്ടവാക്കുകളും പാസ്വേഡായി ഉപയോഗിക്കുന്നവുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു. ദുർബലമായ ഈ പാസ്വേഡുകൾ എളുപ്പം ഹാക്കർമാർക്ക് കണ്ടെത്താനാകും. ഇന്ത്യയിൽ ഉപയോഗിഗിക്കുന്ന 200 പാസ്വേഡുകളിൽ 62 എണ്ണം ഒരു സെക്കൻറിൽ താഴെ സമയംകൊണ്ട് തകർക്കാനാകും.
0 comments: