2021, നവംബർ 13, ശനിയാഴ്‌ച

ബസിൽ പാട്ടും എയര്‍ ഹോണും ഉണ്ടോ? എങ്കിൽ പണികിട്ടും

 ബസുകളില്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്ന മ്യൂസിക് സിസ്റ്റം, ലൈറ്റ്, എയര്‍ ഹോണ്‍ എന്നിവക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ ബസുകളില്‍ നിയമ വിരുദ്ധമായി എന്തെങ്കിലും കാണാനിടയായാൽ ജനങ്ങൾക്ക് നേരിട്ട് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാം.

നവംബര്‍ 15 മുതല്‍ സ്വകാര്യ ബസുകളുടെയും കോണ്‍ട്രാക്ട് ക്യാരേജ് ബസുകളുടെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മാരുടെനേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും. നിയമ ലംഘനം കണ്ടെത്തിയാല്‍ 7500 രൂപ മുതൽ പിഴ ഇടക്കുവാന്‍ സാധിക്കും. ബസുകളുടെ പര്‍മിറ്റ് റദ്ദ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുവാനും സാധിക്കും.

0 comments: