2021, നവംബർ 17, ബുധനാഴ്‌ച

(November 17) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


എന്‍ജിനിയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് www.cee.kerala.gov.in-ല്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നവംബര്‍ 30-നുമുമ്പായി സീറ്റുകള്‍ ഒഴിവുള്ള കോളേജുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: 0471-2525300

എയിംസില്‍ പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം

നാഗ്പ്പൂർ  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), 2022 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.കൂടുതല്‍വിവരങ്ങള്‍ക്ക്: aiimsnagpur.edu.in പൂരിപ്പിച്ച അപേക്ഷാഫോം, അനുബന്ധരേഖകള്‍ എന്നിവ നവംബര്‍ 20-ന് ഉച്ചയ്ക്ക് ഒന്നിനകം എയിംസില്‍ ലഭിക്കണം.

സായുധസേന അക്കാഡമികളിലെ കേഡറ്റുകൾക്ക് സ്‌കോളർഷിപ്പ്

സായുധ സേനയുടെ കീഴിലുള്ള ഇന്ത്യൻ മിലിട്ടറി അക്കാഡമി, ഇന്ത്യൻ നേവൽ അക്കാഡമി, എയർഫോഴ്‌സ് അക്കാഡമി, ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമി, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജ് തുടങ്ങിയ പരിശീലന അക്കാഡമികളിൽ 19/09/2019 നോ അതിനു ശേഷമോ പ്രവേശനം നേടി സേനയിൽ കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളികളായ കേഡറ്റുകൾക്ക് രണ്ടു ലക്ഷം രൂപയും ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സകൂളിൽ നിന്നും കമ്മീഷൻഡ് ഓഫീസറാകുന്ന മലയാളി കേഡറ്റുകൾക്ക് ഒരു ലക്ഷം രൂപയും ഒറ്റത്തവണ സ്‌കോളർഷിപ്പായി സംസ്ഥാന സർക്കാർ നൽകും.dswkeralab6@gmail.com ലേക്ക് അർഹതയുള്ളവർ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് പേരുകൾ രജിസ്റ്റർ ചെയ്യണം. 

സ്‌കോളർഷിപ്പ്

2021-22 അദ്ധ്യയന വർഷത്തെ ബ്ലിന്ത്/പി.എച്ച് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് വിജ്ഞാപനമായി. ഓൺലൈൻ വഴി 2022 ജനുവരി 10 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.dcescholarship.kerala.gov.in.

തീയതി നീട്ടി

സർക്കാർ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിനായുള്ള അപേക്ഷകളുടെ വെരിഫിക്കേഷനും അപ്രൂവലും സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300524.

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ 17ന്

തിരുവനന്തപുരം എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനിയറിങ് കോളേജിൽ ബി.ടെക് കോഴ്‌സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  വിശദവിവരങ്ങൾക്ക്: 9895983656,9995595456, 9497000337, 9495904240, 9605209257.

സ്‌പോട്ട് അഡ്മിഷൻ

നെടുംകണ്ടം സർക്കാർ പോളിടെക്‌നിക് കോളേജിൽ 2021-22 അധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 18ന് കോളേജ് ഓഫീസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org, 04868-234082, 9847347487.

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന ഒ.ബി.സി വിഭാഗങ്ങൾക്ക് സ്‌കോളർഷിപ്പ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്.  www.egrantz.kerala.gov.in മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.    അവസാന തീയതി ഡിസംബർ 10.  കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.

പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 19 ന് നടത്തും.  വിശദവിവരങ്ങൾക്ക്: www.polyadmission.org. മേൽസൂചിപ്പിച്ച റാങ്കിൽ ഉൾപ്പെടുന്ന കോവിഡ് 19 രോഗികൾ/ ക്വാറന്റീനിൽ കഴിയുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 9895199149, 9447581736.

ക്ലാറ്റ് (നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷ)മേയ് എട്ടിന്; 2023ലേക്കുള്ള പ്രവേശനപരീക്ഷ 2022 ഡിസംബർ 18ന്

ദേശീയ നിയമസർവകലാശാലകളിലെ ബിരുദ, പിജി കോഴ്സുകൾക്കുള്ള പൊതുപ്രവേശന പരീക്ഷ (ക്ലാറ്റ്) അടുത്ത വർഷം 2 തവണ നടത്തും. 2022 ലെ ക്ലാറ്റ് പരീക്ഷ മേയ് 8നും 2023 ലെ പ്രവേശനത്തിനുള്ള പരീക്ഷ 2022 ഡിസംബർ 18 നുംആയിരിക്കും. കൗൺസലിങ് ഫീസ് നിലവിൽ 50,000 രൂപയായിരുന്നതു 30,000 രൂപയാക്കി കുറച്ചു.

ബിസിനസ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ആന്ധ്ര യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് മേഖലയിലെ സെല്‍ഫ് സപ്പോര്‍ട്ടഡ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.audoa.in-ല്‍നിന്ന് ഡൗണ്‍ലോഡു ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സര്‍വകലാശാലയുടെ അഡ്മിഷന്‍സ് ഡയറക്ടറേറ്റില്‍ നവംബര്‍ 20-ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എംജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 10 ന് ആരംഭിക്കും.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2021-22 ബാച്ച് എം.എ. ഹിസ്റ്ററി പ്രവേശനത്തിന് എസ്.ടി. വിഭാഗത്തിലും, എം.എ. ആന്ത്രോപോളജിയിൽ എസ്.സി., എസ്.ടി., ജനറൽ വിഭാഗങ്ങളിലും ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നവംബർ 22ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 6238852247, 8547593689.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പുകളിൽ 2021 അധ്യയന വർഷം ആരംഭിക്കുന്ന എം.എസ് സി. മാത്തമാറ്റിക്‌സ് പ്രോഗ്രാമിൽ ജനറൽ ഈഴവ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., മുസ്‌ലിം വിഭാഗങ്ങളിലും എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സിൽ ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലും എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സിൽ ജനറൽ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. . യോഗ്യത സംബന്ധിച്ച വിശദവിവരം www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 8304870247.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാല മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എം.ഒ.ഒ.സി.) പദ്ധതിയുടെ കോളേജ്തല കോർഡിനേറ്റർമാർക്കായി ജൈവവളം നിർമ്മാണ പദ്ധതിയെക്കുറിച്ച് ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ (നവംബർ 19) രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

 കാലിക്കറ്റ് സർവകലാശാല

ബി.ടെക്. ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബി.ടെക്. പ്രവേശനം നേടിയവര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം 22 മുതല്‍ 26 വരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും.  ഫോണ്‍ 0494 2400223, 9188400223, www. cuiet.info

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി വിഭാഗങ്ങളില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. ഫോണ്‍ 0494 2400223, 9539033666, www. cuiet.info

എം.പി.എഡ്. പരീക്ഷ

മാറ്റി വെച്ച, നാലാം സെമസ്റ്റര്‍ എം.പി.എഡ്. പേപ്പര്‍ 11-ന്റെ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 18-നും പേപ്പര്‍ 10-ന്റേത് 23-നും നടക്കും. 19-ന് നടക്കുന്ന പരീക്ഷയില്‍ മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍സയന്‍സ്, മലയാളം, മലയാളം വിത് ജേണലിസം, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്‌ക്രിറ്റ് സാഹിത്യ ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, സുവോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെയും അപേക്ഷിക്കാം.

കോവിഡ്-19 സ്പെഷ്യൽ പരീക്ഷ

നാലാം സെമസ്റ്റർ എം.പി.എഡ്. ജൂലൈ 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷ 18-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല

വിദൂര വിദ്യാഭ്യാസം – സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 20 ,21 തീയതികളിലായി എസ് എൻ കോളേജ് കണ്ണൂർ, എൻ.എ.എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.

08.12.2021 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.


0 comments: