2021, നവംബർ 13, ശനിയാഴ്‌ച

( November 13) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 


പ്ലസ് വണ്‍ ക്ലാസ് തിങ്കളാഴ്ച മുതല്‍

കോവിഡ് മാനദണ്ഡം പാലിച്ച് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. പ്ലസ് ടു മാതൃകയില്‍ വിദ്യാര്‍ഥികളെ ബാച്ച് തിരിച്ച് സ്‌കൂളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കും. പ്ലസ് വണ്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളില്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15-ന് പ്ലസ് ടു ക്ലാസുകൾ  ഒഴിവാക്കാമെന്ന് സ്‌കൂളുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) വിഭാഗം പ്രവേശനത്തിനായുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷന്‍ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു.Transfer Allotment Results എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാം.

നീറ്റ്​ പരീക്ഷ വീണ്ടും നടത്തണമെന്ന ഹൈകോടതി വിധി​ സുപ്രീംകോടതി തള്ളി

ഉദ്യോഗസ്ഥ വീഴ്ചമൂലം സെ്​പറ്റംബർ 12ന്​ നടന്ന നീറ്റ് പരീക്ഷയിൽ അവസരം നഷ്​ടപ്പെട്ട​ രണ്ട് വിദ്യാർഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന്​ ബോംബെ ഹൈകോടതി വിധി സുപ്രീംകോടതി തള്ളി.

സർക്കാർ കോളജ്​ ഹോസ്​റ്റലിൽ മുറി വേണോ? ഇനി മാനദണ്ഡം കുടുംബവരുമാനം

സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ ഹോ​സ്​​റ്റ​ൽ പ്ര​വേ​ശന​ത്തി​ന് മു​ൻ​ഗ​ണ​ന ല​ഭി​ക്കാ​ൻ വി​ദ്യാ​ർ​ഥി​യു​ടെ​ കു​ടും​ബ​ത്തി​ന്റെ വാ​ർ​ഷി​ക വ​രു​മാ​നം കൂ​ടി മാ​ന​ദ​ണ്ഡ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.പൊ​തു​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം മെ​റി​റ്റിന്റെ​​യും ദൂ​ര​ത്തിന്റെയും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു. ഇ​ത്​ മെ​റി​റ്റിന്റെ​യും കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​ത്തി​ന്റെയും അ​ടി​സ്​​ഥാ​ന​ത്തി​ലാ​ക്കി​യാ​ണ്​ ഉ​ത്തരവ് .

കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, വെബ് ഡിസൈൻ & ഡെവലപ്‌മെന്റസ്, ഐ.ഒ.റ്റി, പൈത്തൺ, ജാവ, പി.എച്ച്.പി എന്നിവയാണ് കോഴ്‌സുകൾ.പ്ലസ്ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്‌സൈറ്റിൽ അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ 15 നകം നൽകണം. വിശദവിവരങ്ങൾക്ക് : 8590605260, 0471-2325154.

പിന്നാക്ക, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ഏകീകരിച്ച് ഒറ്റ സംവിധാനമാക്കും

രാജ്യത്തെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾ ഏകോപിപ്പിച്ച് ഒറ്റ സംവിധാനമാക്കാൻ കേന്ദ്രസർക്കാർ നടപടിയാരംഭിച്ചു. ‌കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയുടെ ശുപാർശ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പരിഗണനയിലാണ്.പ ട്ടിക വിഭാഗങ്ങൾക്കും ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കുമായി വിവിധ സ്കോളർഷിപ്പുകൾ നിലവിലുണ്ട്. ഇവയ്ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാനാണു തീരുമാനം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിക്കാൻ

കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷനൽ ഇൻസ്സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) പ്രവേശനത്തിന് 30നു വൈകിട്ടു 4 വരെ അപേക്ഷിക്കാം.അപേക്ഷാഫീയുടെ ഇരട്ടി നൽകി ഡിസംബർ 5നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. www.admissions.nid.edu / www.nid.eedu. എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക .

നവംബർ 14ന് വിക്ടേഴ്‌സ് ചാനലിന് അവധി

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന് നവംബർ 14 ഞായറാഴ്ച അവധി. ശിശുദിനത്തോട് അനുബന്ധിച്ചാണ് അവധി.

അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ട്രാന്‍സ്ലേഷന്‍ ആന്‍ഡ് ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് നടത്തുന്ന ഒരു വര്‍ഷ 'ഡിപ്ലോമ ഇന്‍ ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ് കോഴ്സിനു  അപേക്ഷിക്കാം. ഫോണ്‍: 9207639544, 9349439544.

അഗ്രോ ഇക്കോളജി കോഴ്സ് 

യൂറോപ്യന്‍ യൂണിയന്‍ നെക്സ്റ്റ് ഫുഡ് പ്രോജക്ടിന്റെ ഭാഗമായി കേരള സര്‍വകലാശാല സംഘടിപ്പിക്കുന്ന അഗ്രോ ഇക്കോളജി കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.വിശദവിവരങ്ങള്‍ക്ക് https://keralauniversity.ac.in/news, 8281989169.

വിദ്യാലയങ്ങള്‍ ശിശുസൗഹൃദമാക്കണം; നിര്‍ദേശം നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ വിദ്യാലയങ്ങളില്‍ ശിശുസൗഹൃദാന്തരീക്ഷം കാര്യക്ഷമമാക്കണമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ നിര്‍ദേശം.2013-ലെ ശിശുദിനത്തില്‍ ഇറക്കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് പുതിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നത്.

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിം​ഗ് പ്രവേശനം: ഡിസംബർ 3 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in സന്ദർശിച്ച് ഓൺലൈനായി ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം.

പഞ്ചവത്സര എൽഎൽ.ബി പ്രവേശനം

സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ​യും സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ​യും ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ൽ ഒ​ഴിവു​ള്ള സീ​റ്റ്​ നി​ക​ത്താ​ൻ ഓ​ൺ​ലൈ​ൻ അ​ലോ​ട്ട്മെൻറ് ന​ട​പ​ടി തു​ട​ങ്ങി.ന​വം​ബ​ർ 17ന്​ ​ഉ​ച്ച​ക്ക്​ ര​ണ്ടു​വ​രെ ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കാം. ഹെ​ൽ​പ് ലൈ​ൻ: 0471-2525300.

നഴ്​സറി ടീച്ചർ എജുക്കേഷൻ അപേക്ഷ 20 വരെ

സംസ്​ഥാനത്തെ മൂന്നു​ ഗവൺമെൻറ്​ പ്രീ-പ്രൈമറി ടീച്ചേഴ്​സ്​ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടുകളിലും ഒമ്പത്​ അംഗീകൃത സ്വാശ്രയ സ്​ഥാപനങ്ങളിലും 2021-22 വർഷത്തെ നഴ്​സറി ടീച്ചർ എജുക്കേഷൻ (പ്രീ പ്രൈമറി അധ്യാപക പരിശീലനം)കോഴ്​സ്​ പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും പൊതുവിദ്യാഭ്യാസവകുപ്പി​ന്‍റെ ഔദ്യോഗിക വെബ്​സൈറ്റായ www.education.kerala.gov.inൽ അനൗൺസ്​മെൻറ്​ ലിങ്കിലുണ്ട്​.0 comments: