പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഹയർ സെക്കൻഡറി, വിഎച്ച്എസ്‌സി ഒന്നാം വർഷ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാവിലെ 11 മണിയോട് കൂടെ വിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ ഫലത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി .
പ്ലസ് വൺ പുനര്‍മൂല്യനിര്‍ണയം: അപേക്ഷ ഡിസംബര്‍ രണ്ടുവരെ
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷ ഫല പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഉത്തരക്കടലാസിൻറ പകര്‍പ്പിനും ഡിസംബര്‍ രണ്ടുവരെ അപേക്ഷിക്കാം.
സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് നാലുമണി വരെയാക്കാൻ തീരുമാനം.പ്ലസ് വണ്ണിന് അധിക ബാച്ചുകൾ
സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട് നാലുമണി വരെയാക്കാൻ തീരുമാനം.പ്ലസ് വണ്ണിന് അധിക ബാച്ചുകൾ.വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.കൃത്യ സമയത്ത് പാഠഭാഗങ്ങൾ തീർക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പരാതിപ്പെട്ട സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുത്തിരിക്കുന്നത്.
നവംബർ 28 ഞായറാഴ്ച വിക്ടേഴ്‌സ് ക്ലാസുകൾക്ക് അവധി
സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ നവംബർ 28 ഞായറാഴ്ച ക്ലാസുകൾക്ക് അവധി.
വിദൂരപഠനം വഴി പാക്കേജിങ് ഡിപ്ലോമ
മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐ.ഐ.പി) വിദൂര പഠനരീതിയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ പാക്കേജിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഷ്യന്‍ പാക്കേജിങ് ഫെഡറേഷന്‍ അക്രഡിറ്റേഷന്‍ഉള്ള പ്രോഗ്രാമിന്റെ ദൈര്‍ഘ്യം 18 മാസമാണ്.അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവ https://ipin.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെ ടുക്കാം.
കേരള സര്‍വകലാശാല പിഎച്ച്.ഡി പ്രവേശനപരീക്ഷ.
കേരള സര്‍വകലാശാല പിഎച്ച്.ഡി. പ്രവേശനപരീക്ഷ ഡിസംബര്‍ നാലിന് രാവിലെ 10മുതല്‍ ഒന്നുവരെ കാര്യവട്ടം സര്‍വകലാശാല കാമ്പസില്‍ നടക്കും. ഹാള്‍ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://www.cukerala.ac.in/
ജെ.ഇ.ഇ. അഡ്വാന്‍സ്ഡിന് പുതിയ സിലബസ്
2023ലെ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) അഡ്വാന്‍സ്ഡ് പുതിയ സിലബസ് പ്രകാരം നടത്തും. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളുടെ സിലബസാണ് പുതുക്കിയത്. പുതിയ സിലബസ് jeeadv.ac.inല്‍ ലഭിക്കും.
കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ചു
ശനിയാഴ്‌ച (ഇന്ന്) വൈകിട്ട് പ്രസിദ്ധീകരിക്കാനിരുന്ന മെഡിക്കൽ റാങ്ക്പട്ടിക പുറത്തിറക്കുന്നത് മാറ്റിവെച്ചു. അഖിലേന്ത്യ മെഡിക്കൽ പ്രവേശന നടനടപടികൾ സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് വൈകുന്ന സാഹചര്യത്തിലും ഒട്ടറെ വിദ്യാർഥികൾക്ക് നീറ്റ് സ്കോർ സമർപ്പിക്കാൻ കഴിയാത്തതും പരിഗണിച്ചുമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിയത്.
ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
പരീക്ഷാഫലം
കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ ഒന്നും നാലും സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ് ആന്റ് ആര്‍ട്ട് ഹിസ്റ്ററി), 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ് ആന്റ് ആര്‍ട്ട് ഹിസ്റ്ററി) പരീക്ഷകള്‍ ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2021 ഡിസംബര്‍ 7 ന് തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2021 ഡിസംബര്‍ 1 മുതല്‍ 6 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.സി.എ. പരീക്ഷയുടെ പ്രായോഗിക പരീക്ഷ 2021 ഡിസംബര്‍ 1 മുതല്‍ 4 വരെ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 ഒക്ടോബറില്‍ നടത്തിയ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി പരീക്ഷയുടെ എട്ടാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷകള്‍ 2021 ഡിസംബര്‍ 1 മുതലും ആറാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷകള്‍ 2021 ഡിസംബര്‍ 6 മുതലും അതാത് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പരീക്ഷ
കേരളസര്‍വകലാശാല കോവിഡ്-19 കാരണം ജനുവരി 2021 ലെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ.് ബി.എ/ബി.എസ്‌സി./ബി.കോം. പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2021 ഡിസംബര്‍ 3 നകം സമര്‍പ്പിക്കേണ്ടതാണ്.
എംജി സർവകലാശാല
പരീക്ഷാഫലം
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി – ബയോ സ്റ്റാറ്റിസ്റ്റിക്സ് (റഗുലർ,) പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.
2021 സെപ്തംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബിടെക് (CPAS)റെഗുലർ/ സപ്ലിമെന്ററി പരീക്ഷ കളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ . പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 13 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് 790 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം എ അനിമേഷൻ, സിനിമ & ടെലിവിഷൻ ഗ്രാഫിക് ഡിസൈൻ,മൾട്ടിമീഡിയ(സിഎസ്എസ്)(റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 13 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം
ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി ക്ലിനിക്കൽ ന്യൂട്രീഷൻ &ഡയറ്ററ്റിക്സ് (റെഗുലർ) പരീക്ഷയു ടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ്)റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി സുവോളജി (റെഗുലർ /സപ്ലിമെന്ററി /ബെറ്റെർമെൻറ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 10 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.
2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ /സപ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ ഓൺലൈനായി ഡിസംബർ 13 വരെ സ്വീകരിക്കും. പുനർമൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനയ്ക്ക് 160 രൂപ നിരക്കിലും ഫീസടയ്ക്കണം.
പുതുക്കിയ പരീക്ഷാ തീയതി
നവമ്പർ 15 നു നടത്താനിരുന്ന ഒന്നാം വർഷ എം എ സിറിയക് (കോർ സിറിയക് സ്റ്റഡീസ് ഇൻ ഇന്ത്യ)പരീക്ഷ (സി എസ് എസ് 2019 അഡ്മിഷൻ റെഗുലർ) ഡിസംബർ മൂന്നിന് നടക്കും
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം എഡ് (സ്പെഷ്യൽ എഡ്യൂക്കേഷൻ- ഇന്റലെക്ചറുല് ഡിസബിലിറ്റി രണ്ടാം വർഷ( 2019 അഡ്മിഷൻ )പരീക്ഷകൾ ഡിസംബർ 13 മുതൽ നടക്കും .പിഴയില്ലാതെ ഡിസംബർ ഒന്ന് വരെയും525 രൂപ പിഴയോടെഡിസംബർ രണ്ട് വരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്ന് വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം
പഞ്ചവത്സര ബി ബി എ – എൽ എൽ ബി (ഓണേഴ്‌സ് 2016 അഡ്‌മിഷൻ റെഗുലർ ) പത്താം സെമസ്റ്റർ പരീക്ഷകൾ ഡിസംബർ 13 നു ആരംഭിക്കും
നാലാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് (2016 അഡ്മിഷൻ സപ്ലിമെന്ററി )പരീക്ഷകൾ ഡിസംബർ 15 മുതൽ നടക്കും പിഴയില്ലാതെ ഡിസംബർ ഒന്ന് വരെയും525 രൂപ പിഴയോടെഡിസംബർ രണ്ട് വരെയും1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്ന് വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ പേപ്പറൊന്നിനു 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം
വൈവ വോസി
2021 ഒക്ടോബറിൽ നടന്ന പത്താം സെമസ്റ്റർ ബി ആർക്ക് റെഗുലർ / സപ്പ്ളിമെന്ററി പരീക്ഷയുടെ തീസിസ് മൂല്യനിർണയം വൈവ വോസി എന്നിവ ഏഴ് ,എട്ട് ,ഒൻപത് തീയതികളിൽ നടക്കും വിശദ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും സർവകലാശാല വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.
കണ്ണൂർ സർവകലാശാല
ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ജി പി എം കോളേജ് മഞ്ചേശ്വരം, ഗവ: കോളേജ് കാസർഗോഡ് എന്നീ പരീക്ഷ കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് 2021 മാർച്ച് മൂന്നാം വർഷ ബിരുദ (റഗുലർ /സപ്പ്ലിമെന്ററി /ഇമ്പ്രൂവ്മെന്റ് ) പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡ് 1/12/ 2021 ബുധനാഴ്ച കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്, ചാല , കാസർഗോഡ് വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യപ്പെടുന്നു. വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/ യൂണിവേഴ്സിറ്റി നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാകുന്നു.
പരീക്ഷ പുനഃക്രമീകരിച്ചു
01.12.2021, 02.12.2021 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ എം. എ. ഇംഗ്ലിഷ് പരീക്ഷയുടെ Twentieth Century British Literature I, Twentieth Century British Literature II പേപ്പറുകൾ യഥാക്രമം 13.12.2021, 14.12.2021 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബി. എ., ബി. എസ് സി. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ അതാത് കേന്ദ്രങ്ങളിൽ വെച്ച് നടക്കും:
ബി. എസ് സി. മൈക്രോബിയോളജി, ബോട്ടണി, പ്ലാന്റ് സയൻസ്, ഫിസിക്സ്, ബയോഇൻഫമാറ്റിക്സ്, ബയോടെക്നോളജി – 29.11.2021 മുതൽ
ഇക്കണോമിക്സ് /ഡിവെലപ്‌മെന്റ് – 30.11.2021
രണ്ടാം സെമസ്റ്റർ എം. എ./ എം. എസ് സി. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ ചുവടെ സൂചിപ്പിച്ച തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും:
എം. എസ് സി ഫിസിക്സ് – 06.12.2021
എം. എസ് സി ബോട്ടണി – 09.12.2021
എം. എ. ഭരതനാട്യം – 02.12.2021
ടൈംടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.
0 comments: