2021, നവംബർ 21, ഞായറാഴ്‌ച

(November 21) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-


നീറ്റ് പി.ജി കൗൺസിലിം​ഗ് 23ന് ശേഷം ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസിലിം​ഗ് കമ്മിറ്റി

നീറ്റ് പി.ജി കൗൺസിലിം​ഗ് നവംബർ 23ന് ശേഷം ആരംഭിക്കാൻ മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (എം.സി.സി) (MCC). ഓൾ ഇന്ത്യ ക്വാട്ടയിലുള്ള 50 ശതമാനം മെഡിക്കൽ സീറ്റുകളിലേക്കുള്ള ഇ.ഡബ്ള്യൂ.എസ്, ഒ.ബി.സി സംവരണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായാൽ മാത്രമെ കൗൺസിലിംഗ് ആരംഭിക്കുകയുള്ളൂവെന്ന് എം.സി.സി കഴിഞ്ഞ മാസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ ഡിസംബർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് (ICAI CA Admit Card 2021) ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ആണ് അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയത്. പരീക്ഷയെഴുതാൻ ഉദേശിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റായ icaiexam.icai.org സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ അ​ഞ്ചാ​മ​ത് പ​ഠ​നോ​ത്സ​വം 28 ന്

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​റിെൻറ 2021 ലെ ​പ​ഠ​നോ​ത്സ​വം ന​വം​ബ​ർ 28 ന് ​ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് ന​ട​ക്കും. ഗൂ​ഗ്​​ൾ മീ​റ്റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ ക​ർണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് കെ. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ര​ണ്ടു വ​ർ​ഷ​ത്തെ ഭാ​ഷ പ​ഠ​നം പൂ​ർ​ത്തി​യാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടുക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്.

എം.ടെക് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആര്‍ക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ല്‍ ലഭ്യമാണ്. ലിസ്റ്റില്‍ പുതുതായി ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം. നവംബര്‍ 23, 24 തീയതികളില്‍ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.

ഐസിഎആർ (I.C.A.R.)കൗൺസലിങ്: ചോയ്സ് ഫില്ലിങ് 23 വരെ

കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാർഷിക സർവകലാശാലകളിലെ ബാച്‌ലർ, മാസ്‌റ്റർ, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ എൻട്രൻസ് പരീക്ഷകളിലെ റാങ്കനുസരിച്ചുള്ള കൗൺസലിങ് ഐസിഎആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്) നടത്തും. 15% ഓൾ ഇന്ത്യ ക്വോട്ടയും ചില സ്ഥാപനങ്ങളിലെ മുഴുവൻ സീറ്റും ഇതിൽപ്പെടും. വെബ്:https://icarexam.net/. അടിസ്ഥാനവിവരങ്ങൾക്ക് https://icar.nta.ac.in, https://icar.org.in എന്നീ സൈറ്റുകളും നോക്കാം. 

സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ജെ.ആർ.എഫ്. എലിജിബിലിറ്റി ടെസ്റ്റിന്‌ അപേക്ഷിക്കാം.

മേഘാലയ നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻസ് സെൻറർ (നെസാക്) നടത്തുന്ന ജെ.ആർ.എഫ്. എലിജിബിലിറ്റി ടെസ്റ്റ് (എന്‍ - ജെറ്റ്‌) 2021-ന് അപേക്ഷിക്കാം. ബഹിരാകാശ വകുപ്പിന്റെയും നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെയും സംയുക്തസംരംഭമാണ് സെൻറർ.നെറ്റ്/ഗേറ്റ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അവയുടെ അടിസ്ഥാനത്തിൽ ജെ. ആർ.എഫ്./എസ്.ആർ.എഫ്. സ്ഥാനങ്ങൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ ww.nesac.gov.in വഴി നവംബർ 25 വരെ നൽകാം.

മോപ് അപ് അലോട്ട്‌മെന്റ്: പുതുതായി ഓപ്ഷന്‍ നല്‍കാം

സര്‍ക്കാര്‍, എയ്ഡഡ്, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോളേജുകളിലെ ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന് മോപ് അപ് അലോട്ട്‌മെന്റ് നടത്തുന്നു. നവംബര്‍ 23ന് വൈകീട്ട് നാലുവരെ പുതുതായി ഓപ്ഷനുകള്‍ നല്‍കാം. മുന്‍ഘട്ടങ്ങളില്‍ നല്‍കിയിരുന്ന ഓപ്ഷനുകള്‍ മോപ് അപ് അലോട്ട്‌മെന്റിന് പരിഗണിക്കില്ല. നിശ്ചിതസമയത്തിനകം ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. വിവരങ്ങള്‍ക്ക് www.cee.kerala.gov.in.

ബി.ടെക്. ഒന്നാംവർഷ ഇൻഡക്‌ഷൻ പ്രോഗ്രാം

തൃക്കരിപ്പൂർ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക്. വിദ്യാർഥികൾക്കുള്ള ഇൻഡക്‌ഷൻ പ്രോഗ്രാം 22-ന് രാവിലെ 9.30-ന് ആരംഭിക്കും. പ്രവേശനം നേടിയ  മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കൾക്കൊപ്പം കോളേജിലെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ, പയ്യന്നൂർ, പഴയങ്ങാടി, തളിപ്പറമ്പ് എന്നിവിടങ്ങളിൽനിന്ന് രാവിലെ കോളേജ് ബസ് ഉണ്ടാകും.


0 comments: