2021, നവംബർ 1, തിങ്കളാഴ്‌ച

( November 1) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                             
 കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിലെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ബന്ധപ്പെടുക. ഫോൺ: 0471-2337450, 9544499114.

ACCA ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം: ISDC യുമായി ധാരണാപത്രം ഒപ്പുവെച്ച് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി 

എസിസിഎ ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നതിന് യുകെയിലെ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ഐഎസ് ഡിസി) കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ധാരണാപത്രം ഒപ്പുവെച്ചു. ബ്രിട്ടിഷ് വിദ്യാഭ്യാസവും നൈപുണ്യവും ലഭ്യമാക്കുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്ത്യയില്‍ സജീവ സാന്നിധ്യമുള്ള ഐഎസ് ഡിസി. സര്‍വകലാശാല ബിരുദത്തിനൊപ്പം വിദേശ അക്രെഡിറ്റേഷന്‍ ലഭ്യമാക്കുന്നതിന് ഭാവിയിലേക്കുള്ള അക്കാദമിക് ബിരുദങ്ങള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഐഎസ് ഡിസി 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്.

കൈറ്റ്‌ വിക്ടേഴ്‌സിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ള (നവംബർ 12 വരെ) ഡിജിറ്റൽ ക്ലാസുകളുടെ സമയം ക്രമീകരിച്ചു.

കൈറ്റ്‌ വിക്ടേഴ്‌സിൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ള (നവംബർ 12 വരെ) ഡിജിറ്റൽ ക്ലാസുകളുടെ സമയം ക്രമീകരിച്ചു.\ഫസ്റ്റ്ബെൽ 2.0 ക്ലാസുകൾ നവംബർ ഒന്നുമുതൽ 12 വരെ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ  ക്ലാസുകൾ പ്ലസ്ടു കുട്ടികൾക്ക് രാവിലെ എട്ടു മുതൽ 11വരെ ആയിരിക്കും. രാത്രി 7.30 മുതൽ 10.30 വരെ പുനഃസംപ്രേഷണം.പ്രീ-പ്രൈമറിക്കാർക്കുള്ള കിളിക്കൊഞ്ചൽ പകൽ  11നും എട്ടാം ക്ലാസുകാർക്ക് രണ്ട് ക്ലാസ്‌ 11.30 മുതലും‍ ഒമ്പതാം ക്ലാസുകാർക്ക് മൂന്ന് ക്ലാസ്‌ പകൽ 12.30 മുതലും സംപ്രേഷണം ചെയ്യും.

ഇ​ഗ്നോ ഡിസംബർ ടേം എൻഡ് പരീക്ഷ: അസൈൻമെന്റുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഇഗ്നോ ഡിസംബർ  ടേം എൻഡ് പരീക്ഷ ജനുവരിയില്ർ നടത്താനാണ് സാധ്യത. ഡിസംബർ ടേം എൻഡ് പരീക്ഷയുടെ അസൈൻമെന്റുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം നവംബർ 30 വരെ അസൈൻമെന്റുകൾ സമർപ്പിക്കാൻ സമയമുണ്ട്.വിദ്യാർത്ഥികൾക്ക് ഓൺ‍ലൈനായും ഓഫ്ലൈനായും അസൈൻമെന്റുകൾ സമർപ്പിക്കാവുന്നതാണ്. ഇതിന്റെ ലിങ്കുകൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignou.ac.in യിൽ നൽകിയിട്ടുണ്ട്. 

'തിരികെ വിദ്യാലയത്തിലേക്ക്': സ്‌കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്‌കൂൾ വിക്കിയിൽ പ്രദർശിപ്പിക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന പേരിൽ കൈറ്റ് സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നു.മികച്ച ചിത്രങ്ങൾക്ക് സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 25000, 20000, 10000 രൂപയും ജില്ലാതലത്തിൽ 5000, 3000, 2000 രൂപയും യഥാക്രമം സമ്മാനമായി നൽകുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു. സർക്കുലർ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാണ്.

തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി. 

കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റ‍ർ ചെയ്യാം.

20 മാസത്തെ അടച്ചുപൂട്ടലിന് ശേഷം സ്കൂളുകൾ ഉണര്‍ന്നു; കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് സ്കൂളുകൾ (school opening) വീണ്ടും തുറന്നു. നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ (student) ഇന്ന് സ്കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ആഘോഷപൂർവമായി തന്നെയാണ് കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്. രാവിലെ എട്ടരക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: രാജസ്ഥാൻ ​ഗവർണർ

വിദ്യാസമ്പന്നരായ സ്ത്രീകൾ ഉൾപ്പെടുന്ന സമൂഹം അതിവേ​ഗം വികസനത്തിലേക്ക് എത്തുന്നുവെന്ന് രാജസ്ഥാൻ ​ഗവർണർ കൽരാജ് മിശ്ര. പെൺകുട്ടികളുടെ വിദ്യാഭ്യാസം (girl child education) പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. സർവ്വകലാശാലകൾ അതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും അ​ദ്ദേഹം പറഞ്ഞു. ജയ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ (Jaipur Nationa University) പതിനൊന്നാമത് ബിരുദ ​ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നീറ്റ് പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവച്ചു

നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പിജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പരീക്ഷ രണ്ടുമാസത്തേയ്ക്ക് നീട്ടിവച്ചു. പുതുക്കിയ ചോദ്യപേപ്പര്‍ രീതി അനുസരിച്ച് തയ്യാറെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് പരീക്ഷ നീട്ടിവച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 2022 ജനുവരി 10, 11 തിയ്യതികളില്‍ പരീക്ഷ നടത്താനാണ് സുപ്രിംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞാഴ്ച പരീക്ഷാരീതിയില്‍ അവസാന നിമിഷം മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ നീട്ടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

യൂണിവേഴ്സിറ്റി അറിയിപ്പുകൾ 

കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2021ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ 2021 22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. 

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ 2019 – 20 ബാച്ച് എം.ഫില്‍. ഫിലോസഫി, ഹിസ്റ്ററി, സുവോളജി എന്നീ വിഷയങ്ങളുടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 


പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2020 സ്‌കീമിലെ 2020 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി നവംബര്‍ 2021 ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല നാനോസയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ് പ്രോഗ്രാമിന് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി.സീറ്റ് ഒഴിവുണ്ട്. 

എംജി സർവകലാശാല

പി.ജി., ബി. എഡ് ക്ലാസ്സുകൾ നവംബർ 3 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാല 2021 -22 അക്കാദമിക വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര -ബിരുദ, ബി എഡ്‌ ക്ലാസ്സുകൾ നവംബർ മൂന്നിന് ആരംഭിക്കും. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകൾക്കും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതുക്കിയ പരീക്ഷ തീയതി

നവംബർ എട്ടിന് നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് – 2017 അഡ്മിഷൻ – റഗുലർ/ 2013-2016 അഡ്മിഷൻ – സപ്ലിമെന്ററി – ഫുഡ് ആന്റ് ബിവറേജസ് കൺട്രോൾസ് ആന്റ് മാനേജ്‌മെന്റ് പരീക്ഷ നവംബർ 17ന് നടക്കും. 

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 24 മുതൽ നടക്കും. 

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ – റഗുലർ/ 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾക്ക് 525 രൂപ പിഴയോടെ നവംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ നവംബർ മൂന്നിനും അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/ 2016-2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 10 മുതൽ നടക്കും. 525 രൂപ പിഴയോടെ നവംബർ രണ്ടുവരെയും 1050 രൂപ | സൂപ്പർഫൈനോടെ നവംബർ മൂന്നുവരെയും അപേക്ഷിക്കാം.

പരീക്ഷ നവം.16 മുതൽ

മൂന്നാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ മേഴ്‌സിചാൻസ്) പരീക്ഷകൾ നവംബർ 16ന് ആരംഭിക്കും. 

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി നടത്തുന്ന എം.എസ് സി. ബോട്ടണി ആന്റ് പ്ലാന്റ് സയൻസ് ടെക്‌നോളജിയുടെ 2021 ബാച്ച് പ്രവേശനത്തിൽ എസ്.ടി. വിഭാഗക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ ഒരൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 9497664697.

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗിക് സയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ്, അപ്ലൈഡ് ക്രിമിനോളജി എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. വിശദ വിവരത്തിന് ഫോൺ: 8301000560, 9544981839.

സ്‌പോട് അഡ്മിഷൻ


മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് വകുപ്പിൽ എം.ടെക് എനർജി സയൻസ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ മൂന്നും ഈഴവ, ധീവര, എൽ.സി., ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. 

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.എസ് സി. കെമിസ്ട്രി – 2021-2023 ബാച്ചിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മൂന്ന് ഒഴിവുകളിലേക്ക് സ്‌പോട് അഡ്മിഷൻ നടത്തുന്നു. 

പരീക്ഷഫലം

2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (റഗുലർ – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം | പ്രസിദ്ധീകരിച്ചു. .

കാലിക്കറ്റ് സർവകലാശാല

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ജേണലിസം നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 5, 6 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ മാര്‍ച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 18 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, അറബി, ഹിസ്റ്ററി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, എം.എസ്.ഡബ്ല്യു., എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷകളുടേയും നാലാം സെമസ്റ്റര്‍ എം.ടി.ടി.എം. ഏപ്രില്‍ 2021 പരീക്ഷയുടേയും എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. ഇംഗ്ലീഷ്, 3, 4, സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 9 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് ബി.എഡ്. ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ക്ലാസ് നവംബര്‍ മൂന്ന് മുതല്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-23 വര്‍ഷത്തേക്കുളള ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റും സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ മൂന്നിന് തുടങ്ങും. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. 

കണ്ണൂർ സർവകലാശാല

എം.സി.എ, എം.എസ്.സി.കംപ്യൂട്ടർ സയൻസ് – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫോർമേഷൻ സയൻസ് പഠന വകുപ്പിലും ഒന്നാം സെമസ്റ്റർ എം.സി.എ, എം.എസ്.സി.കംപ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിലും പാലയാട് കാമ്പസിലെ (തലശ്ശേരി) ഐ.ടി. സെൻറ്ററിൽ എം.സി.എ കോഴ്‌സിലും എസ്.സി, എസ്,ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ  ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.


എം.എസ്.സി.ജ്യോഗ്രഫി

കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി.ജ്യോഗ്രഫി കോഴ്‌സിൽ എസ്‌.സി/എസ്.ടി വിഭാഗക്കാർക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം നവംബർ 5ന് (വെള്ളി) രാവിലെ 11 മണിക്ക് ഹാജരാകണം. Ph.9447085046.

നാലാം സെമസ്റ്റർ ബിരുദ പരീക്ഷ

കോവിഡ് മഹാമാരി കാരണം ഓഫ്‌ലൈൻ ക്ലാസ്സുകൾ ലഭ്യമാകാതിരുന്ന വിദ്യാർത്ഥികളുടെ പരീക്ഷകൾ സൗഹൃദപരമായി നടത്തുന്നതിന്റെ ഭാഗമായി 02-11-2021 നു ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ [ഏപ്രിൽ 2021 പരീക്ഷകൾ 2019 അഡ്മിഷൻ (റെഗുലർ) വിദ്യാർഥികൾക്ക് മാത്രം] ചോദ്യ പേപ്പറിന്റെ ഓരോ പാർട്ടിലെയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാവുന്നതാണ്. 

0 comments: