2021, നവംബർ 6, ശനിയാഴ്‌ച

( November 6) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

                                    


നവംബർ  23 ഓടെ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കും- വിദ്യാഭ്യാസമന്ത്രി

പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിനായി സീറ്റ് അധികം ആവശ്യമുള്ള സ്‌കൂളുകളിൽ ഈ മാസം 23 ഓടെ പുതിയ ബാച്ച് അനുവദിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ   നവീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിവഹിക്കുകയായിരിക്കുന്നു അദ്ദേഹം.

കീം മൂന്നാം അലോട്ട്മെന്റ് ഒമ്പതിന് വൈകീട്ട്

എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്സുകളിലെ മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു. പുതുതായി ഉള്‍പ്പെടുത്തിയ ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ കോളേജുകളിലേക്ക് ഈ ഘട്ടത്തില്‍ അലോട്ട്മെന്റ് നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം

ഡെന്റല്‍ പി.ജി. മോപ്അപ്പ് അലോട്ട്‌മെന്റ്

ബിരുദാനന്തര ബിരുദ ഡെന്റല്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ മോപ്അപ്പ് കൗണ്‍സിലിങ്ങിന്റെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in

സി.ബി.എസ്.ഇ ഒന്നാം ടേം ബോർഡ് പരീക്ഷ: പ്രധാന മാർ​​​ഗനിർദേശങ്ങൾ ഉടൻ അറിയാം

സി.ബി.എസ്.ഇ ഒന്നാം ടേം ബോർഡ് പരീക്ഷ നവംബർ 16ന് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷയുടെ ഡേറ്റ് ഷീറ്റ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നവംബർ 9ന് ലഭ്യമാക്കും. ഇതിന് പുറമെ പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങളും ബോർഡ് നവംബർ 9ന് പുറപ്പെടുവിക്കും. ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in ൽ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കും.

ആയൂർവേദ മെഡിക്കൽ കോളേജിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം

പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ ബിഎഎംഎസ് കോഴ്സിൽ എൻആർഐ/എൻആർഐ സ്‌പോൺസേർഡ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിട്ടുള്ള 7 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.അപേക്ഷ ഫോമും, അനുബന്ധ വിവരങ്ങളും www.rgamc.in എന്ന കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്. 

സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആയിരിക്കും. പരീക്ഷാ ടൈംടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും ആയുർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ www.ayurveda.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ വിദ്യാഭ്യാസ രംഗം പരിഷ്കരിക്കാനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് ഘട്ടം ഘട്ടമായി നടപ്പാക്കാൻ നടപടി ഊർജിതമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സംസ്ഥാനതലം മുതൽ സ്കൂൾതലം വരെയുള്ള ഓഫിസുകളുടെ ഏകോപനം സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌ : ഇപ്പോൾ അപേക്ഷിക്കാം

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എസ്ആർഎഫ്ടിഐ) എന്നിവയിലേക്കുള്ള  പ്രവേശന നടപടികൾ തുടങ്ങി.  പ്രവേശനപരീക്ഷ (ജോയിന്റ്‌ എൻട്രൻസ് ടെസ്റ്റ്‌– -JET) ഡിസംബർ 18നും 19നും നടക്കും.  ഡിസംബർ എട്ടുമുതൽ 17 വരെ അഡ്മിറ്റ് കാർഡ്‌ ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ രണ്ട്‌. 

കാലിക്കറ്റ് വിദൂരപഠനം: പ്രവേശന അപേക്ഷയ്ക്ക് ക്യാമ്പ് പരിഗണനയില്‍

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദൂരപഠനവിഭാഗത്തിലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിശോധിക്കാന്‍ ക്യാമ്പ് നടത്തുന്നത് പരിഗണനയില്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവരുടെ അപേക്ഷാ പകര്‍പ്പുകളും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കാന്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ക്യാമ്പ് നടത്തുന്ന കാര്യം ആലോചിക്കാന്‍ വിദൂരപഠനവിഭാഗം സ്ഥിരംസമിതി നിര്‍ദേശം നല്‍കി.

പോളിടെക്‌നിക്: സ്‌പോർട്ട്‌സ് ക്വാട്ടാ അഡ്മിഷൻ

സംസ്ഥാനത്തെ പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള സെലക്ഷൻ നവംബർ 11 ന് കളമശ്ശേരി SITTTR ഓഫീസിൽ നടത്തും.  വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.

പ്രവേശനം മാറ്റിവെച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8,9 തീയതികളിൽ നടത്താനിരുന്ന എം ടെക് പ്രവേശന നടപടികൾ മാറ്റിവെച്ചതായി ഡയറക്റ്റർ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നടത്തിപ്പ് അവതാളത്തില്‍: ഐ.ടി.ഐ. പരീക്ഷകള്‍ നിര്‍ത്തി, അടിയന്തരയോഗം ഉടന്‍

ദേശീയതലത്തില്‍ ഐ.ടി.ഐ.കളുടെ (ഇഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) പരീക്ഷാ നടത്തിപ്പ് അവതാളത്തിലായതിനെത്തുടര്‍ന്ന് പരീക്ഷകള്‍ നിര്‍ത്തിവെച്ചു.പ്രശ്‌നപരിഹാരത്തിന് ഐ.ടി.ഐ.കളുടെ ദേശീയ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന ഡയറക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു.

എം.ടെക് Translational Engineering കോഴ്സ്

ഗവ. എഞ്ചിനിയറിംഗ് കോളേജ് ബര്‍ട്ടന്‍ഹില്‍, തിരുവനന്തപുരം നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറീ എം.ടെക് Translational Engineering കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.വിശദവിവരങ്ങള്‍ക്ക് www.tplc.gecbh.ac.in / www.gecbh.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 7736136161

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പ്രവേശനം മാറ്റിവെച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8,9 തീയതികളിൽ നടത്താനിരുന്ന എം ടെക് പ്രവേശന നടപടികൾ മാറ്റിവെച്ചതായി ഡയറക്റ്റർ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കാലിക്കറ്റ് സര്‍വകലാശാല

കാലിക്കറ്റിലെ വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് http://www.sdeuoc.ac.in -ല്‍ ലഭ്യമാണ്. 

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ

മാറ്റി വെച്ച രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ 15-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഏഴാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

2010 മുതല്‍ 2016 വരെ പ്രവേശനം ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് നവംബര്‍ 8 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും ഡിസംബര്‍ 4-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം.

0 comments: