2021, നവംബർ 20, ശനിയാഴ്‌ച

(November 20) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌പോട്ട് അഡ്മിഷൻ

2021-22 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശന പ്രക്രിയയിൽ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് വൈകിട്ട് നാലിന് പൂർത്തിയാകും. ഒഴിവുകൾ നികത്തുന്നതിന് നിലവിലുള്ള അപേക്ഷകരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട്   www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 

നവംബർ 21 ഞായറാഴ്ച ഫസ്റ്റ്ബെൽ ക്ലാസുകൾക്ക് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ നവംബർ 21 ഞായറാഴ്ച ഉണ്ടായിരിക്കുന്നതല്ല.

ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) രണ്ടു വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മദ്ധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. . കൂടുതൽ വിവരങ്ങൾക്ക്:0471 2343618.

പരീക്ഷാഫലം

2021 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന (ഏപ്രില്‍ 2021) ഡി.എല്‍.എഡ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapareekshabhavan.in) ലഭിക്കും.

എൻജി. വിദ്യാർഥികൾക്ക് യുഎസ് മലയാളികളുടെ സ്കോളർഷിപ്

യുഎസിലെ ഹൂസ്റ്റണിലുള്ള മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ) നൽകുന്ന സ്കോളർഷിപ്പിനു കേരളത്തിലെ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 600 ഡോളറാണു സ്കോളർഷിപ് തുക. വെബ്സൈറ്റ്: www.meahouston.org

ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണത്തിലെ പ്രശ്നം കാലിക്കറ്റ് സര്‍വകലാശാല പരിഹരിച്ചു

ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ വിതരണത്തിലെ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിച്ച് കാലിക്കറ്റ് സര്‍വകലാശാല. വെള്ളിയാഴ്ച നടത്തിയ പി.ജി. ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍ കൃത്യമായി നല്‍കി പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കി. അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകള്‍ക്കാണ് കോളേജ് പോര്‍ട്ടലുകള്‍ വഴി ചോദ്യക്കടലാസ് വിതരണംചെയ്തത്.

ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം
ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ ഡിസംബർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് (ICAI CA Admit Card 2021) ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ആണ് അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയത്. പരീക്ഷയെഴുതാൻ ഉദേശിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ icaiexam.icai.org സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഹിന്ദി എലിമെന്ററി എജ്യൂക്കേഷൻ ഡിപ്ലോമ കോഴ്‌സിൽ സീറ്റൊഴിവ്

ഹിന്ദി എലിമെന്ററി എജ്യൂക്കേഷൻ ഡിപ്ലോമ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അടൂരിലെ സെന്ററിൽ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടൂ 50 ശതമാനം മാർക്കോടുകൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയർന്ന യോഗ്യതകളും പരിഗണിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0473 4296496 എന്ന നമ്പറുമായി ബന്ധപ്പെടുക.

ന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം കോഴ്സ്: ഈവനിം​ഗ് ബാച്ചിൽ ചേരാൻ അവസരം

കേരള മീഡിയ അക്കാദമി ആരംഭിക്കുന്ന ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം (New Media And Digital Journalism) ഡിപ്ലോമ കോഴ്സിന് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു.അപേക്ഷ ഫോം keralamediaacademy.org യിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia@gmail.com ലേക്കോ അയയ്ക്കണം.

ഇ​ഗ്നോ ഡിസംബർ ടേം എൻഡ് പരീക്ഷ: ഡേറ്റ് ഷെഡ്യൂൾ ഡൗൺലോഡ് ചെയ്യാം
 (ഇഗ്നോ) ഡിസംബർ ടേം എൻഡ് പരീക്ഷയുടെ (IGNOU December TEE 2021) ഡേറ്റ് ഷീറ്റ് (Date Sheet) പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്നവർക്ക് ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in സന്ദർശിച്ച് തീയതികൾ മനസ്സിലാക്കാം.

ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കേരളസര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബര്‍ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 15, 16 തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകള്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എ.ഇംഗ്ലീഷ് (പ്രീവിയസ് ആന്റ് ഫൈനല്‍) ആന്വല്‍ സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ പാളയം ഓഫീസിലെ സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 17 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ (ത്രിവത്സരം) & പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011 – 12 അഡ്മിഷന് മുന്‍പുളളത്) (ഫൈനല്‍ മേഴ്‌സി & സപ്ലിമെന്ററി) എല്‍.എല്‍.ബി. പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 24 വരെയും 150 രൂപ പിഴയോടെ നവംബര്‍ 27 വരെയും 400 രൂപ പിഴയോടെ നവംബര്‍ 30 വരെയും അപേക്ഷിക്കാം. പ്രസ്തുത പരീക്ഷകള്‍ക്ക് ഗവ.ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രമായിട്ടുളളത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യു.ഐ.എം. – എം.ബി.എ.സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കീഴിലുളള യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 22 മുതല്‍ നടക്കുന്നതാണ്. 

 കാലിക്കറ്റ് സർവകലാശാല

ബി.എഡ്. വെയ്റ്റിംഗ് ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി അതത് ഓപ്ഷനുകളിലേക്ക് അപേക്ഷിച്ചവരുടെ വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ 2 വരെ ലെയ്റ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission. uoc.ac.in) ലഭ്യമാണ്. ഫോണ്‍ 0494 2407016, 7017

മലയാളം ആന്റ് കേരള സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

നരവംശശാസ്ത്രം, ചരിത്രം, മലയാളം, സാമൂഹ്യശാസ്ത്രം വിഷയങ്ങളില്‍ കോളേജ്, യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ ഡിസംബര്‍ 2 മുതല്‍ 15 വരെ നടത്തുന്ന മലയാളം ആന്റ് കേരള സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിലേക്ക് നവംബര്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ 0494 2407350, 7351, ugchrdc. uoc.ac.in

ഹാള്‍ടിക്കറ്റ്

നാലാം സെമസ്റ്റര്‍ ബിരുദകോഴ്‌സുകളുടെ, നവംബര്‍ 29-ന് ആരംഭിക്കുന്ന ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും ഡിസംബര്‍ 6-ന് തുടങ്ങും.

നവംബര്‍ 15, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് തുടങ്ങും വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

 കണ്ണൂർ സർവകലാശാല

ഹോൾടിക്കറ്റ്

രണ്ടാം സെമസ്റ്റർ എം. എം. (ഇംഗ്ലിഷ് ഒഴികെ) / എം. എസ് സി/ എം. എസ്. ഡബ്ല്യു. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

24.11.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാല ആസ്ഥാനമാണ്.

ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ എം. എസ് സി. മോളിക്യുലാർ ബയോളജി (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 23.11.2021, 24.11.2021 തീയതികളിൽ ഓൺലൈനായി സമർപ്പിക്കാം.



0 comments: