2021, ഡിസംബർ 21, ചൊവ്വാഴ്ച

കേരളത്തിലെ ബിരുദ വിദ്യാർഥികൾക്കു 40000/ - രൂപ കിട്ടുന്ന HDFC ലിമിറ്റഡിന്റെ ബദ്ധേ കദം സ്കോളർഷിപ്പ് 2021-22 സ്കോളർഷിപ്

 


 വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസം തുടരുന്നതിനും പൂർത്തിയാക്കുന്നതിനും സഹായിക്കുന്നതിന് സാമ്പത്തിക സഹായം നൽകാനാണ് എച്ച്‌ഡിഎഫ്‌സി ലിമിറ്റഡിന്റെ ബദ്ധേ കദം സ്‌കോളർഷിപ്പ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് പകർച്ചവ്യാധി കാരണം  വിദ്യാഭ്യാസം നിർത്തുന്നതിനുള്ള  സാഹചര്യത്തിൽ പെട്ട കുടുംബങ്ങളിലെ കുട്ടികളെ . കൂടാതെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാനസികാരോഗ്യവും വെൽനസ് കൗൺസിലിംഗ്, കരിയർ കൗൺസിലിംഗ്, മെന്റർഷിപ്പ് എന്നിവ ഉൾപ്പെടുന്ന അധിക പിന്തുണയും വാഗ്ദാനം ചെയ്യും. ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, ഡാറ്റ റീചാർജുകൾ, ഓൺലൈൻ പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, സ്റ്റേഷനറികൾ മുതലായവ ഉൾപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ അക്കാദമിക് ചെലവുകൾ നിറവേറ്റുന്നതിനാണ് സ്കോളർഷിപ്പ് ഫണ്ട് ഉദ്ദേശിക്കുന്നത്.

സ്കോളർഷിപ്പ് യോഗ്യതകൾ

 • കോവിഡ്-19 പാൻഡെമിക് കാരണം രക്ഷിതാക്കളെ (മാതാപിതാക്കളെ) നഷ്ടപ്പെട്ട വിദ്യാർത്ഥികൾ

 • അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.
 • അപേക്ഷകർ ബിരുദ കോഴ്‌സുകളിൽ  പഠിക്കുന്നവരായിരിക്കണം.
 • അപേക്ഷകർ നിലവിൽ എൻറോൾ ചെയ്യുകയും വിദ്യാഭ്യാസം തുടരുകയും വേണം.
 • അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നും 6,00,000 (6 ലക്ഷം) രൂപയിൽ കൂടുതലാകരുത്.

ഹാജരാക്കേണ്ട രേഖകൾ :-

 • മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്
 • സർക്കാർ അംഗീകൃത ഐഡി പ്രൂഫ് (ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്)
 • നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീ റെസിപ്റ്റ്, അഡ്മിഷൻ കത്ത്, സ്ഥാപനത്തിന്റെ ഐഡി കാർഡ്, ബൊണഫൈഡ് സർട്ടിഫിക്കറ്റ്)
 • പ്രതിസന്ധി തെളിയിക്കുന്ന രേഖ (രക്ഷിതാക്കളുടെ മരണ സർട്ടിഫിക്കറ്റ്, ജോലി നഷ്ടപെട്ട തെളിവ്)
 • കുടുംബത്തിന്റെ പ്രതിസന്ധി അറിയുന്ന ഒരാളിൽ നിന്നുമുള്ള സത്യവാങ്മൂലം (അത് , ഡോക്ടർ, സ്കൂൾ മേധാവി അല്ലെങ്കിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നിവർ ആവാം)
 • അപേക്ഷകൻറെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൗണ്ട്, രക്ഷിതാക്കൾ ഇല്ല എങ്കിൽ സംരക്ഷിതൻറെ ബാങ്ക് അക്കൗണ്ട്.
 • പാസ്പോർട്ട് സൈസ് ഫോട്ടോ.


സ്കോളർഷിപ്പ് തുക :-

40,000 രൂപ 

എങ്ങനെ അപേക്ഷിക്കാം :-

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക:

 • ആദ്യം നിങ്ങൾ താഴെ കാണുന്ന Click here  എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 

അപ്പോൾ വിദ്യാർത്ഥികൾ ഇങ്ങനെയൊരു അപേക്ഷ ഫോറം പേജിലേക്ക് പോകും.HDFC Ltd.'s Badhte Kadam Scholarship for under graduate  Students 22 ബട്ടണിൽ
 ക്ലിക്ക് ചെയ്യുക.

 • അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നതിന് Apply Now ബട്ടണിൽ ക്ലിക്ക് ചെയ്യുക                                                                                                                                                              
 • ആവശ്യമായ കാര്യങ്ങൾ അപേക്ഷ ഫോമിൽ പൂരിപ്പിക്കുക.
 • ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക.
 • നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമായി ''Accept'' ബട്ടൺ ക്ലിക്ക് ചെയ്യുക. ''Accept'' ചെയ്യുന്നതിന് മുമ്പ് നിബന്ധനകളും വ്യവസ്ഥകളും വിദ്യാർഥികൾ വായിച്ചിട്ടുണ്ടെന്ന് വിദ്യാർഥികൾ ഉറപ്പ് വരുത്തേണ്ടതാണ്. 
 • ശേഷം ''Preview'' ബട്ടൺ ക്ലിക്ക് ചെയ്യുക. വരുന്ന സ്‌ക്രീനിൽ നിങ്ങൾ പൂരിപ്പിച്ച എല്ലാ വിവരവും ശരിയാണെങ്കിൽ, അപ്ലിക്കേഷൻ പ്രക്രിയ പൂർത്തിയാകാൻ ''Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.

അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ കമന്റ് ചെയാവുന്നതാണ് 


1 അഭിപ്രായം: