2021, നവംബർ 29, തിങ്കളാഴ്‌ച

കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്കൊരുങ്ങാൻ സർക്കാർ.

 


കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്കൊരുങ്ങാൻ സർക്കാർ. ഇതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാൻ വിസമ്മതിച്ചവരെ പ്രത്യേകം പരിശോധിക്കും.മെഡിക്കല്‍ ബോര്‍ഡ് നടത്തുന്ന പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാ എന്ന് കണ്ടെത്തുന്നവര്‍ക്കെതിരെയാകും നടപടി ഉണ്ടാകുക.

വിദ്യഭ്യാസ വകുപ്പിൻറെ കണക്ക് പ്രകാരം സംസ്ഥാനത്താകെ 5000-ത്തോളം അധ്യാപകരാണ് ഇനിയും വാക്സിനെടുക്കാത്തതായുള്ളത്. വിശ്വാസത്തിന്റെ പേരില്‍ ഒരു വിഭാഗം അധ്യാപകര്‍ മാറിനില്‍ക്കുന്നുവെന്ന് പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്.

വാക്‌സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്‌കൂളില്‍ സ്‌കൂളിലെത്തേണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത് സ്‌കൂളുള്‍ തുറന്ന ഒരു മാസം ആകുമ്പോഴും വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നു.ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.വാക്‌സിന്‍ എടുക്കാത്ത അദ്ധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നതെന്നാണു ദുരന്ത നിവാരണ അതോറിട്ടിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം.പുതിയ കൊവിഡ് വകഭേദം ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

0 comments: