2021, നവംബർ 29, തിങ്കളാഴ്‌ച

നോറോ വൈറസ്സ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ നടപടികൾ

 







സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും 'നോ​റോ' വൈ​റ​സ് ബാ​ധ​ക്ക്​ സ​മാ​ന​മാ​യ ചി​കി​ത്സ തേ​ടി രോ​ഗി​ക​ള്‍,എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ആ​രോ​ഗ്യ വ​കു​പ്പി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്നി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍. ന​ഗ​ര​ത്തി​ലെ ചി​ല ഫ്ലാ​റ്റു​ക​ളി​ല്‍ അ​ട​ക്കം താ​മ​സി​ക്കു​ന്ന​വ​രാ​ണ്​ സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യ​ത്. 

പ​ത്തി​ല​ധി​കം ത​വ​ണ വ​യ​റി​ള​കി​യ​വ​ര്‍ വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. വൈ​റ​ല്‍ പ​നി എ​ന്ന്​ പ​റ​ഞ്ഞാ​ണ്​ ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും ചി​കി​ത്സ ന​ല്‍​കി​യ​ത്. ഇ​വ​രി​ല്‍ പ​ല​രെ​യും മ​രു​ന്നു ന​ല്‍​കി പ​റ​ഞ്ഞു​വി​ടു​ക​യാ​ണ്​ ഉ​ണ്ടാ​യ​ത്. അ​തേ​സ​മ​യം, വ​ല്ലാ​തെ ക്ഷീ​ണം ബാ​ധി​ച്ച മു​തി​ര്‍​ന്ന​വ​ര്‍ അ​ട​ക്കം രോ​ഗി​ക​ള്‍ ആ​ശ്വാ​സ​മി​ല്ലാ​തെ വ​ന്ന​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു.

എ​ന്നാ​ല്‍, ഇ​ക്കാ​ര്യം ഇ​തു​വ​രെ ത​ങ്ങ​ള്‍ അ​റി​ഞ്ഞി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​നു​ള്ള​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്കാ​തെ വ​ന്നാ​ല്‍ കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തി​നി​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്​​റ്റു​ഡ​ന്‍​റ്​​സ്​ ഹോ​സ്​​റ്റ​ലു​ക​ള്‍, അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​മ്ബു​ക​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​നും എ​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി.

0 comments: