2021, ഡിസംബർ 1, ബുധനാഴ്‌ച

ഗർഭിണികളായ സ്ത്രീകൾക് കേന്ദ്ര സർക്കാരിന്റെ 5000/-രൂപ ,പ്രധാന മന്ത്രി മാതൃ വന്ദന യോജന അപേക്ഷ ആരംഭിച്ചു

 







ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള  കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. ഈ കാലയളവിൽ അവർക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് പരിഹാരമായി ധനസഹായം നൽകുക വഴി പ്രസവത്തിനു മുമ്പും ശേഷവും മതിയായ വിശ്രമം ലഭിക്കുന്നു.ആദ്യ പ്രസവത്തിന് 5000 രൂപയാണ് ധനസഹായം നൽകുക . വിവിധ ഗഡുക്കളായുള്ള സഹായത്തിന്റെ ആദ്യ ഘട്ടം ഗർഭകാല രജിസ്ട്രേഷൻ നടത്തുമ്പോഴാണ്. 1000 രൂപയാണ് ആദ്യ ഗഡു. ആറു മാസത്തിനുശേഷം 2000 രൂപയുടെ രണ്ടാം ഗഡുവും പ്രസവം നടന്നശേഷം അവസാന ഗഡുവായ 2000 രൂപയും ലഭിക്കും. അതെങ്ങനെയെന്ന് നോക്കാം 

ഗഡു

നിബന്ധന

തുക

ഒന്നാം

ഗഡു

ഗർഭധാരണത്തിന്റെ 150  ദിവസത്തിനകം ആരോഗ്യ കേന്ദ്രത്തിലോ, അങ്കണവാടിയിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം

1000

രണ്ടാം

ഗഡു

ഗർഭാവസ്ഥയുടെ ആറു മാസത്തിനുള്ളിൽ ഒരു പരിശോധന എങ്കിലും നടത്തിയിരിക്കണം

2000

മൂന്നാം    ഗഡു 

ജനനം രജിസ്റ്റര്‍ ചെയ്ത് ആദ്യഘട്ട പ്രതിരോധ കുത്തിവൈയ്പ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കണം

2000

സാമ്പത്തിക സഹായം ലഭിയ്ക്കുന്നത് എങ്ങനെ?

അതാതു പ്രദേശങ്ങളിലെ അംഗൻവാടിയിൽ നിശ്ചിത അപേക്ഷ ഫോമിനൊപ്പം, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിവാഹ സര്‍ട്ടിഫിക്കറ്റ് കോപ്പി തുടങ്ങിയ വിവരങ്ങൾ നൽകാം. ഗര്‍ഭിണികൾ ആദ്യ മൂന്ന് മാസത്തിനുള്ളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അപേക്ഷ ഫോം അങ്കണവാടികൾ വഴി ലഭിയ്ക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൻെറ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്യാം.കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും https://wcd.nic.in/schemes/pradhan-mantri-matru-vandana-yojana സന്ദർശിക്കാം  

0 comments: