പ്ലസ്ടുവിന് ശേഷം സ്വാഭാവികമായും ബഹുഭൂരിപക്ഷം പേരും ചിന്തിക്കുന്നത് ഏതെങ്കിലും ഡിഗ്രിക്ക് ചേരണം എന്നാവും. ചിലര്‍ മെഡിക്കലോ എഞ്ചിനീയറിംഗോ തെരഞ്ഞെടുക്കും.പക്ഷേ ആർക്കെങ്കിലും എംബിഎ പഠിക്കണമെങ്കിൽ എംബിഎയോ, അത് ഡിഗ്രിക്ക് ശേഷമല്ലേ, പിജി കോഴ്സല്ലേ, എന്‍ട്രന്‍സ് പരീക്ഷയെഴുതണ്ടേ എന്നൊക്കെയാണോ ആലോചിക്കുന്നത്. നിങ്ങള്‍ എംബിഎ ചെയ്യാനുദ്ദേശിക്കുന്നത് MSN Institute of Management and Technology യിലാണെങ്കില്‍. കേരളത്തില്‍ അഞ്ചുവര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എംബിഎ നല്‍കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ് കൊല്ലത്തുള്ള MSN Institute of Management and Technology. പ്ലസ്ടുവിന് ശേഷം നേരിട്ട് എംബിഎ ചെയ്യാമെന്നതാണ് MSNIMTയിലെ എംബിഎ പ്രോഗ്രാമിന്‍റെ പ്രത്യേകത. ഡിഗ്രിക്കും പിജിക്കും വേറെ വേറെ അഡ്മിഷന്‍ കടമ്പകള്‍ നേരിടേണ്ടിവരുന്നില്ല എന്നതും ഇന്‍റഗ്രേറ്റഡ് എംബിഎയുടെ സവിശേഷതയാണ്. മാത്രമല്ല, CAT പോലുള്ള എന്‍ട്രന്‍സ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി സമയവും പണവും വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുത്തേണ്ടിയും വരുന്നില്ല. കേരള യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കോഴ്സ് ആണിത്. All India Council for Technical Education (AICTE)ന്‍റെ അംഗീകാരവും കോഴ്സിനുണ്ട്. കൊല്ലം, ചവറയ്ക്കടുത്ത് മുകുന്ദപുരത്താണ് MSNIMTയുടെ കാമ്പസ്. 19 വര്‍ഷം മുമ്പ് രണ്ടുവര്‍ഷത്തെ മാസ്റ്റേഴ്സ് എംബിഎ കോഴ്സുമായിട്ടാണ് MSNIMT തങ്ങളുടെ എംബിഎ പ്രോഗ്രാമുകള്‍ക്ക് തുടക്കം കുറിച്ചത്. 10 സെമസ്റ്ററുകളായിട്ടാണ് കോഴ്സ്. വളരെ വിശദമായി തന്നെ മാനേജ്മെന്‍റ് കോഴ്സ് ചെയ്യാമെന്നതാണ് ഇന്‍റഗ്രേറ്റഡ് എംബിഎയുടെ പ്രത്യേകത. സോഫ്റ്റ് സ്കില്‍ ട്രെയിനിംഗിന് പ്രാധാന്യം കൊടുത്തിട്ടാണ് കോഴ്സ് മുന്നോട്ടു പോകുന്നത്. പ്ലേസ്മെന്‍റും നല്‍കുന്നുണ്ട്. കാമ്പസ് സെലക്ഷന്‍ വഴി ഇതിനകം 60 ശതമാനത്തിലധികം കുട്ടികളും ജോലിയില്‍ കയറിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
2021, നവംബർ 13, ശനിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: