2021, നവംബർ 5, വെള്ളിയാഴ്‌ച

പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത് തീരുമാനമായി ,എട്ടാം ക്ലാസ് തിങ്കളാഴ്ച മുതൽ തുടങ്ങാന്‍ തീരുമാനം,

                                      


കേരളത്തിലെ പ്ലസ് വൺ ഓഫ്‌ലൈൻ ക്ലാസ് തുടങ്ങുന്നത് നവംബർ 15 മുതൽ ആയിരിക്കും ,സെക്കന്റ് സപ്ലിമെന്ററി അപേക്ഷ നവംബർ 17 മുതൽ ആരംഭിക്കും .സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ പോകേണ്ടിവരും.നേരത്തെ എട്ടാം ക്ലാസുകാര്‍ പതിനഞ്ചാം തീയതി മുതല്‍ സ്‌കൂളുകളില്‍ പോകണം എന്നായിരുന്നു തീരുമാനം.നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുന്‍തീരുമാനം തിരുത്താന്‍ തീരുമാനിച്ചത് .

3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്  മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. .ഒന്ന് മുതല്‍ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിച്ചത്. അതേസമയം ഒന്‍പതാം ക്ലാസ് പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.


0 comments: