2021, നവംബർ 3, ബുധനാഴ്‌ച

( November 3) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 



നവംബർ നാലിന് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് നവംബർ 04 വ്യാഴാഴ്ച അവധി. ദീപാവലി പ്രമാണിച്ചാണ് അവധി.

വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി  തിരുവനന്തപുരം സബ്‌സെന്ററിൽ നടത്തുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.   6 മാസമാണ് കോഴ്സിന്റെ കാലാവധി.  30 പേർക്കാണ് പ്രവേശനം.  നൂതന സോഫ്‌റ്റ്‌വെയറുകളിൽ പരിശീലനം നൽകും. അപേക്ഷ അയക്കേണ്ട വിലാസം കേരള മീഡിയ അക്കാദമി, സബ്സെന്റർ , ഓപ്പോസിറ്റ്‌ ഐസിഐസിഐ ബാങ്ക് , ശാസ്തമംഗലം, തിരുവനന്തപുരം 695010 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15.  വിവരങ്ങൾക്ക് ഫോൺ:  0484 2422275, 9400048282,  0471 2726275.

കരസേനയിൽ പ്ലസ്​ ടുകാർക്ക്​ സൗജന്യ എൻജിനീയറിങ്​ പഠനം, ജോലി

ശാസ്​​ത്ര​വി​ഷ​യ​ങ്ങ​ളി​ൽ പ്ല​സ് ​ടു ​വി​ജ​യി​ച്ച ​ജെ .​ഇ.​ഇ മെ​യി​ൻ 2021 റാ​ങ്ക്​ ജേ​താ​ക്ക​ൾ​ക്ക്​ ക​ര​സേ​ന​യി​ൽ 10+2 ടെ​ക്​​നി​ക്ക​ൽ എ​ൻട്രി​യി​ലൂ​ടെ സൗ​ജ​ന്യ എ​ൻ​ജി​നീ​യ​റി​ങ്​ പ​ഠ​ന​ത്തി​നും ല​ഫ്​​റ്റ​ന​​ൻ​റാ​യി ജോ​ലി നേ​ടാ​നും അ​വ​സ​രം. 2022 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന കോ​ഴ്​​സി​ലേ​ക്ക്​ അ​വി​വാ​ഹി​ത​രാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്ക്​ അ​പേ​ക്ഷി​​ക്കാം. 90 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പ്ല​സ് ​ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​ക​ണം.

ഹോസ്പിറ്റൽ ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെൻറ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ഹോസ്പിറ്റൽ സി. എസ്. എസ്. ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെൻറ് ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രിയോ/ഡിപ്ലോമയോ ഉള്ളവർക്കും സി. എസ്. എസ്. ഡി ടെക്‌നീഷ്യർക്കും ഡിസംബർ 15 നകം അപേക്ഷിക്കാം. വിശദവിവരങ്ങൾ അറിയാൻ www.srccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 8301915397 / 9447049125 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷയുടെ സ്കോർ കാർഡ് പരിശോധിക്കാം

ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിനായി ഡൽഹി സർവകലാശാല നടത്തിയ ഡ്യുയെറ്റ് പി.ജി (DUET PG 2021) പരീക്ഷയുടെ സ്കോർ കാർഡ് പ്രസിദ്ധീകരിച്ചു. ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഒബ്ജക്ടീവ് മാതൃകയിൽ നടന്ന പ്രവേശന പരീക്ഷയുടെ ഫലം വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം. വിശദ വിവരങ്ങൾക്കായി nta.ac.in സന്ദർശിക്കാം.

എം.ടെക് ഈവനിംഗ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ എം.ടെക് എഞ്ചിനിയറിംഗ് വിഭാഗത്തിൽ ഈവനിംഗ് ഡിഗ്രി കോഴ്സിന് സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ടി.സി, എൻ.ഒ.സി, ബി.ടെക് സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ലോയ് മെന്റ് സർട്ടിഫിക്കറ്റ്, കാരക്ടർ ആന്റ് കോണ്ടാക്റ്റ് സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം നവംബർ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ  സ്പോട്ട് അഡ്മിഷന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 9447411568.

ഹോസ്പിറ്റൽ ഡിവൈസ് പ്രോസസ്സിംഗ് മാനേജ്‌മെൻറ് പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെൻറർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ഹോസ്പിറ്റൽ സി. എസ്. എസ്. ഡി ഡിവൈസ് റീപ്രോസസ്സിംഗ് ക്വാളിറ്റി മാനേജ്‌മെൻറ് ഓൺലൈൻ പാർട്ട് ടൈം സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു .മെഡിക്കൽ, നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രിയോ/ഡിപ്ലോമയോ ഉള്ളവർക്കും സി. എസ്. എസ്. ഡി ടെക്‌നീഷ്യർക്കും ഡിസംബർ 15 നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്‌സൈറ്റിലും 8301915397 / 9447049125 എന്ന നമ്പറുകളിലും ലഭിക്കും.

സെലക്ഷൻ ലിസ്റ്റ്

ജെ.പി.എച്ച്.എൻ. TC SC/ST-20th ബാച്ച് 2021-2023 -ലേക്ക് ANM കോഴ്‌സിലേക്ക് ക്ഷണിച്ച അപേക്ഷയിൽ സെലക്ഷൻ ലിസ്റ്റ് 10ന് പ്രസിദ്ധീകരിക്കും. തൈക്കാട് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിംഗ് ട്രെയിനിംഗ് സ്‌കൂൾ (എസ്/എസ്റ്റി) നോട്ടീസ് ബോർഡിൽ അന്ന് മുതൽ പരിശോധിക്കാം.

എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ എം.ടെക്: സ്പോട്ട് അഡ്മിഷൻ നടത്തുന്നു

എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in ,www.gecbh.ac.in സന്ദർശിക്കുക. 

ഇ​ഗ്നോയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

വിവിധ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾക്കായുള്ള പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി ഇഗ്നോ. ജൂലൈ 2021 സെഷനിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് ദീർഘിപ്പിച്ചത്. പുതിയ അറിയിപ്പ് പ്രകാരം വിദ്യാർത്ഥികൾക്ക് നവംബർ 12 വരെ അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കാനായി ignouadmission.samarth.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

ജോസാ 2021: രണ്ടാം ഘട്ട അലോട്ട്മെന്റ് ഫലം പരിശോധിക്കാം

ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി  രണ്ടാം ഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം പ്രഖ്യാപിച്ചു. കൗൺസിലിംഗ് റൗണ്ടിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ജോസയുടെ ഔദ്യോഗിക വെബ്സൈറ്റായ josaa.nic.in സന്ദർശിച്ച് ഫലം പരിശോധിക്കാം.

നീറ്റ് യു.ജി. 2021: മാര്‍ക്ക് തോത് ഉയര്‍ന്നു

2020ലെന്നപോലെ 2021ലും നീറ്റ് സ്‌കോര്‍ തോത് ഉയര്‍ന്നതായി നീറ്റ് യു.ജി. പരീക്ഷാഫലം വ്യക്തമാക്കുന്നു. 2020നെ അപേക്ഷിച്ച് മാര്‍ക്ക് തോത് ഉയര്‍ന്നെങ്കിലും 2020നെ അപേക്ഷിച്ച് റാങ്ക് താഴേക്കു പോയെന്ന് നീറ്റ് 2021 മാര്‍ക്ക്  റാങ്ക് ബന്ധം പരിശോധിച്ചാല്‍ വ്യക്തമാകും.

കാഴ്ച പരിമിതരായ അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി

സംസ്ഥാനത്തെ കാഴ്ചപരിമിതിയുള്ള മുഴുവൻ അധ്യാപകർക്കും (Visually challenged Teachers) ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനായി ജിസ്യൂട്ട് പ്ലാറ്റ്ഫോം (G suit Platform) ഉപയോഗിക്കാനുള്ള പരിശീലനം കൈറ്റ് ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലുള്ള 456 അധ്യാപകർക്കാണ് (Teachers) പരിശീലനം ആരംഭിച്ചത്. ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനും കാഴ്ചപരിമിതി തടസമല്ലാത്ത വിധം 'ഓർക' സ്വതന്ത്ര സോഫ്‍റ്റ്‍വെയർ സ്‌ക്രീൻ റീഡിംഗ് പോലുള്ളവ നേരത്തെ തന്നെ കൈറ്റ് സ്‌കൂളുകളിലെ ലാപ്ടോപ്പുകളിൽ വിന്യസിച്ചിട്ടുണ്ട്. 

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം -2021 സ്‌പോര്‍ട്‌സ്‌ക്വാട്ട (Supplementary list) ഫൈനല്‍ റാങ്ക് ലിസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള സ്‌പോര്‍ട്‌സ്‌ക്വാട്ട (Supplementary list) ഫൈനല്‍ റാങ്ക് ലിസ്റ്റ് നവംബര്‍ 4 ന് പ്രസിദ്ധീകരിക്കും. സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനം സംബന്ധിച്ച മറ്റ് വിശദ വിവരങ്ങള്‍ക്ക് http:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 മേയില്‍ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആര്‍. നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് ഡിഗ്രി കോഴ്‌സിന്റെ ഒക്‌ടോബര്‍ 18, 20 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 17, 18 നും ഒക്‌ടോബര്‍ 21, 22 തീയതികളില്‍ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 15, 16 എന്നീ തീയതികളിലും അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. 

ടൈംടേബിള്‍

കേരളസര്‍വകലാശാല നവംബര്‍ 16 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ (2013 സ്‌കീം – സപ്ലിമെന്ററി സെഷണല്‍ ഇംപ്രൂവ്‌മെന്റ്) ഒക്‌ടോബര്‍ 2021 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 

പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന നവംബര്‍ 8 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 27 ന് പ്രസിദ്ധീകരിച്ച സി.ബി.സി.എസ്. ബി.എ. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021, ആറാം സെമസ്റ്റര്‍ മാര്‍ച്ച് 2021 സ്‌പെഷ്യല്‍ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 8 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി മേഴ്‌സിചാന്‍സ് (2010, 2011 & 2012 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 12 വരെയും 150 രൂപ പിഴയോടെ നവംബര്‍ 17 വരെയും 400 രൂപ പിഴയോടെ നവംബര്‍ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. 

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

എംജി സർവകലാശാല

പി എച്ച്ഡി പ്രവേശന പരീക്ഷ

2021 വർഷത്തിലെ പി എച്ച്ഡി പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു .നവംബർ 5 മുതൽ 16 വരെ www .phd .mgu.ac എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ് .

സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം എ ഹിസ്റ്ററിക്കു എസ് സി , എസ് ടി വിഭാഗങ്ങളിൽ ഒരു ഒഴിവും എം എ ആന്ത്രോപോളജിയിൽ എസ് സി വിഭാഗത്തിൽ നാലും എസ ടി വിഭാഗത്തിൽ ഒന്നും ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട് .യോഗ്യരായ വിദ്യാർഥികൾ നവംബർ 8 നു രാവിലെ 11 മണിക്ക് എല്ലാ അസ്സൽ സെര്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്നിലുള്ള സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എത്തിച്ചേരുക ഫോൺ. 6238852247

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (കെമിസ്ട്രി )ബാച്ചിൽ (2021 അഡ്മിഷൻ)മുസ്ലിം വിഭാഗത്തിലും എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി(ഫിസിക്സ് )ബാച്ചിൽ ജനറൽ ഈഴവ ,മുസ്ലിം,EWS വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്.. കൂടുതൽ വിവരങ്ങൾക്ക് www. mgu.ac.in.ഫോൺ 7907478110

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം എസ് സി ബയോ കെമിസ്ട്രി (സി എസ് എസ് റെഗുലർ / സപ്ലിമെന്ററി )പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

കാലിക്കറ്റ് സർവകലാശാല

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

അഫിലിയേറ്റഡ് കോളേജകളിലെ ബി.ആര്‍ക്ക്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം. ഒന്ന് രണ്ട് സെമസ്റ്ററുകള്‍ പൂര്‍ത്തീകരിച്ച് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനും മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാനും യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്.

ബി.എഡ്. പ്രവേശനം അപേക്ഷയില്‍ തിരുത്തല്‍ വരുത്താം

കാലിക്കറ്റ് സര്‍വകലാശാല, 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം. നവംബര്‍ 5 മുതല്‍ 6-ന് വൈകീട്ട് 5 മണി വരെ പ്രവേശന വെബ്‌സൈറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനാവശ്യമായ സൗകര്യം ലഭ്യമാണ്.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2005 മുതല്‍ പ്രവേശനം നേടിയ, എല്ലാ പരീക്ഷാവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കുള്ള ബി.കോം. പാര്‍ട്ട്-3 സപ്തംബര്‍ 2020 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 22-ന് തുടങ്ങും. 

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, കംപാരറ്റീവ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2019 പരീക്ഷയുടെ പ്രത്യേക പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഹിന്ദി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കോവിഡ്-19 പ്രത്യക പരീക്ഷാ പട്ടിക

നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി കോവിഡ് പ്രത്യേക പരീക്ഷക്ക് യോഗ്യരായവരുടെ കൂട്ടിച്ചേര്‍ത്ത പട്ടിക പ്രസിദ്ധീകരിച്ചു. 

പ്രാക്ടിക്കല്‍ പരീക്ഷയും വൈവയും

പി.ജി. ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് ആന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് മാര്‍ച്ച് 2020 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 8-ന് നടക്കും.

കണ്ണൂർ സർവകലാശാല

എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി -സീറ്റ് ഒഴിവ്

കണ്ണൂർ യൂണിവേഴ്‌സിറ്റി മങ്ങാട്ടുപറമ്പ ക്യാമ്പസിലുള്ള സ്കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്. ഇ. ബി. സി., പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്.  ഫോൺ : 9496353817, 0497-2782790.

എം.സി.എ – എൻ ആർ ഐ സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫോർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ എൻ.ആർ.ഐ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ 09-11-2021 ചൊവ്വാഴ്ച 10.30 ന് ആവശ്യമായ ഒറിജിനൽ രേഖകളോടെ പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.

എം.സി.എ (എസ് സി / എസ് ടി വിഭാഗം) സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പാലയാട് കാമ്പസിലെ (തലശ്ശേരി) ഐ.ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ എസ്.സി ,എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾക്ക് 05-11-2021 വെള്ളിയാഴ്‌ച 10.30 ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .

ഒന്നാം സെമസ്റ്റർ പരീക്ഷകൾ

ഗവ. കോളേജ് പെരിങ്ങോമിലെ ഒന്നാം സെമസ്റ്റർ എം. എം. ഇംഗ്ലിഷ് (റെഗുലർ), ഒക്റ്റോബർ 2020 പരീക്ഷകൾ 10.11.2021 ന് ആരംഭിക്കും.

പ്രായോഗിക പരീക്ഷകൾ

ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019, ആറാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ യഥാക്രമം 08.11.2021, 10.11.2021 തീയതികളിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂരിൽ വച്ച് നടത്തുന്നതാണ്. 

0 comments: