2021, നവംബർ 3, ബുധനാഴ്‌ച

How To Download Smart Ration Card Online -എങ്ങനെ സ്മാർട്ട് റേഷൻ കാർഡ് ഡൌൺലോഡ് ചെയ്യാം ,എന്തോകെ രേഖകൾ വേണം ,അപേക്ഷ രീതി

 പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സംസ്ഥാനത്തെ റേഷൻ കാർഡുകൾ നാളെ മുതൽ സ്മാർട്ട് കാർഡ് രൂപത്തിലേയ്ക്ക് മാറുന്നു. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിൽ എടിഎം കാർഡുകളുടെ മാതൃകയിലും വലിപ്പത്തിലും പിവിസി റേഷൻ കാർഡ് ആയി മാറുന്നു. പുതിയ കാർഡിൽ ക്യൂ.ആർ.കോഡും ബാർ കോഡും ഉണ്ടാകും.

നിലവിലുള്ള പുസ്തക രൂപത്തിലോ, ഇ-കാർഡ് രൂപത്തിലോ ഉള്ള റേഷൻ കാർഡുകളുടെ സാധ്യത ഇല്ലാതാകുന്നില്ല.അവ തുടർന്നും ഉപയോഗിക്കാവുന്നതാണ്. ആവശ്യമുള്ളവർ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം നവംബർ 2 രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ശ്രീ. ജി.ആർ. അനിൽ നിർവ്വഹിക്കുന്നതാണ്. 

പുതിയ സ്മാർട്ട് റേഷൻ കാർഡിനുള്ള അപേക്ഷകൾ ഓൺലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളു. ഇതിനായി സർക്കാരിലേയ്ക്ക് ഓൺലൈൻ അപേക്ഷ ഫീസ് ഒടുക്കേണ്ടതില്ല.പുതിയ സ്മാർട്ട് റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി നൽകിയാലുടൻ PDF രൂപത്തിലുള്ള സ്മാർട്ട് റേഷൻ കാർഡ് (E-Ration Card) അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും.PDF ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ (Mobile Phone) നമ്പറിലേക്ക് അയയ്ക്കും. അപേക്ഷകന്റെ മൊബൈൽ ഫോണിലേയ്ക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.

അപേക്ഷകന്റെ മൊബൈൽ ഫോണിലേയ്ക്ക് വരുന്ന രഹസ്യ പാസ് വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. സ്മാർട്ട് റേഷൻ കാർഡ് അപേക്ഷ നൽകാനോ കാർഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല.

എങ്ങനെ അപേക്ഷിക്കാം 

ആദ്യം നിങ്ങൾ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

https://civilsupplieskerala.gov.in/

  • ശേഷം നിങ്ങൾക്ക് താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും അതിൽ Citizen Login ക്ലിക്ക് ചെയ്യുക തുടർന്നു വരുന്ന പേജിൽ നിങ്ങൾ സെലക്ട് Citizen Click ചെയ്യുക 


  • തുടർന്നു ലോഗിൻ ചെയ്യുക , ആദ്യമായിട്ട് വെബ്‌സൈറ്റിൽ പ്രവേശിക്കുന്നവരാണെങ്കിൽ Create account ക്ലിക്ക് ചെയ്യുക 


  • തുടർന്നു ലഭിക്കുന്ന രജിസ്റ്റർ ഫോം പൂരിപ്പിക്കുക 


  • രജിസ്റ്റർ പൂർത്തിയായാൽ നിങ്ങളുടെ User id ,password ഉപയോഗിച്ച് ലോഗിൻ ചെയ്യുക 


  • ലോഗിൻ ചെയ്ത് കഴിഞ്ഞാൽ മുകളിൽ കാണുന്ന ഓപ്ഷൻ Print സെലക്ട് ചെയ്യുക 


  • ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ പേജ് ഓപ്പൺ ആകും അതിൽ മുകളിൽ നൽകിയ ഘട്ടം പരിശോധിക്കുക ,ശേഷം കാർഡ് വിവരം ഇംഗ്ലീഷിൽ നൽകുക ,തുടർന് റേഷൻ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങൾക് പാസ്സ്‌വേർഡ് ലഭിക്കും ,ആ പാസ്സ്‌വേർഡ് ഉപയോഗിച്ച് കാർഡ് പ്രിന്റ് എടുക്കാം 

0 comments: