2021, ഡിസംബർ 3, വെള്ളിയാഴ്‌ച

(December 3) ഇന്നത്തെ പ്രധാനപ്പെട്ട സ്കൂൾ / യൂണിവേഴ്സിറ്റി വാർത്തകൾ ഒറ്റ നോട്ടത്തിൽ - Today's Important School/University Announcement-

 



സേ പരീക്ഷ ഹാൾടിക്കറ്റ്

ഡിസംബർ ആറിന് ആരംഭിക്കുന്ന പത്താംതരം തുല്യതാ സേ പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നും പരീക്ഷാർഥികൾ വാങ്ങണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

ഹയർസെക്കണ്ടറി പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം വർഷ ഓറിയന്റേഷൻ ക്ലാസ്

സ്‌കോൾ കേരള മുഖേന ഹയർസെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2020-2022 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷൻ ക്ലാസ്സുകൾ ഡിസംബർ 12, 19 തീയതികളിൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

എന്‍.സി.സി. കേഡറ്റുകള്‍ക്ക് പ്രത്യേക പരിഗണന: സര്‍വകലാശാലകളില്‍ പ്രത്യേക പരീക്ഷ വരുന്നു.

രാഷ്ട്രപുനര്‍നിര്‍മാണത്തിനും സേവനത്തിനുമായി സമയം മാറ്റിവെക്കുന്ന കലാലയവിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ യു.ജി.സി. എന്‍.സി.സി. പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ പറ്റാതെപോകുന്നവര്‍ക്കാണ് ആനുകൂല്യം.ഇവര്‍ക്കായി പ്രത്യേകം പരീക്ഷകള്‍ നടത്താന്‍ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തയ്യാറാകണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷ ഓണ്‍ലൈനായി വേണം;വിദ്യാഭ്യാസ മന്ത്രിക്ക് കത്ത്

സി.ബി.എസ്.ഇ. ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായും പരീക്ഷാകേന്ദ്രത്തിലെത്തി എഴുതാന്‍ കഴിയുന്നവിധവും (ഓഫ് ലൈന്‍) നടത്തണമെന്ന് ആവശ്യപ്പെട്ട് 8000 രക്ഷിതാക്കള്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.കോവിഡും ഒമിക്രോണ്‍ വകഭേദവും രാജ്യത്ത് ഭീതിപരത്തുന്ന സാഹചര്യത്തില്‍ ഓഫ്ലൈനായി മാത്രം പരീക്ഷ നടത്താനുള്ള സി.ബി.എസ്.ഇ.യുടെ തീരുമാനം.ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് കത്തില്‍ രക്ഷിതാക്കള്‍ പറയുന്നു.

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനം: അഭിമുഖം 13ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2021-22 ലേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം ഡിസംബർ 13 ന് തിരുവനന്തപുരം സർക്കാർ നഴ്സിങ്  കോളേജിൽ നടക്കും.വിശദവിവരങ്ങൾ www.dme.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

സെൻട്രൽ പോളിടെക്നിക്ക് കോളേജിൽ നടക്കുന്ന എഫ്.ആർ.പി കോഴ്സിന് ചേരാം

സെന്‍ട്രല്‍ പോളിടെക്നിക് കോളേജിൽ  നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്. ആര്‍. പി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ഉയര്‍ന്ന പ്രായപരിധി 25 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15 വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cpt.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2360391 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

സ്കൂളുകളിലെ പ്രധാനധ്യാപക പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരവുമായി വിദ്യാഭ്യാസ വകുപ്പ്; 1653 പ്രൈമറി അധ്യാപകർക്ക് സ്ഥാനക്കയറ്റം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രധാന അധ്യാപകരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇത് വ്യാപക പരാതികള്‍ക്കും ഇടയാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. സംസ്ഥാനത്തെ സ്‌കൂളുകളിലെ 1653 പ്രൈമറി അധ്യാപകര്‍ക്ക് പ്രധാനധ്യാപക തസ്തികയിലേക്ക്സ്ഥാനക്കയറ്റംനല്‍കി.നിയമക്കുരുക്കില്‍പ്പെട്ട പ്രമോഷന്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളസര്‍വകലാശാല

പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ ഫിലോസഫി പഠനഗവേഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് ആന്റ് റിസര്‍ച്ച് നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ഫിലോസഫിക്കല്‍ കൗണ്‍സിലിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോം www. cpcruok.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

 എംജി സർവകലാശാല

അപേക്ഷാ തീയതി

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്.എസ്. – 2016 അഡ്മിഷൻ – സപ്ലിമെന്ററി, 2012 & 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ 14 വരെയും 525 രൂപ പിഴയോടെ ഡിസംബർ 16 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 20 -നും അപേക്ഷിക്കാം.

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റെഗുലർ (അഫിലിയേറ്റഡ് കോളേജുകൾക്ക്) പരീക്ഷകൾ ഡിസംബർ 21 -ന് നടക്കും. പിഴയില്ലാതെ ഡിസംബർ 13 വരെയും 525 രൂപ പിഴയോടെ ഡിസംബർ 14 -നും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 15 -നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപ ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്., എം.എസ് സി. സൈക്കോളജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. .

സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 2020 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ – ഗാന്ധിയൻ സ്റ്റഡീസ്, എം.ഫിൽ. – ഡെവലപ്‌മെന്റ് സ്റ്റഡീസ് (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് – മെഡിക്കൽ ഡോക്യുമെന്റേഷൻ റെഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന എം.എസ്.സി. – അപ്ലൈഡ് മൈക്രോ ബയോളജി മൂന്നാം സെമസ്റ്റർ റെഗുലർ/ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 

കാലിക്കറ്റ് സർവകലാശാല

എം.എസ് സി. മാത്തമറ്റിക്‌സിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. മാത്തമറ്റിക്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പിഴയില്ലാതെ 10 വരെയും 100 രൂപ പിഴയോടെ 15 വരെയുമാണ് അപേക്ഷ നല്‍കേണ്ടത്.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. sdeuoc.ac.in) ഫോണ്‍ 0494 2407356, 2400288

ഒന്നാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക് – പരീക്ഷയില്‍ മാറ്റം

ഡിസംബര്‍ 13-ന് തുടങ്ങാനിരുന്ന 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എല്ലാം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. മറ്റ് ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളില്‍ 13- ന് നടത്താനിരുന്നവ മാത്രം ഡിസംബര്‍ 23-ലേക്ക് മാറ്റി. 2020 അഡ്മിഷന്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യര്‍ത്ഥികളുടേതൊഴികെ മറ്റെല്ലാ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളും ഡിസംബര്‍ 14 മുതല്‍ മുന്‍പ് പ്രഖ്യാപിച്ച തിയ്യതിയും സമയക്രമവും അനുസരിച്ചു തന്നെ നടത്തുന്നതായിരിക്കും.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാമത്തെ പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ (https:// history.uoc.ac.in) പ്രസിദ്ധീകരിച്ചു. ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 8-ന് രാവിലെ 10 മണിക്കും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 11 മണിക്കും അസ്സല്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം. പ്രവേശനത്തിന് അര്‍ഹരായവര്‍ക്കുള്ള മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അഭിമുഖത്തില്‍ ഹാജരാകാത്തവര്‍ക്ക് പ്രവേശനത്തിനുള്ള അവസരം നഷ്ടപ്പെടും.

ഡിസര്‍ട്ടേഷന്‍ സമര്‍പ്പണം

നാലാം സെമസ്റ്റര്‍ ഫുള്‍ടൈം എം.ബി.എ. ജൂലൈ 2021 പരീക്ഷയുടെ 20-നകം സമര്‍പ്പിക്കണം.

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 16 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ കോഴ്‌സുകളുടെ അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 23 വരെയും 6 മുതല്‍ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2021 റുഗലര്‍ പരീക്ഷയും 14-നും മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2019, 2020 റഗുലര്‍ പരീക്ഷകള്‍ 8-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) ഏപ്രില്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.ടി.ടി.എം., ബി.എ. അഫ്‌സലുല്‍ ഉലമ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017, രണ്ട്, നാല് സെമസ്റ്റര്‍ ഏപ്രില്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.


0 comments: