2021, നവംബർ 5, വെള്ളിയാഴ്‌ച

( November 4) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                     


എട്ടാം ക്ലാസ് പതിനഞ്ചാം തീയതി മുതലല്ല  നേരത്തെ തിങ്കളാഴ്ച മുതൽ തുടങ്ങാന്‍ തീരുമാനം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ പോകേണ്ടിവരും.നേരത്തെ എട്ടാം ക്ലാസുകാര്‍ പതിനഞ്ചാം തീയതി മുതല്‍ സ്‌കൂളുകളില്‍ പോകണം എന്നായിരുന്നു തീരുമാനം.നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുന്‍തീരുമാനം തിരുത്താന്‍ തീരുമാനിച്ചത് .

എൻആർഐ/എൻആർഐ സ്പോൺസേർഡ് സീറ്റിൽ അപേക്ഷിക്കാം

പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്‌പോൺസേർഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള 7 (ഏഴ്) സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.അപേക്ഷ ഫോമും, അനുബന്ധ വിവരങ്ങളും www.rgamc.in എന്ന കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2021 നവംബർ 26 ന് വൈകുന്നേരം അഞ്ചിന് മുമ്പായി മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0490 2337340, 9447687058, 9448223636, 9495894145.

നീറ്റ്റാങ്ക് നിർണയിക്കാൻ പ്രായവും പരിഗണിക്കും

നീറ്റ് യുജിക്ക് തുല്യ മാർക്ക് കിട്ടുന്നവരുടെ റാങ്ക് വേർപെടുത്താൻ പ്രായത്തിന്റെ ഘടകം കൂടി ഉൾപ്പെടുത്തുമെന്നു വ്യക്തമാക്കി നാഷനൽ ടെസ്റ്റിങ് ഏജൻസി പുതിയ വിജ്‍ഞാപനമിറക്കി. ഓരോരുത്തരുടെയും കൃത്യമായ റാങ്ക് തിരിച്ചറിയാൻ കഴിയുന്ന ഈ ടൈ–ബ്രേക്കർ സമ്പ്രദായം അനുസരിച്ചായിരിക്കും കൗൺസലിങ്.

കേരള സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല 2021 നവംബര്‍ അഞ്ചിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് അടക്കമുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കാലടി സംസ്‌കൃത സര്‍വകലാശാല: സ്‌പെഷ്യല്‍ റിസര്‍വേഷന്‍ ഇന്റര്‍വ്യൂ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള സ്‌പെഷ്യല്‍ റിസര്‍വേഷന്‍ സീറ്റുകളിലേക്ക് (എന്‍.എസ്.എസ്., എന്‍.സി.സി., സ്‌പോര്‍ട്‌സ്, എക്‌സ് സര്‍വീസ്‌മെന്‍, കലാപ്രതിഭ, കലാതിലകം, കാഴ്ച ശക്തിയില്ലാത്തവര്‍, അനാഥര്‍, അംഗപരിമിതര്‍, ട്രാന്‍സ്‌ജെന്‍ഡര്‍) രണ്ടാംഘട്ട ഇന്റര്‍വ്യ എട്ടിന് രാവിലെ 11ന് ലാംഗ്വേജ് ബ്ലോക്കിലെ സെമിനാര്‍ ഹാളില്‍ നടക്കും.

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു 

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍സ് ആന്‍ഡ് ഓഫീസ് പ്രൊസീഡിങ്‌സ് ഇന്‍ ഹിന്ദി, ഡിപ്ലോമ ഇന്‍ ആയുര്‍വേദ പഞ്ചകര്‍മ ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്പാ തെറാപ്പി എന്നീ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ (2020 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇത് www.ssus.ac.inല്‍ ലഭിക്കും.

യൂണിവേഴ്സിറ്റി  വാർത്തകൾ 

എംജി സർവകലാശാല

    ബി.എ./ബി.കോം. പ്രൈവറ്റ് പരീക്ഷ

മൂന്ന്, നാല് സെമസ്റ്റർ ബി.എ./ ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 മുതലുള്ള അഡ്മിഷൻ) സി.ബി.സി.എസ്. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി സർവകലാശാല അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.

അപേക്ഷ 11 വരെ

മൂവാറ്റുപുഴ നിർമ്മല സദൻ കോളേജിൽ നടത്തുന്ന എം.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) പ്രവേശനത്തിന് നവംബർ 11 വരെ അപേക്ഷിക്കാം. അപേക്ഷകൾ കോളേജിൽ നേരിട്ട് സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ. ഫോൺ: 8590197892, 9744045432.

അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് 2022 വർഷത്തെ കോച്ചിംഗ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നവംബർ 24 വരെ അപേക്ഷകൾ സ്വീകരിക്കും. വിശദമായ വിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553, ഇമെയിൽ: civilserviceinstitute @mgu.ac.in

പരീക്ഷാ തീയതി

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ – എൽ.എൽ |.ബി. (ഓണേഴ്‌സ്) 2016 അഡ്മിഷൻ – റഗുലർ പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും.

ടൈംടേബിളിൽ മാറ്റം

ബി.എസ് സി. ജിയോളജി ആന്റ് വാട്ടർ മാനേജ്‌മെന്റ് മോഡൽ 3 പരീക്ഷയുടെ ഒക്‌ടോബർ 13ന് പ്രസിദ്ധീകരിച്ച ടൈംടേബിളിൽ ഉൾപ്പെടുത്തിയിരുന്ന ക്രിസ്റ്റലോഗ്രാഫി ആന്റ് മിനറലോളജി പേപ്പർ ടൈംടേബിളിൽനിന്ന് ഒഴിവാക്കി. 

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ യോഗ്യത രേഖകളുമായി നവംബർ എട്ടിന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ എം.എസ് സി. മാത്തമാറ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി. വിഭാഗത്തിൽ മൂന്നും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുണ്ട്. .

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് 2021 അഡ്മിഷന് ഓപ്പൺ ക്വാട്ടയിൽ അഞ്ച് സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ നവംബർ ഒൻപതിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പ് ഓഫീസിൽ എത്തണം.

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന ആറാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോൺ സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 16 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സർവകലാശാല

കരിയര്‍ സെമിനാര്‍

വേഗത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള ഹ്രസ്വകാല കോഴ്‌സുകളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വയസ്, വിലാസം, വാട്‌സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം, bureaukkd @gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 10-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കുക.

എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ എം.എഡിന് എസ്.ടി., ഒ.ബി.എക്‌സ്., ഇ.ഡബ്ല്യു.എസ്., പി.ഡബ്ല്യു.ഡി. വിഭാഗങ്ങളില്‍ ഏതാനും സീറ്റുകളൊഴിവുണ്ട്. പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ യോഗ്യരായവര്‍ 8-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. 

പുനര്‍മൂല്യനിര്‍ണയ ഫലം

എല്‍.എല്‍.ബി. യൂണിറ്ററി മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, എം.എസ് സി ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. അവസാന വര്‍ഷ പി.ജി. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും നാലാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 9, 10 തീയതിളില്‍ നടക്കും.

കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്‌ട്രേഷൻ- അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല 2021-22 അധ്യയന വർഷത്തെ 8 ഡിഗ്രി പ്രോഗ്രാമുകളിലേക്കും 4 പി.ജി. പ്രോഗ്രാമുകളിലേക്കും അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്കും പ്രൈവറ്റ് രജിസ്‌ട്രേഷനുള്ള അപേക്ഷകൾ ക്ഷണിച്ചു. രജിസ്ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ www. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

എം.എ ഹിന്ദി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ എം.എ ഹിന്ദി കോഴ്സിൽ SEBC, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

എം.സി.എ – എസ്.സി /എസ്.ടി വിഭാഗം സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല തലശ്ശേരി പാലയാട് കാമ്പസിലെ ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം സി എ കോഴ്‌സിൽ എസ്.സി, എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

എം.എസ്സ്.സി. കെമിസ്ട്രി -എസ്.സി /എസ്.ടി വിഭാഗം സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാം പ്രവേശനത്തിന് എസ് സി./എസ്.ടി വിഭാഗങ്ങൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ അപേക്ഷകർക്ക് സർട്ടിഫിക്കറ്റുകളുമായി 08 /11 /2021 ന് രാവിലെ 10.00 മണിക്ക് കെമിസ്ട്രി വകുപ്പ് തലവൻ മുൻപാകെ ഹാജരാകാവുന്നതാണ്. 

ടൈംടേബിൾ

10.11.2021 ന് ആരംഭിക്കുന്ന ഗവ. കോളേജ് പെരിങ്ങോമിലെ ഒന്നാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ് (റെഗുലർ), ഒക്റ്റോബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള എയ്ഡഡ്/ അൺഎയ്ഡഡ്/ ഗവ. കോളേജുകളിലെയും പഠനവകുപ്പുകളിലെയും സെന്ററുകളിലെയും അധ്യാപകർക്ക് ടീച്ചർ ഇൻഡക്സിൽ രജിസ്റ്റർ ചെയ്യാനും അപ്‌ഡേറ്റു ചെയ്യാനുമുള്ള അവസാന തീയതി 10.11.2021 വരെ നീട്ടി.

സ്വയം സാക്ഷ്യപ്പെടുത്താം

ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരദ (ഏപ്രിൽ 2021), ബിരുദാനന്തര ബിരുദ (ജൂൺ 2021) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം.

0 comments: