2021, നവംബർ 4, വ്യാഴാഴ്‌ച

( November 4) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                         


മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പുകൾക്ക് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനത്തിന് നവംബർ 15വരെ അപേക്ഷിക്കാം. അപേക്ഷിക്കാം.  ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നൽകുക. ഫോൺ :0471-2304594, 0471-2737240.

ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങിലെ  ബിടെക് ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ അഡ്മിഷനു അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.cet.ac.in/admission-2021 ൽ ലഭിക്കും.

മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് പിജി സീറ്റുകൾ കൂടി

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ രണ്ട് എം.ഡി. ഡെർമ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം) സീറ്റുകൾക്ക് കൂടി നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ടു  എം.എസ്. ഒഫ്ത്താൽമോളജി സീറ്റുകളും അടുത്തിടെ രണ്ട് എം.എസ്. ഇ.എൻ.ടി. സീറ്റുകളും അനുവദിച്ചിരുന്നു. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ ഗവേഷണം

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി സഹകരിച്ചുനടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.iiap.res.in/phd_2022/വഴി നവംബര്‍ അഞ്ചിന് വൈകീട്ട് 5.30വരെ നല്‍കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ നവംബര്‍ 22 മുതല്‍ .

നീറ്റ് റാങ്കും കൗണ്‍സലിങ് റാങ്കും; എന്‍.ടി.എ. വ്യക്തതവരുത്തി

നീറ്റ് യു.ജി. ഫലപ്രഖ്യാപനത്തിലെ റാങ്കുകള്‍ സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തത വരുത്തി. 2021ലെ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ടൈ ബ്രേക്കിങ്ങിനാനായി പ്രായം പരിഗണിക്കുന്ന വ്യവസ്ഥയില്ലാത്തതിനാല്‍ പ്രോസ്‌പെക്ട്‌സില്‍ നല്‍കിയിട്ടുള്ള മൂന്ന് വ്യവസ്ഥകള്‍ പരിഗണിച്ചാണ് ഒന്നില്‍ക്കൂടുതല്‍പേര്‍ക്ക് സ്‌കോറില്‍ വന്നിട്ടുള്ള തുല്യത ഒഴിവാക്കിയിരിക്കുന്നത്.അതിനുശേഷവും തുല്യത തുടരുന്നവര്‍ക്ക് ഒരേ നീറ്റ് റാങ്കാണ് നല്‍കിയത്.

സൗജന്യമായ എൻട്രൻസ് കോച്ചിങ്ങോടെയുള്ള +1 പഠനം; പ്രവേശനം തുടരുന്നു.

മലപ്പുറം ജില്ലയിലെ കാടാമ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമാം ഹമദാനി ഇന്റഗ്രേറ്റഡ് ഗേൾസ് ക്യാംപസിലെ ഹയർ സെക്കണ്ടറി പ്രോഗ്രാമിലേക്കുള്ള (സയൻസ്) പ്രവേശനം തുടരുന്നു. നവംബർ 3 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. സയൻസ് വിഷയങ്ങളിൽ അഭിരുചിയുള്ള കുട്ടികൾക്ക് ട്യൂഷ്യൻ ഫീസോ എൻട്രൻസ് കോച്ചിങ് ഫീസോ ഇല്ലാതെ സൗജന്യമായി +1 പ്രവേശനം നേടാം. (ഹോസ്റ്റൽ ഫീസ് മാത്രം അടച്ചാൽ മതിയാകും).

എന്‍ജിനീയറിങ്‌, ആര്‍ക്കിടെക്‌ചര്‍, ഫാര്‍മസി രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ പ്രേവേശനം നവംബർ 5 വരെ നീട്ടി 

ഈ അധ്യയന വര്‍ഷത്തെ എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി കോഴ്‌സുകളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്‌ഡഡ്‌ കോളജുകളില്‍ അലോട്ട്‌മെന്റ്‌ ലഭിച്ച്‌ ബന്ധപ്പെട്ട കോളജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ഥികള്‍,  നവംബർ 5  12 നു മുമ്പായി , അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം.

0 comments: