2021, നവംബർ 21, ഞായറാഴ്‌ച

പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് നവംബർ 23 മുതല്‍ 25 വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാം

 


പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആലോട്മെന്റ് ലഭിക്കുന്നവർക്ക്   നവംബർ 23 ഉച്ചക്ക് 2 മണി മുതൽ നവംബർ 25 വൈകിട്ട് 4 വരെ അഡ്മിഷൻ എടുക്കാം .പെട്ടന്ന് റിസൾട്ട് അറിയാൻ https://hscap.kerala.gov.in/ വെബ്‌സൈറ്റിൽ Candidate Login ചെയ്ത് പരിശോധിക്കുക. വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്,റിസൾട്ട് പരിശോധിക്കുന്ന സമയം വെബ്സൈറ്റ് Slow ആണെങ്കിൽ വീണ്ടും ശ്രമിക്കുക .ഔദ്യോഗിക അറിയിപ്പ് ലഭിക്കാൻ  https://control.hscap.kerala.gov.in/admin/uploads/cms/20211122223623.pdf?12  സന്ദർശിക്കുക  35399 പേരാണ് രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി അപേക്ഷിച്ചത്. ഇവര്‍ക്കായി 39411 സീറ്റുകളാണ് സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി ബാക്കിയുള്ളത്.

സംസ്ഥാനാടിസ്ഥാനത്തില്‍ ആവശ്യത്തിന് സീറ്റുകളുണ്ടെങ്കിലും മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അപേക്ഷകര്‍ക്കനുസൃതമായി സീറ്റുകളില്ല. മലപ്പുറത്ത് 9563 അപേക്ഷകര്‍ക്കായി ഇനിയുള്ളത് 4023 സീറ്റുകളാണ്; 5540 സീറ്റുകളുടെ കുറവ്. കോഴിക്കോട് 4760 അപേക്ഷകര്‍ക്കായി ഇനിയുള്ളത് 2579 സീറ്റുകള്‍. പാലക്കാട് 3857 അപേക്ഷകര്‍ക്കായി 2497 സീറ്റുകളുമാണ് ബാക്കിയുള്ളത്. കണ്ണൂരില്‍ 233 സീറ്റുകളുടെയും കുറവുണ്ട്.

സീറ്റില്ലാത്ത ജില്ലകളിലേക്ക് താല്‍ക്കാലിക ബാച്ച്‌ അനുവദിക്കുന്നതില്‍ 23ന് തീരുമാനമെടുക്കുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തേ അറിയിച്ചിരുന്നത്.23ന് ഇതുസംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ മതിയായ സൗകര്യമുള്ള സര്‍ക്കാര്‍ സ്കൂളുകളുടെ വിവരമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇതിനകം ഹയര്‍സെക്കന്‍ഡറി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതില്‍ തീരുമാനമെടുക്കുക.

എന്നാല്‍, സീറ്റില്ലാത്തവരുടെ എണ്ണം സംബന്ധിച്ച്‌ വ്യക്തമായ കണക്ക് കഴിഞ്ഞ 19ന് രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാനുള്ള സമയം പൂര്‍ത്തിയായപ്പോള്‍ പുറത്തുവന്നിരുന്നു. ഇതിെന്‍റ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ബാച്ചുകളുടെ കാര്യത്തില്‍ സര്‍ക്കാറിന് തീരുമാനമെടുക്കാമായിരുന്നു. എന്നാല്‍, തീരുമാനം വൈകിപ്പിച്ച്‌ പുറത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെ ഓപണ്‍ സ്കൂളിലേക്കും ഫീസടച്ച്‌ പഠിക്കേണ്ട അണ്‍എയ്ഡഡ് സ്കൂളിലേക്കും തള്ളിവിടാനാണ് സര്‍ക്കാര്‍ നീക്കമെന്നും വിമര്‍ശനമുണ്ട്. ഇതിന്റെ ഭാഗമായാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും മുമ്പ്  ഓപ്പൺ  സ്കൂള്‍ പ്രവേശനം ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്.

0 comments: