പ്ലസ് വൺ റിസൾട്ട് നവംബർ 27 ന്
പ്ലസ് വൺ റിസൾട്ട് നവംബർ 27 നു പ്രസിദ്ധീകരിക്കും .പ്ലസ് വൺ പരീക്ഷയുടെ ഫലം (Kerala Plus One Result 2021) വിദ്യാർത്ഥികൾക്ക് ഓൺലൈനായി പരിശോധിക്കാനാകും. ഇതിനായി keralaresults.nic.in അല്ലെങ്കിൽ dhsekerala.gov.in സന്ദർശിച്ചാൽ മതിയാകും.സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്തിയത്. കൊവിഡിന്റെ സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. സുപ്രീം കോടതി അനുമതി ലഭിച്ചതോടെ പരീക്ഷ ഓഫ്ലൈനായി നടത്തി.
സി.ബി.എസ്.സി ടേം വൺ പരീക്ഷകള്‍ നവംബര്‍ 30 മുതല്‍ ആരംഭിക്കും
സി.ബി.എസ്.സി മേജര്‍ പരീക്ഷകളുടെ ടേം വൺ പരീക്ഷകള്‍ നവംബര്‍ 30ന് ആരംഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 11 വരെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും ഡിസംബര്‍ ഒന്ന് മുതല്‍ 22 വരെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുമായിരിക്കും പരീക്ഷ. മൈനര്‍ പേപ്പറുകളുടെ പരീക്ഷ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.cbse.gov.in/.
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം.
മാര്‍ക്കറ്റിങ് മേഖലയില്‍ ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുടെ ഉപയോഗം സമഗ്രമായി പരിചയപ്പെടുത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജി ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) അപേക്ഷ ക്ഷണിച്ചു.അപേക്ഷ നവംബര്‍ 26നകം iimidr.ac.in/ വഴി നല്‍കാം .
കോഫി ക്വാളിറ്റി മാനേജ്‌മെന്റില്‍ ഡിപ്ലോമ
കോഫി ടേസ്റ്റേഴ്‌സ് മേഖലയില്‍ ആരംഭിച്ച 'പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കോഫി ക്വാളിറ്റി മാനേജ്മന്റ്' പ്രോഗ്രാമിലേക്ക് കോഫി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനം, അപേക്ഷാഫോം എന്നിവ www.indiacoffee.org യില്‍ നിന്ന് ഡൗണ്‍ലോഡുചെയ്‌തെടുക്കാം.
മുന്നാക്ക സംവരണ കുരുക്ക്: കേരളത്തിലെ മെഡിക്കൽ പ്രവേശനവും വൈകും
മെഡിക്കൽ പ്രവേശനത്തിലെ മുന്നാക്ക സംവരണ മാനദണ്ഡം നിയമക്കുരുക്കിൽ അകപ്പെട്ടതോടെ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികളും വൈകിപ്പിക്കും.പ്രവേശനത്തിനായുള്ള കേരള റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെങ്കിലും കൗൺസലിങ് നടപടികളുടെ ഷെഡ്യൂൾ തയാറാക്കാനായിട്ടില്ല.സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ ഉത്തരവ്
ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയാറാക്കാൻ വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതി (എസ്‌സിഇആർടി)യെ ചുമതലപ്പെടുത്തി .സർക്കാരിന്റെ പ്രധാന നയങ്ങളായ വിജ്ഞാന സമൂഹം സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്‌ഘടന ശക്തിപ്പെടുത്തൽ, ലിംഗ നീതി ഉറപ്പാക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്കരിക്കുക.
സ്‌കോളര്‍ഷിപ്പോടെ നഴ്സുമാര്‍ക്ക് ഒ.ഇ.ടി പരിശീലനം
ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് സ്‌കോളര്‍ഷിപ്പോടെ ഒക്കുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. ഉദ്യോഗാര്‍ഥികള്‍ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കണം. വിശദവിവരങ്ങള്‍ക്ക് 9895762632, 9567293831, 9946256047, 18004253939 (ടോള്‍ ഫ്രീ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം: തീയതി നീട്ടി
സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ അഞ്ചു വരെ നീട്ടി.www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:0471 2300524.
സ്‌കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി
സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലുള്ളതുമായ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ടുവരെ നീട്ടി. www.minoritywelfare.kerala.gov.in എന്ന വകുപ്പ് വെബ്‌സെറ്റിലൂടെ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സ്
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 30 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കേരള സര്‍വകലാശാല
സ്‌പോട്ട് അഡ്മിഷന്‍
കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എസ്‌സി കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ റിന്യൂവബിള്‍ എനര്‍ജി, എം.എ. ഹിന്ദി എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷന്‍ എസ്.സി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 നവംബര്‍ 29 രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ മലയാളം പഠനവകുപ്പില്‍ എം.എ മലയാളം പ്രോഗ്രാമിന് 2021-23 ബാച്ചില്‍ അഡ്മിഷന്‍ എസ്.ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 നവംബര്‍ 29 രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്.
പി.എച്ച്ഡി എന്‍ട്രന്‍സ് പരീക്ഷ
കേരളസര്‍വകലാശാലയുടെ ഈ വര്‍ഷത്തെ പി.എച്ച്ഡി. എന്‍ട്രന്‍സ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെ പ്രവേശന പരീക്ഷ 2021 ഡിസംബര്‍ 4 (ശനിയാഴ്ച) രാവിലെ 10 മണി മുതല്‍ 1 മണി വരെ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 0471-2386264 എന്ന നമ്പറിലും acb1 @keralauniversity.ac.in എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.
റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എം.എസ്. ഡബ്ല്യു 2021 -22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന് 2021 നവംബര്‍ 12 ന് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 2018 സ്‌കീം വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗങ്ങള്‍ക്ക് നവംബര്‍ 29, 30 തീയതികളിലും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് ഡിസംബര്‍ 1,2,3 തീയതികളിലും പ്രസ്തുത കോളേജില്‍ വച്ച് തന്നെ നടത്തുന്നത്.
പരീക്ഷ രജിസ്‌ട്രേഷന്‍
കേരളസര്‍വകലാശാല 2022 ജനുവരി 4 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ സി. ബി. സി.എസ് ബി.എ, ബി.എസ്.സി, ബി.കോം ഡിഗ്രി (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2015-2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ 04.12.2021 വരെയും 150 രൂപ പിഴയോടുകൂടി 08.12.2021 വരെയും 400 രൂപ പിഴയോടുകൂടി 10.12.2021 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
മേഴ്സി ചാന്‍സ്
ബിടെക് ഡിഗ്രി കോഴ്സ് , 2008 സ്‌കീമില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ (2008 മുതല്‍ 2012 അഡ്മിഷന്‍ വരെയുള്ള), പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ലഭിക്കാത്തവരും മുന്‍പ് ഇന്റേണല്‍ ഇംപ്രൂവ്‌മെന്റ് ചെയ്തിട്ടില്ലാത്തവരും) സെമസ്റ്ററുകളുടെ ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ (അവസാന ചാന്‍സ്) അപേക്ഷ നല്കുന്നതിനുള്ള അവസാന തീയതി 2022 ജനുവരി 20.
എംജി സർവകലാശാല
നാനോ, എനർജി വിഭാഗങ്ങളിൽ എം.ടെക് പഠനത്തിനവസരം
തൊഴിൽ-ഗവേഷണ മേഖലകളിൽ ശ്രദ്ധിക്കപ്പെടുന്ന നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, എനർജി സയൻസസ് വിഷയങ്ങളിൽ മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ പ്രത്യേക പഠനകേന്ദ്രങ്ങൾ നടത്തുന്ന എം.ടെക് കോഴ്‌സുകളുടെ പുതിയ ബാച്ചുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് – എം.ടെക് നാനോസയൻസ് ആന്റ് നാനോ ടെക്‌നോളജി – 9447712540, എം.ടെക് എനർജി സയൻസസ് – materials @mgu.ac.in, 8281082083
പുതുക്കിയ പരീക്ഷ തീയതി
നവംബർ 24ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ/ 2020ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ദ്വിവത്സരം പരീക്ഷകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
നവംബർ 26ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ ഡിസംബർ ഏഴിന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
നവംബർ 27ന് അഫിലിയേറ്റഡ് കോളജേുകളിൽ നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 30ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും.
പരീക്ഷാ തീയതി
മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ എട്ടുമുതൽ നടക്കും. പിഴയില്ലാതെ നവംബർ 29 വരെയും 525 രൂപ പിഴയോടെ നവംബർ 30 നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒന്നിനും അപേക്ഷിക്കാം.
വൈവാ -വോസി
2021 സെപ്തംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2019 അഡ്മിഷൻ – റഗുലർ – ദ്വിവത്സരം) പരീക്ഷയുടെ വൈവാ -വോസി നവംബർ 29 മുതൽ ഡിസംബർ മൂന്നുവരെ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. .
വോക്-ഇൻ-ഇന്റർവ്യൂ 29 ന്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻറ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള വാക്ക്-ഇൻ ഇൻറർവ്യൂ നവംബർ 29 ന് രാവിലെ 11.30 ന് സർവ്വകലാശാല അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ റൂം നമ്പർ 21 ൽ നടക്കും. .
സ്റ്റുഡന്റ്‌സ് ഇൻഡക്‌ഷൻ പ്രോഗ്രാം
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021-22 അക്കാദമിക വർഷത്തിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള സ്റ്റുഡന്റ് ഇൻഡക്ഷൻ പ്രോഗ്രാം ആരംഭിച്ചു.വിവിധ മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നടത്തും. നവംബർ 30 വരെയാണ് ഇൻഡക്ഷൻ പ്രോഗ്രാം.
പരീക്ഷാ ഫലം
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്ചിലർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി – സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി) പി.ജി.സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (റഗുലർ, സപ്ലിമെന്ററി), സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബോട്ടണി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2021 ജൂണിൽ ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആന്റ് സെന്റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2020-22 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാല
എം.എസ്.ഡബ്ലയു പ്രവേശന അലോട്ട്‌മെന്റ്
2021-22 അധ്യയനവര്‍ഷത്തെ എം.എസ്.ഡബ്ലിയു പ്രോഗ്രാമിന്റെ പ്രവേശന അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലിസ്റ്റിലുള്ളവര്‍ മാന്‍ഡേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് നവംബര്‍ 30-നകം അതത് സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ് https://admission.uoc.ac.in
ഫോണ്‍: 04942407016, 7017
പുനര്‍മൂല്യനിര്‍ണ്ണയ ഫലം
രണ്ടാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞുവെച്ച പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
എം.എസ്.സി ബയോകെമിസ്ട്രി (നാഷണല്‍ സ്ട്രീം) നാലാം സെമസ്റ്റര്‍ ജൂണ്‍ 2021(2019 പ്രവേശനം) പരീക്ഷയുടെ അപേക്ഷ പിഴയില്ലാതെ സംബര്‍ ആറ് വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും.
ഏഴാം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍(2017 സ്‌കീം 2017 പ്രവേശനം ) നവംബര്‍ 2020 പരീക്ഷ ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടത്തും.
സ്‌പോക്കണ്‍ അറബിക് കോഴ്‌സ്
ഇസ്ലാമിക് ചെയര്‍ നാല് മാസത്തെ സ്‌പോക്കണ്‍ അറബിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു 7907529655
കണ്ണൂർ സർവകലാശാല
ടൈംടേബിൾ
08.12.2021 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2009 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
0 comments: