2021, ഡിസംബർ 1, ബുധനാഴ്‌ച

ഭവന പുനരുദ്ധാരണത്തിനുള്ള ധനസഹായത്തിന് അപേക്ഷിക്കാംപട്ടികവിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും വിവിധ ഏജന്‍സികള്‍ മുഖേനയും അനുവദിച്ച് നല്‍കിയ വീട് അറ്റകുറ്റപണി ചെയ്യുന്നതിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പണി പൂര്‍ത്തിയായി ആറ് വര്‍ഷം കഴിഞ്ഞ വീടുകളുടെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മാനന്തവാടി, തവിഞ്ഞാല്‍, കാട്ടിക്കുളം, പനമരം, കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 15 ന് മുമ്പായി ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. റിപ്പയര്‍ നടത്തുന്നതിനായി മറ്റ് സര്‍ക്കാര്‍ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മുമ്പ് ധനസഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകരില്‍ നിന്ന് നിശ്ചിത മാനദണ്ഡങ്ങള്‍ പ്രകാരം മുന്‍ഗണന നിശ്ചയിച്ചായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ഫോണ്‍: 04935 240210.

0 comments: