2021, ഡിസംബർ 17, വെള്ളിയാഴ്‌ച

കേന്ദ്ര സര്‍വകലാശാല പരീക്ഷ 12 ഭാഷകളില്‍ നടത്താന്‍ തീരുമാനം

 


കേന്ദ്ര സര്‍വകലാശാലകളുടെ പൊതു പ്രവേശന പരീക്ഷയായ  (സിയുസിഇടി) ഇനി ഒന്നിലധികം ഭാഷകളില്‍ എഴുതാന്‍ കഴിയും.ഇന്ത്യയിലുടനീളമുള്ള 12 കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായിട്ടാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് അഥവാ CUCET നടത്തുന്നത്.ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി. എന്നീ 12 ഷെഡ്യൂള്‍ഡ് ഭാഷകളില്‍ പൊതു പ്രവേശന പരീക്ഷ നടത്തുമെന്ന് രാജ്യസഭയില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു.അസം യൂണിവേഴ്‌സിറ്റി സില്‍ചാര്‍, ആന്ധ്രാപ്രദേശ് കേന്ദ്ര സര്‍വകലാശാല, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല, ഹരിയാന കേന്ദ്ര സര്‍വകലാശാല, ജമ്മു കേന്ദ്ര സര്‍വകലാശാല, ജാര്‍ഖണ്ഡ് കേന്ദ്ര സര്‍വകലാശാല, കര്‍ണാടക കേന്ദ്ര സര്‍വകലാശാല, കേരള കേന്ദ്ര സര്‍വകലാശാല, പഞ്ചാബ് കേന്ദ്ര സര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, സൗത്ത് ബീഹാറിലെ കേന്ദ്ര സര്‍വകലാശാലയും തമിഴ്നാട്ടിലെ കേന്ദ്ര സര്‍വകലാശാല എന്നിവയാണ് CUCET പരീക്ഷയില്‍ ഉള്‍പ്പെടുന്ന സര്‍വ്വകലാശാലകള്‍.


0 comments: