തൊഴില്‍ നൈപുണ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്രന്റീസ്ഷിപ്പുകള്‍ കമ്പനികള്‍ നല്‍കുന്നത്. വിശാഖപട്ടണത്തെ നേവല്‍ ഡോക് യാഡ്, ഗോവയിലെ നേവല്‍ ഷിപ്പ്റിപ്പയര്‍ യാഡ്, ഉൾപ്പെടെ കേന്ദ്ര സര്‍ക്കാരിനു കീഴിലെ സ്ഥാപനങ്ങളില്‍ വിവിധ ട്രേഡുകളില്‍ അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
നേവല്‍ ഡോക്‌യാഡ് 275
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ വിശാഖപട്ടണത്തുള്ള നേവല്‍ ഡോക്‌യാഡില്‍ 275 അപ്രന്റിസ് ഒഴിവ്.
ഒഴിവുകള്‍
യോഗ്യത
- പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി. ഐ. (എന്‍.സി.വി.ടി./എസ്.സി.വി.ടി.) സര്‍ട്ടിഫിക്കറ്റ്.
പ്രായം
2001 ഏപ്രില്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും 2008 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെ വയസ്സിളവ് ലഭിക്കും.
വിവരങ്ങള്‍ക്കായി www.indiannavy.n.ലെ PersonalCivilian എന്ന ലിങ്ക് കാണുക. www.apprenticeshipindia.org വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പ് തപാലില്‍ അയക്കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ അഞ്ച്. തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍14.
നേവല്‍ ഷിപ്പ് റിപ്പയര്‍യാഡ്/എയര്‍ക്രാഫ്റ്റ് യാഡ് 173
ഗോവയിലുള്ള കര്‍വാറിലെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാഡിലും ധബോളിമിലെ നേവല്‍ എയര്‍ക്രാഫ്റ്റ് യാഡിലുമായി 173 അപ്രന്റിസ് ഒഴിവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.
ഷിപ്പ് റിപ്പയര്‍ യാഡ് കര്‍വാര്‍ 150 ഒഴിവുകള്‍:
.
നേവല്‍ എയര്‍ക്രാഫ്റ്റ് യാഡ് 23 ഒഴിവുകള്‍:
യോഗ്യത
50 ശതമാനം മാര്‍ക്കോടെ മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തില്‍ 65 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐ. എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്.
ഒരുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് 7700 രൂപ, രണ്ടുവര്‍ഷത്തെ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് 8050 രൂപ എന്നിങ്ങനെയാണ് സ്റ്റൈപെന്റ്. www.apprenticeshipindia.gov.in വഴി അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും തപാലില്‍ അയക്കണം. അവസാന തീയതി: ഡിസംബര്‍20..
0 comments: