കേരളത്തില്‍ വീണ്ടും നോറോ വൈറസ് പിടിമുറുക്കുന്നു. തൃശൂര്‍ സെന്റ്‌മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് ഇത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്.
രോഗബാധിതരായവരുടെ രക്തം, മലം, മൂത്രം എന്നിവ ബാക്ടീരിയ പരിശോധനക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ഹോസ്റ്റലില്‍ നിന്ന് ആരെയും പുറത്ത് വിടരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. വീട്ടിലേക്ക് മടങ്ങിയവര്‍ ഡി.എം ഓഫീസില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ജില്ലാ മെഡിക്കല്‍ ഏഫീസറുടെ നേതൃത്വത്തില്‍ ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തിയിട്ടുണ്ട്. ആശങ്ക വേണ്ടന്നെ് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, അപകടകാരിയല്ലെങ്കിലും പ്രായമായവരിലും, ഗര്‍ഭിണികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് ബാധ ഗുരുതരമാകാം. അതിനാല്‍ ജാഗ്രത കൈവെടിയരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
0 comments: