കുറച്ച് ദിവസങ്ങൾക്ക് ശേഷം ഈ വർഷത്തെ അവസാന മാസമായ ഡിസംബർ തുടങ്ങും. നിങ്ങൾക്ക് ഡിസംബർ മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ ഉണ്ടെങ്കിൽ അത് ചെയ്യാൻ പോകുന്നതിന് മുൻപ് ആദ്യം ചെയ്യേണ്ടത് RBI പുറപ്പെടുവിച്ച അവധിദിനങ്ങളുടെ പട്ടിക ഒന്ന് പരിശോധിക്കുക എന്നതാണ്. കാരണം ഡിസംബറിൽ 16 ദിവസം ബാങ്കുകൾക്ക് അവധിയുണ്ട്.
ഡിസംബറിലെ 16 ബാങ്ക് അവധി ദിനങ്ങളിൽ 4 എണ്ണം ഞായറാഴ്ചയാണ്. കൂടാതെ ഈ അവധികളിൽ പലതും തുടർച്ചയായി വരുന്നതാണ്. മാത്രമല്ല ക്രിസ്മസും വരുന്നു. ക്രിസ്മസ് അവധി രാജ്യത്തെ മിക്കവാറും എല്ലാ ബാങ്കുകൾക്കും ഉണ്ടായിരിക്കും. എങ്കിലും രാജ്യത്ത് എല്ലായിടത്തും ബാങ്കുകൾ 16 ദിവസത്തേക്ക് അടച്ചിടുന്നില്ല. ചില അവധികൾ പ്രാദേശികമായതിനാൽ അത് അതാത് മേഖലകൾക്ക് മാത്രം ബാധകമായിരിക്കും.
റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഒരു മാസത്തിൽ ഞായറാഴ്ചകൾക്ക് പുറമെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. ആർബിഐയുടെ ഡിസംബർ മാസത്തെ ബാങ്ക് അവധികളുടെ പട്ടികയ്‌ക്കൊപ്പം ഏത് ദിവസം ഏത് സംസ്ഥാനത്തെ ബാങ്കുകൾക്കാണ് അവധിയെന്നും എവിടെയൊക്കെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെന്നതും വ്യക്തമാക്കുന്നുണ്ട്. ഈ പട്ടിക പരിശോധിച്ചാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പറ്റും.
2021 ഡിസംബറിലെ ബാങ്ക് അവധികൾ (Bank holidays in December 2021)
0 comments: