2021, നവംബർ 17, ബുധനാഴ്‌ച

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കാന്‍ തീരുമാനിച്ച് പഞ്ചാബ് സര്‍ക്കാർ

 



സര്‍ക്കാർ സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ 2.66 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂനിഫോം നല്‍കാന്‍ തീരുമാനിച്ച്  പഞ്ചാബ് സര്‍ക്കാർ  .ജനറല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കാണ്  സൗജന്യ യൂനിഫോം നല്‍കുന്നത് . നിലവില്‍, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് എസ് സി, ബി പി എല്‍ വിഭാഗങ്ങളില്‍പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരു വിദ്യാര്‍ഥിക്ക് 600 രൂപ എന്ന കണക്കിന് സൗജന്യ യൂനിഫോം നല്‍കുന്നുണ്ട്.സൗജന്യമായി യൂനിഫോം പദ്ധതിക്കായി നടപ്പു സാമ്പത്തിക വര്‍ഷം 15.98 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാർ മാറ്റിവെച്ചിരിക്കുന്നത്.

മാതൃഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പഞ്ചാബി നിര്‍ബന്ധിത വിഷയമാക്കിയും  സര്‍ക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.  അതേ സമയം ഒന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ പഞ്ചാബി നിര്‍ബന്ധിത വിഷയമാക്കിയിരിക്കുന്ന ഉത്തരവ് ലംഘിച്ചാല്‍ സ്‌കൂളുകള്‍ 2 ലക്ഷം രൂപ വരെ പിഴയടക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു.

0 comments: