കറൻസി നോട്ടുകളെകുറിച്ചും എന്തുകൊണ്ട് അവ സ്വീകരിക്കാൻ പാടില്ല എന്നതിനെ കുറിച്ചുമുള്ള അഭ്യൂഹങ്ങൾ നമ്മൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. എന്നാല്‍, അടുത്തിടെ വ്യാജ 500 രൂപ നോട്ട് സംബന്ധിക്കുന്ന വാര്‍ത്തയാണ് ആശങ്ക പരത്തിയത്. 500 രൂപ നോട്ടില്‍ കാണുന്ന പച്ച നിറത്തിലുള്ള സ്ട്രിപ്പ്, ആണ് ഇത്തവണ വില്ലനായത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് സമീപം പച്ച നിറത്തിലുള്ള സ്ട്രിപ്പ് ഉണ്ടാവണമെന്നും അഥവാ RBI ഗവർണറുടെ ഒപ്പിനടുത്താണ് ഈ സ്ട്രിപ്പ് കാണുന്നത് എങ്കില്‍ അത് കള്ളനോട്ടാണ് എന്നുമായിരുന്നു അടുത്തിടെ പരന്ന ഒരു കിംവദന്തി.
കറൻസി നോട്ടുകളെക്കുറിച്ചുള്ള മറ്റേതൊരു കിംവദന്തിയും പോലെ ഇതും വ്യാപാരികളെയും മറ്റുള്ളവരെയും ഒരേപോലെ സംശയത്തിലാക്കുകയും അത്തരം നോട്ടുകൾ സ്വീകരിക്കുന്നതിൽ ആളുകള്‍ മടി കാണിക്കുകയും കൂടുതൽ ജാഗ്രതയോടെ ഓരോ നോട്ടും പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു.എന്നാല്‍, ഈ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വാര്‍ത്തകള്‍ സത്യമല്ല എന്നും വെറും കിംവദന്തി മാത്രമാണെന്നുമാണ് PIB പുറത്തുവിട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. PIB അറിയിക്കുന്നതനുസരിച്ച് രണ്ട് തരത്തിലുള്ള നോട്ടുകളും, അതായത് മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് സമീപം പച്ച നിറത്തിലുള്ള സ്ട്രിപ്പും ഗവർണറുടെ ഒപ്പിന് സമീപം പച്ച സ്ട്രിപ്പും ഉള്ള നോട്ടുകള്‍ വ്യജമല്ല.
0 comments: