2021, ഡിസംബർ 3, വെള്ളിയാഴ്‌ച

ദില്ലി പൊലീസ് ഹൗസിം​ഗ് കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകിലേക്ക് അപേക്ഷ ക്ഷണിച്ചു.

 
ദില്ലി പൊലീസ് ഹൗസിം​ഗ് കോർപറേഷൻ ലിമിറ്റഡ്  വിവിധ തസ്തികകിലേക്ക്   അപേക്ഷ ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയർ, അക്കൗണ്ട്സ് ഓഫീസർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. ഡിസംബർ 14 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ടെക്നിക്കൽ നോൺ ടെക്നിക്കൽ വിഭാ​ഗത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ദില്ലി പൊലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. തന്നിരിക്കുന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂനിയർ എ‍ഞ്ചിനീയർ ക്യുഎസ് ആന്റ് സി- 35000, അക്കൗണ്ട്സ് ഓഫീസർ -40000, കംപ്യൂട്ടർ ഓപ്പറേറ്റർ - 25000 എന്നിങ്ങനെയാണ് ശമ്പളം. 


എഞ്ചിനീയർ (സിവിൽ)

യോഗ്യത 

 അപേക്ഷകർക്ക് ബി.ടെക്/ബിഇ (സിവിൽ) ബിരുദമോ സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയോ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ഒഴിവുകളുടെ എണ്ണം 

1

ജൂനിയർ എഞ്ചിനീയർ (ഇലക്‌ട്രിക്കൽ)

യോഗ്യത 

 ബി.ടെക്/ബി.ഇ (ഇലക്‌ട്രിക്കൽ) ബിരുദം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും 3 വർഷത്തെ പ്രവൃത്തിപരിചയവും.

ഒഴിവുകളുടെ എണ്ണം 

1

ജൂനിയർ എഞ്ചിനീയർ (ക്യുഎസ് & സി)

യോഗ്യത 

 അപേക്ഷകർക്ക് ബി.ടെക്/ബിഇ (സിവിൽ/സർവേ) ബിരുദമോ സിവിൽ/സർവേ എൻജിനീയറിങ്ങിൽ ഡിപ്ലോമയോ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ഒഴിവുകളുടെ എണ്ണം 

1

അക്കൗണ്ട്‌സ് ഓഫീസർ

യോഗ്യത 

 ഉദ്യോ​ഗാർത്ഥിക്ക് MBA/MCom ബിരുദവും അക്കൗണ്ട്സിൽ 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

ഒഴിവുകളുടെ എണ്ണം 

1

കമ്പ്യൂട്ടർ ഓപ്പറേറ്റർ

യോഗ്യത 

 അപേക്ഷകന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയും ആറ് മാസത്തെ ഫീൽഡ് പരിചയവും ഉണ്ടായിരിക്കണം .

ഒഴിവുകളുടെ എണ്ണം 

1

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14 ആണ്. പൂരിപ്പിച്ച അപേക്ഷാ ഫോം താഴെ പറയുന്ന വിലാസത്തിൽ അയക്കണം.

ഡൽഹി പോലീസ് ഹൗസിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (DPHCL)

 എഞ്ചിനീയറിംഗ് വിംഗ്

ആറാം നില

MSO ബിൽഡിംഗ്

 IP Estate, New Delhi - 110002 
0 comments: