2021, നവംബർ 17, ബുധനാഴ്‌ച

കേരളത്തിന് പുറത്ത് പഠിക്കുന്ന ഡിഗ്രി, പിജി ,വിദ്യാർഥികൾക്ക് സ്കോളർഷിപ് ,ഇപ്പോൾ അപേക്ഷിക്കാം

 

ആമുഖം 

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

യോഗ്യത 

  • ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾ
  • കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്. 

www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.  വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ൽ ലഭിക്കും.  അവസാന തീയതി ഡിസംബർ 10.  കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം. 

അപേക്ഷയുമായി ബന്ധപ്പെട്ട ഗവൺമെൻറ് ഔദ്യോഗിക അറിയിപ്പ് സ്കോളർഷിപ് വിശദ വ്യവരം ലഭിക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

http://bcdd.kerala.gov.in/wp-content/uploads/2021/11/OBC-Postmatric-Scholarship-Notification-2021-22-2.pdf

 ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ 

കൊല്ലം മേഖലാ ഓഫീസ്

0474-2914417

എറണാകുളം മേഖലാ ഓഫീസ്

0484-2429130

കോഴിക്കോട് മേഖലാ ഓഫീസ്:

0495-2377786.0 comments: