2021, നവംബർ 4, വ്യാഴാഴ്‌ച

പ്ലസ് വൺ സ്കൂൾ/ കോഴ്സ് കോമ്പിനേഷൻ ട്രൻസ്ഫെർ അപേക്ഷ,സ്കൂൾ ലിസ്റ്റ് പ്രസിദ്ധീകരിച്ചു ,എങ്ങനെ ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം ,മുഴുവൻ ഘട്ടവും അറിയാൻ

                                           


ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷമുള്ള വക്കൻസിയോടൊപ്പം മാർജിനൽ സീറ്റ് വർദ്ധനവിലൂടെ ലഭ്യമാകുന്ന സീറ്റുകളിലുള്ള സ്കൂൾ തല സ്കൂൾ/  കോമ്പിനേഷൻ ട്രൻസ്ഫെർ വിവരങ്ങൾപ്രസിദ്ധീകരിച്ചു

വിഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക്  ട്രാൻസ്ഫറിന് അപേക്ഷിക്കാൻ സാധിക്കുകയില്ല. മാറ്റം ആവശ്യപ്പെടുന്ന സ്കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ചഅപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല.ഒന്നിലധികംസ്കൂളുകളിലേയ്ക്കുംകോമ്പിനേഷനുകളിലേയ്ക്കും മാറ്റത്തിനായി ഓപ്ഷനുകൾ നൽകാവുന്നതാണ്. മുൻഗണനക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. മാറ്റം ലഭിച്ചാൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ളസ്കൂളുകളും കോമ്പിനേഷനുകളും മാത്രം വിദ്യാർത്ഥികൾ ഓപ്ഷനായി നൽകുക. സ്കൂൾ മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറണം. 

പ്രസിദ്ധീകരിച്ച  ഒഴിവുകൾസ്കൂൾ കോമ്പിനേഷൻ മാറ്റങ്ങൾ മൂലമുണ്ടാകുന്ന ഒഴിവുകളിലേയ്ക്കും വിദ്യാർത്ഥികൾഅപേക്ഷ നൽകിയിട്ടുള്ള പക്ഷം മാറ്റം അനുവദിക്കും. അതായത് വിദ്യാർത്ഥി മാറ്റം ആഗ്രഹിക്കുന്നഏതൊരു സ്കൂളിലേയ്ക്കും നിലവിൽ ഒഴിവുകളില്ലെങ്കിലും അപേക്ഷ നൽകാവുന്നതാണ്. പ്രസ്തുതസ്കൂളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥി സ്കൂൾ മാറ്റത്തിലൂടെ പോകുന്ന ഒഴിവു വന്നാൽ ആഒഴിവിലേയ്ക്ക് മുകളിൽ സൂചിപ്പിച്ച അപേക്ഷ പരിഗണിക്കും.പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കൂൾ /കോഴ്സ് ട്രാൻസ്ഫർ അപേക്ഷ വെക്കാൻ സാധിക്കുന്നതാണ് 

ജില്ലയ്ക്കകത്തോ , മറ്റ്ജില്ലയിലേയ്ക്കോ സ്കൂൾ മാറ്റത്തിനോ കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/CombinationTransfer"എന്നലിങ്കിലൂടെഓൺലൈനായിസമർപ്പിക്കാവുന്നതാണ്. കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളുകളും കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.സ്കൂൾ ട്രാൻസ്പറും കോമ്പിനേഷൻ ട്രാൻസ്ഫറും ഒരുമിച്ചായിരിക്കും പ്രോസസ് ചെയ്യുന്നത്. 

സ്കൂൾ  കോമ്പിനേഷൻ മാറ്റങ്ങൾ അനുവദിച്ച  ശേഷം നിലവിലുള്ള  വേക്കൻസി വിവരങ്ങൾ 2021 നവംബർ  17 ന്  പ്രസിദ്ധീകരിക്കുന്നതാണ്.ഈ ഒഴിവുകളിലേയ്ക്ക് നേരത്തേ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റെല്ലാവർക്കും പുതിയ അപേക്ഷകൾ നൽകാം. അപേക്ഷ നൽകിയിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷപുതുക്കിനൽകാം.അപേക്ഷപുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഓപ്ഷനുകളും പുതുക്കി നൽകാം. രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനെ സംബന്ധിക്കുന്ന കൂടുതൽ നിർദ്ദേശങ്ങൾ പിന്നാലെ പുറപ്പെടുവിക്കുന്നതാണ്.

പ്ലസ് വാൻ സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപ്ലിക്കേഷൻ ഫോം ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

Linkhttps://hscap.kerala.gov.in/

  • ശേഷം SCHOOLWISE VACANCIES എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 
  • ശേഷം ജില്ലാ സെലക്ട് ചെയ്ത് വാക്കൻസി പരിശോധിക്കുക 

  • ശേഷം സ്കൂൾ കോഴ്സ് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുക ,അതിന് വേണ്ടി CANDIDATE LOGIN CLICK ചെയ്യുക 


  • ശേഷം യൂസർ ഐഡി ,പാസ്സ്‌വേർഡ് ,ജില്ലാ സെലക്ട് ചെയ്ത് ലോഗിൻ ചെയ്യുക 


  • ശേഷം ലഭിക്കുന്ന പേജിൽ SCHOOL COURSE COMBINATION TRANSFER ക്ലിക്ക് ചെയ്ത അപേക്ഷ സമർപ്പിക്കുക ,സ്കൂളുകൾ നൽകി കഴിഞ്ഞാൽ Submit ബട്ടൺ ക്ലിക്ക് ചെയ്യുക 





0 comments: