നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ ആദ്യ ഘട്ടം 2022 ജനുവരി 30 നും രണ്ടാമത്തേത് 2022 ജൂണ്‍ 12 നും നടക്കും. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 30ഉം അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ രണ്ടുമാണ്. രാജ്യത്തുടനീളമുള്ള ഏത് ബോര്‍ഡിലെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. ജനറല്‍ വിഭാഗത്തിന് 250 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് പരീക്ഷാ ഫീസ്. പ്രോസസിംഗ് ഫീ, ജിഎസ്ടി തുടങ്ങിയവ പ്രത്യേകം നല്‍കണ്ടിവരും.
സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഡോക്ടറല്‍ തലം വരെയുള്ള കോഴ്സുകളും മെഡിസിന്‍, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളും പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്.
പുതിയ ക്രമീകരണം അനുസരിച്ച്, രണ്ടു ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. സ്റ്റേറ്റ് ലെവല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ നടത്താനുള്ള ചുമതല സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഏല്‍പ്പിച്ചിരിക്കുന്നു.
രാജ്യത്ത് ഏകദേശം 2,000 സ്കോളര്‍ഷിപ്പുകള്‍ നല്‍കപ്പെടുന്നു, 15% പട്ടികജാതിക്കാര്‍ക്കും 7.5% പട്ടികവര്‍ഗത്തിനും 27% മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും 4% മാനദണ്ഡ വൈകല്യമുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കും സംവരണം ചെയ്യുന്നു.
സ്റ്റേറ്റ് സിലബസ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, കേന്ദ്രിയ വിദ്യാലയം, നവോദയ വിദ്യാലയം സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനാകുക. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് മുതല്‍ ഡോക്ടറേറ്റ് വരെയുള്ള പഠന സമയത്ത് സ്കോളര്‍ഷിപ്പ് ലഭിക്കും.ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിങ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസിനു താഴെയുള്ള പത്താംക്ലാസില്‍ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
പരീക്ഷ ജയിച്ചാല്‍ തുടര്‍ പഠനം സ്കോളര്‍ഷിപ്പോടെ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് (NCERT) ആണ് പരീക്ഷ നടത്തുന്നത്. മുന്‍പ് എട്ടാം ക്‌ളാസ്സുകാര്‍ക്ക് പങ്കെടുക്കാമായിരുന്ന ഈ പരീക്ഷ 2012 മുതല്‍ പത്താം ക്‌ളാസ്സുകാര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന രണ്ട് സ്റ്റേജുകളാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷാ രീതി
സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് തരമുണ്ട്. സ്റ്റേജ് 1-ന്റെ നടത്തിപ്പ് ചുമതല അതാത് സംസ്ഥാനത്തിനും, സ്റ്റേജ് 2-ന്റെ നടത്തിപ്പ് എന്‍സിഇആര്‍ടി ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന ആര്‍ക്കും സ്റ്റേജ് 1-ന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവര്‍ക്കാണ് സ്റ്റേജ് 2-ന് അപേക്ഷിക്കുവാന്‍ കഴിയുക.സംസ്ഥാനതല പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും: മാനസിക ശേഷി പരീക്ഷ (MAT), സ്കോളാസ്റ്റിക് അഭിരുചി പരീക്ഷ (SAT).
കേരള NTSE പരീക്ഷാ പാറ്റേൺ 2021 - 2022
മെന്റല്‍ എബിലിറ്റി ടെസ്റ്റ് (MAT), ലാംഗ്വേജ് ടെസ്റ്റ് (LT) (ഇംഗ്ലീഷും ഹിന്ദിയും), സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ മൂന്ന് ടെസ്റ്റുകളാണുള്ളത്. MAT, LT എന്നിവക്ക് 50 മാര്‍ക്കിന്റേയും SAT ന് 100 മാര്‍ക്കിന്റേയും ചോദ്യങ്ങളാണുണ്ടാവുക. സ്റ്റേജ് 2-ന് 1/3 എന്ന കണക്കില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാകും. MAT, LT എന്നിവക്ക് 45 മിനിട്ട് സമയം വീതവും, SAT ന് 90 മിനിട്ട് സമയവുമാണുണ്ടാവുക.
MAT-ല്‍ സ്വന്തമായി ചിന്തിക്കുവാനും, വിശകലനം ചെയ്യുവാനും, വകതിരിക്കുവാനും ക്രമം മനസ്സിലാക്കുവാനും, ഗ്രാഫ്-ഡയഗ്രം എന്നിവ കണ്ടാല്‍ കാര്യം ഗ്രഹിക്കുവാനും, പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുവാനുള്ള കഴിവുകള്‍ അളക്കുവാനുള്ള ചോദ്യങ്ങളാണുണ്ടാവുക. ചിത്രങ്ങളുള്ള ചോദ്യങ്ങളുമുണ്ടാവും (Non Verbal). ചോദ്യങ്ങളുമായി പരിചയപ്പെടുവാനുള്ള പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ പരിചയം തുടര്‍ന്ന് അഭിമുഖീകരിക്കേണ്ട മത്സര പരീക്ഷകള്‍ക്ക് മുതല്‍ക്കൂട്ടാവുകയും ചെയ്യും.
SAT-ല്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന വിഷയങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ഓര്‍മ്മ ശക്തിയളക്കുന്ന തരം ചോദ്യങ്ങളല്ല, മറിച്ച് പഠിച്ചവ സ്വന്തമായി പ്രയോഗിക്കുന്ന പാടവം കണ്ടെത്തുന്ന ചോദ്യങ്ങളായിരിക്കുമുള്ളത്. LT-ല്‍ പരീക്ഷക്ക് പാസായാല്‍ മതിയാകും. ഇതിന്റെ മാര്‍ക്ക് ഫൈനല്‍ മാര്‍ക്കിന്റെ കൂടെ കൂട്ടത്തില്ല. തുടര്‍ന്ന് അഭിമുഖവുമുണ്ടാകും. ചോദ്യങ്ങളുടെ മാതൃക NCERT യുടെ വെബസൈറ്റിലുണ്ട്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.സ്റ്റേജ് I & II: സംസ്ഥാന/യുടി തലത്തിലുള്ള പരീക്ഷയിൽ മൂന്ന് പേപ്പറുകൾ ഉൾപ്പെടുന്നു.പരീക്ഷയുടെ പാറ്റേണും ചോദ്യരീതിയും കൂടുതലായി മനസിലാക്കാൻ താഴെ കാണുന്ന mock test link click ചെയ്യുക .
0 comments: