2021, നവംബർ 25, വ്യാഴാഴ്‌ച

(November 25) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


സ്‌കൂള്‍ സമയം വൈകുന്നേരം വരെ

സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിര്‍ദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്.മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്.

പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ താത്കാലിക ബാച്ചുകള്‍.

പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി 65ഓളം താത്കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടിവരുമെന്ന് കണക്കുകൂട്ടല്‍. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകള്‍ കൂടുതല്‍ ആവശ്യം. തൃശ്ശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളില്‍ ഏതാനും ബാച്ചുകളും ആവശ്യമാണ്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നടക്കുന്ന സാഹചര്യത്തില്‍ എത്ര പുതിയ ബാച്ചുകള്‍ വേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച വീണ്ടും യോഗം ചേരും.

2023ൽ നടക്കുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് പുതിയ സിലബസ്

ഐ.ഐ.ടിയിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2023 മുതൽ പുതിയ സിലബസ് (JEE Advanced 2023 New Syllabus) അടിസ്ഥാനമാക്കി നടക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in ൽ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള മെഡിക്കൽ റാങ്ക് പട്ടിക (കീം-2021) നവംബർ 27ന് പ്രസിദ്ധീകരിക്കും

2021-22 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന റാങ്ക് പട്ടിക (കീം-2021) നവംബർ 27ന് പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലാണ് (www.cee.kerala.gov.in) പട്ടിക പ്രസിദ്ധീകരിക്കുന്നത്.

സ്‌പോട്ട് അഡ്മിഷൻ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്ക്/ എം.ആർക്ക് പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ നവംബർ 27ന് ഓൺലൈനിൽ നടക്കും. ഇതിനായി 16 കോളേജുകളെ നോഡൽ സെന്ററുകളാക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 9400006510.

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (CLISc) പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശന പരീക്ഷ 28ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ (മുനിസിപ്പൽ ഹൈസ്‌കൂൾ) നടത്തും. പ്രവേശന പരീക്ഷയുടെ അറിയിപ്പ് കിട്ടാത്തവർ 9447438623 ൽ ബന്ധപ്പെടണം.

സി-ഡിറ്റിന്റെ പേരിൽ തെറ്റായ പരസ്യ പ്രചാരണം: നടപടിയെടുക്കുമെന്ന് രജിസ്ട്രാർ

അംഗീകൃത പഠനകേന്ദ്രങ്ങൾക്ക് സി-ഡിറ്റ് അംഗീകരിച്ച ഐ.ടി- മീഡിയ കോഴ്‌സുകൾ നടത്താനുള്ള അനുമതി മാത്രമേ നൽകിയിട്ടുള്ളൂയെന്നും തിരുവനന്തപുരം, കായംകുളം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്നും സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. സി-ഡിറ്റിന്റെ പേരും ലോഗോയും ഉപയോഗിച്ച് സി-ഡിറ്റ് പ്ലേയ്‌സ്‌മെന്റ് സെൽ തുടങ്ങിയുള്ള പരസ്യപ്രചാരണം സി-ഡിറ്റിന്റെ അറിവോ സമ്മതമോയില്ലാതെയാണെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

എൻഐടി പ്ലസ്’ പ്രവേശനം: ജോസ കഴിഞ്ഞു, ഇനി സിഎസ്എബി

ജോസ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി) 1–6 റൗണ്ടുകൾ കഴിഞ്ഞുള്ള ഒഴിവുകൾ 27നു വെബ്സൈറ്റിൽ വരും.‘എൻഐടി പ്ലസ്’ വിഭാഗത്തിലെ ഒഴിവുകളിൽ താൽപര്യമുള്ളവർക്ക് ഇനി 2 സിഎസ്എബി (സെൻട്രൽ സീറ്റ് അലൊക്കേഷൻ ബോർഡ്) റൗണ്ടുകളിൽ പങ്കെടുക്കാം. https://csab.nic.in. ഐഐടി വിദ്യാർഥികൾ ഇതിൽ വരില്ല.

പഞ്ചവത്സര എല്‍എല്‍.ബി: ഒഴിവ് നികത്താന്‍ ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്

സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി. കോഴ്‌സിന് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ 27ന് ഉച്ചയ്ക്ക് രണ്ടിനകം അവര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം. ഹെല്‍പ്പ്‌ലൈന്‍.04712525300.

കീം: ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനിയറിങ് ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെ ബി.ഫാം. കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളും നികത്തുന്നതിനായുള്ള ഓണ്‍ലൈന്‍ മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.





0 comments: