2021, നവംബർ 29, തിങ്കളാഴ്‌ച

(November 29) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 



പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും

പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും. ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തില്ലെന്ന് ഹയർ സെക്കൻഡറി വകുപ്പ് ആദ്യം പറഞ്ഞെങ്കിലും  കോവിഡ് അനന്തര ആരോഗ്യ കാരണങ്ങളാൽ പരീക്ഷ കൃത്യമായി എഴുതാനായില്ലെന്ന് ഒട്ടേറെ വിദ്യാർഥികൾ നിവേദനം നൽകിയിട്ടുണ്ട്.  ഇംപ്രൂവ്മെൻറ്   പരീക്ഷയുടെ പ്രായോഗികത ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ; പുതിയ തിയതി പ്രഖ്യാപിച്ചു

കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച 2020-21 അക്കാദമിക വർഷത്തെ എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു.ഡിസംബർ 18 ശനിയാഴ്ച രാവിലെ 10 മുതൽ 12.20 വരെയാണ് പരീക്ഷയെന്ന് പരീക്ഷ കമീഷണറുടെ ഓഫിസ് അറിയിച്ചു.

സഹവിദ്യാഭ്യാസം നിർബന്ധിതമാക്കണം : പ്രമേയം പാസാക്കി എൻ സി ഡി സി

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സ്കൂളുകളിൽ സഹപഠനം നിർബന്ധിതമാക്കണമെന്ന്  അറിയിച്ച് പ്രമേയം പാസാക്കിയത്.സഹവിദ്യാഭ്യാസത്തിലൂടെ പരസ്പര ബഹുമാനവും ലിംഗ സമത്വവും ഉറപ്പാക്കാൻ സാധിക്കുമെന്നാണ് എട്ടംഗ സമിധിയുടെ നിഗമനം.സഹവിദ്യാഭ്യാസത്തിലൂടെ യഥാസ്ഥിതിക ചിന്താഗതികൾ മാറ്റാനും പെൺകുട്ടികളോടും സ്ത്രീകളോടുമുള്ള മാന്യമായ പെരുമാറ്റം വളർത്തിയെടുക്കാനും കഴിയുമെന്ന് പ്രമേയം വ്യക്തമാക്കി.

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരേ നടപടി; മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാകണം

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യപ്രശ്‌നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു.പരിശോധനയിൽ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നിർദേശം. സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷം .അധ്യാപക അനധ്യാപക ജീവനക്കാരിൽ അയ്യായിരത്തോളം പേർ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു.

ജെഇഇ അഡ്വാൻസ്ഡ് സിലബസ് പുതുക്കി

ജെഇഇ അഡ്വാൻസ്‌ഡ് മത്സരപ്പരീക്ഷയ്ക്ക് 2023 മുതൽ ഉപയോഗിക്കുന്ന സിലബസ് പുതുക്കി പ്രസിദ്ധപ്പെടുത്തി.ഇപ്പോൾ 11ൽ പഠിക്കുന്നവർ ജെഇഇ മെയിനിനു തയാറെടുക്കുന്നത് ഈ സിലബസനുസരിച്ചു വേണം. https://jeeadv.ac.in എന്ന സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം.

വെറ്ററിനറി സർവകലാശാലയിൽ എൻജിനീയറിങ്​ സ്പോട്ട് അഡ്മിഷൻ

കേരള വെറ്ററിനറി സർവകലാശാല വിവിധ കാമ്പസുകളിലേക്ക്​ എൻജിനീയറിങ്​ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.പൂക്കോട്, മണ്ണുത്തി, കോലാഹലമേട്, തിരുവനന്തപുരം കാമ്പസുകളിലെ ഡയറി സയൻസ് ആൻഡ് ടെക്‌നോളജി കോളജുകളിൽ ബി.ടെക് ഡയറി ടെക്‌നോളജി കോഴ്സിന് 18ഒഴിവുകളും ബി. ടെക് ഫുഡ് ടെക്‌നോളജി കോഴ്സിന് ഒരു ഒഴിവുമാണുള്ളത്​.കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ: www.kvasu.ac.in.

ചെയിൻ സർവെ പരിശീലനം

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവെ സ്‌കൂളുകളിൽ നടത്തുന്ന മൂന്നു മാസത്തെ ചെയിൻ സർവെ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സർവെ ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവെ വകുപ്പിന്റെ വെബ് സൈറ്റിലോ സർവെ ഡയറക്ടറേറ്റിലോ 0471-2337810 എന്ന നമ്പറിലോ ലഭിക്കും.

നോര്‍ക്ക റൂട്ട്‌സ് മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്സും ഐസിറ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന മൈക്രോ സ്‌കില്‍സ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു മാസം നീണ്ടു നില്‍ക്കുന്ന സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആന്‍ഡ് എസ്ഇഒ, ജാവാ പ്രോഗ്രാമിങ്, ബിസിനസ് ഇന്റലിജന്‍സ് യൂസിങ് എക്സെല്‍ ആന്‍ഡ് ടാബ്ലോ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. കോഴ്സുകള്‍ ഓണ്‍ലൈനായതിനാല്‍  വിദ്യാർഥികള്‍ക്ക് എവിടെ ഇരുന്നുകൊണ്ടും കോഴ്സില്‍ പങ്കെടുക്കാനാകും.അപേക്ഷകള്‍ https://ictkerala.org വെബ്‌സൈറ്റില്‍ ഡിസംബര്‍ 7-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കുട്ടികളെ സയന്‍സ് പഠിപ്പിക്കാന്‍ 6ഡി പുസ്തകളുമായി എഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ്

കുട്ടികളെ സയന്‍സ് പഠിപ്പിക്കാന്‍ 6ഡി പുസ്തകളുമായി കൊച്ചി ആസ്ഥാനമായഎഎന്‍എ ഇന്‍ഫോടെയ്ന്‍മെന്റ്.ത്രിഡി സിനിമ കാണുംപോലെ കണ്ണട വെച്ച് വായിക്കാവുന്ന പുസ്തകങ്ങള്‍. എന്നാല്‍ ത്രിഡി ചിത്രങ്ങള്‍ മാത്രമല്ല ഓഗ്മെന്റഡ് റിയാലിറ്റിയും (എആര്‍) വിര്‍ച്വല്‍ റിയാലിറ്റിയും (വിആര്‍) ഉപയോഗിച്ച് സൗരയൂഥത്തിനകത്തും മനുഷ്യശരീരത്തിന്റെ ഉള്ളിലും കടന്നു ചെന്നാലെന്നപോലെ തൊട്ടറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍.



0 comments: